Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:20 AM IST Updated On
date_range 21 Sept 2017 11:20 AM ISTആനകളുടെ കണക്ക് പുറത്തുവിടാൻ വനംവകുപ്പിന് വൈമനസ്യം
text_fieldsbookmark_border
കണക്കെടുപ്പ് കഴിഞ്ഞു മാസങ്ങളായിട്ടും പ്രസിദ്ധീകരിച്ചിട്ടില്ല മാനന്തവാടി: സംസ്ഥാനത്തെ ആന സെൻസസിെൻറ കണക്കുകൾ പുറത്തുവിടാൻ വനംവകുപ്പിനു വൈമനസ്യം. 2017 േമയ് 17 മുതൽ 19 വരെയായിരുന്നു കണക്കെടുപ്പ് നടന്നത്. വനംവകുപ്പ് ജീവനക്കാർ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നേരിൽകണ്ടും അല്ലാതെയുമായിരുന്നു കണക്കെടുപ്പ് നടത്തിയത്. ഇതിെൻറ ക്രോഡീകരണത്തിനായി പീച്ചി വന ഗവേഷണകേന്ദ്രത്തെ ഏൽപ്പിക്കുകയും ചെയ്തു. നാലു മാസമായിട്ടും കണക്കുകൾ തയാറാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. 2012 ലാണ് ഇതിനുമുമ്പ് സംസ്ഥാനത്ത് ആനകളുടെ കണക്കെടുപ്പു നടന്നത്. അന്ന് വയനാട് സങ്കേതത്തിൽ 1155, നിലമ്പൂർ 1044, ആനമുടി 2220, പെരിയാർ 1758 ഉൾപ്പെടെ 6177 ആനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഗജദിനത്തിൽ കേന്ദ്ര വന്യജീവി മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 3054 ആനകളെ കേരളത്തിൽ ഉള്ളുവെന്നാണ്. അതായത്, 2012ലെ കണക്കിൽനിന്ന് പകുതിയോളം ആനകളുടെ കുറവാണ് ഇത് കാണിക്കുന്നത്. എന്നാൽ, ഈ കണക്ക് പൂർണമായും തെറ്റാണെന്നും ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ ഓഫിസ് വൃത്തങ്ങൾ പറഞ്ഞു. ആനവേട്ട വ്യാപകമാകുമെന്ന ആശങ്കയാണ് കണക്കുകൾ പുറത്തുവിടാൻ തയാറാകാത്തതെന്നാണ് സൂചന. എന്നാൽ, ആനകളുടെ എണ്ണം വർധിക്കുകയാണോ കുറയുകയാണോ എന്ന വിവരം പുറത്തുവിടണമെന്ന ആവശ്യവും ശക്തമാണ്. അടുത്തകാലത്തായി വയനാടു പോലുള്ള വനത്തോടുചേർന്നുള്ള പ്രദേശങ്ങൾക്ക് പുറമെ പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലും കാട്ടാന നാട്ടിലെത്തി നാശം വിതച്ചിരുന്നു. ഈ സാഹചര്യത്തിൽ കൃത്യമായ കണക്ക് പുറത്തുവിട്ട് ആനകളെ കാട്ടിൽതന്നെ സംരക്ഷിച്ചുനിർത്താനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. കാട്ടാനകൾ നാട്ടിലെത്തുന്നത് വ്യാപകമാകുന്നത് ഇവയുടെ എണ്ണം വർധിച്ചിട്ടുണ്ടാകുമെന്ന സംശയവും ബലപ്പെടുന്നുണ്ട്. ------- പ്രതിഷേധിച്ചു മുട്ടിൽ: ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ലൈഫ് ഭവനപദ്ധതി പ്രകാരം ഗ്രാമസഭ ഒന്നാമതായി അംഗീകരിച്ച കളത്തിൽ ആമിനയുടെ പേര് വെട്ടിമാറ്റിയ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ മുസ്ലിംലീഗ് വാർഡ് പ്രവർത്തകസമിതി യോഗം പ്രതിഷേധിച്ചു. നിലംപതിക്കാറായ വീടാണ് ആമിനയുടേത്. കഴിഞ്ഞദിവസത്തെ കനത്തമഴയിൽ വീട് തകരുകയും ചെയ്തു. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവിടം സന്ദർശിക്കാൻപോലും തയാറായില്ല. ഗ്രാമസഭയിലെ അംഗീകാരം അനുവദിച്ചുനൽകാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി.പി. ജമാൽ അധ്യക്ഷത വഹിച്ചു. ഉസ്മാൻ കോയ ദാരിമി, അബ്ദുൽ അസീസ് മൗലവി, എം. അലി, വാർഡ് മെമ്പർ കെ. നദീറ, യു. ഷഫീഖ്, ബി. ബഷീർ, കെ. നൗഷാദ്, പി. നബീസ, കെ. അബ്ദുസലാം എന്നിവർ സംസാരിച്ചു. ------------ സെലക്ഷൻ ട്രയൽസ് 25ന് കൽപറ്റ: വയനാട് ജില്ല റോഡ് സൈക്ലിങ് സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 25ന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സീനിയർ, ജൂനിയർ, സബ്ജൂനിയർ (ആൺ, പെൺ) വിഭാഗങ്ങളിലായിരിക്കും സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2017 ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9446733143. ---------- ഡോക്ടറോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ നടപടിവേണം -കെ.ജി.എം.ഒ.എ മാനന്തവാടി: ജില്ല ആശുപത്രിയിലെ സർജനും കേരള ഗവ. മെഡിക്കൽ ഒാഫിേസഴ്സ് അസോസിയേഷൻ വയനാട് ജില്ല വൈസ് പ്രസിഡൻറുമായ ഡോ. ശ്രീലേഖയോട് അപമര്യാദയായി പെരുമാറുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കർശന നടപടികളെടുത്തില്ലെങ്കിൽ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കെ.ജി.എം.ഒ.എ ജില്ല നേതൃത്വം അറിയിച്ചു. അടിപിടിക്കേസിലെ രോഗിയെ പരിക്കുകളൊന്നുമില്ലാത്തതിനാലും ആശുപത്രിയിൽ കിടത്തേണ്ട ആവശ്യമില്ലാത്തതിനാലും പറഞ്ഞയച്ചതിന് ഒരുകൂട്ടം രാഷ്ട്രീയ നേതാക്കൾ വാർഡിൽ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടർന്ന്, ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടിപിടിക്കേസിെൻറ പേരിലുള്ള നിർബന്ധിത അഡ്മിഷനും ഡിസ്ചാർജും എല്ലാ ആശുപത്രികളിലും ഡോക്ടർമാർ അനുഭവിക്കുന്ന പ്രശ്നമാണ്. ഇതിന് പരിഹാരം വേണമെന്നും മാനന്തവാടി ജില്ല ആശുപത്രിയിൽ െപാലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ------------ ആശുപത്രിക്കു നേരെയുള്ള കൈയേറ്റം; കർശന നടപടി വേണമെന്ന് കെ.ജി.ഒ.എ കൽപറ്റ: മാനന്തവാടി ജില്ല ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് ഡോക്ടറേയും മറ്റുജീവനക്കാരേയും അസഭ്യം പറയുകയും കൈയേറ്റംചെയ്യുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആശുപത്രി വാർഡിനകത്തെ നഴ്സിങ് സ്റ്റേഷനകത്ത് കയറി പതിനഞ്ചോളം വരുന്ന അക്രമികൾ കൊലവിളി നടത്തുകയായിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായ രോഗിയോ കൂട്ടിരിപ്പുകാരോ അല്ല, പുറത്തുനിന്നെത്തിയ മറ്റുചിലരാണ് അക്രമം നടത്തിയതെന്നത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു. ആശുപത്രിയുടെ പരിമിതികളും അധികജോലിഭാരവും കണക്കിലെടുക്കാതെ ജോലിചെയ്യുന്ന ജീവനക്കാർക്കു നേരെയുള്ള കൈയേറ്റം വച്ചുപൊറുപ്പിക്കാനാവില്ല. ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ഡി. അനിത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.കെ. ബിജുജൻ സംസാരിച്ചു. ജില്ല സെക്രട്ടറി സീസർ ജോസ് പ്രവർത്തനങ്ങൾ റിപോർട്ട് ചെയ്തു. ഡോ. കെ.എസ്. സുനിൽ, എൻ. മണിയൻ, കെ.കെ. അബ്ദുൽ സലാം ആസാദ് എന്നിവർ സംസാരിച്ചു. --------- ബദൽ റോഡിെൻറ ആവശ്യകത തിരിച്ചറിയണം കൽപറ്റ: ചുരം ബദൽറോഡിെൻറ ആവശ്യകത അധികാരികൾ മനസ്സിലാക്കണമെന്ന് ബി.ജെ.പി കൽപറ്റ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാലവർഷം കനത്തതോടെ വയനാട് ചുരത്തിൽ മണ്ണിടിച്ചിൽമൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവായി. ഇതോടെ വയനാട് തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. ആധുനിക ചികിത്സ സൗകര്യമില്ലാത്ത വയനാട്ടുകാർക്ക് ആശ്രയിക്കേണ്ടി വരുന്നത് കോഴിക്കോട് മെഡിക്കൽ കോളജിനെയാണ്. ചുരമില്ലാത്ത പൂഴിത്തോട് റോഡിെൻറ പണി പകുതിയിലധികം തീർന്നെങ്കിലും അധികാരികളുടെ പിടിപ്പുകേടുമൂലം പൂർത്തീകരിക്കാൻ സാധിച്ചില്ല. സ്ഥലം എം.എൽ.എയുടെ നിരുത്തരവാദം തുടർന്നാൽ വയനാട് തീർത്തും ഒറ്റപ്പെടുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി. യോഗത്തിൽ ആരോട രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ആർ. ബാലകൃഷ്ണൻ, ടി.എം. സുബീഷ്, എം.പി. സുകുമാരൻ, വി.കെ. ശിവദാസൻ, കെ. അനന്തൻ, കെ.എം. ഹരീന്ദ്രൻ, എം.കെ. രാമദാസ്, വി.പി. സത്യൻ എന്നിവർ സംസാരിച്ചു. ----------- നവരാത്രി ആഘോഷം ഇന്നുമുതല്‍ മാനന്തവാടി:- ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 21ന് തുടങ്ങും. 30ന് അവസാനിക്കും. പരിപാടിയുടെ ഭാഗമായി എല്ലാദിവസവും വിവിധ പൂജകളും കലാപരിപാടികളും സംഘടിപ്പിക്കും. മഹാനവമി ദിനമായ 29ന് വൈകിട്ട് 7.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമുദായ കമ്മിറ്റി പ്രസിഡൻറ് എം.എസ്. മോഹനന്‍ അധ്യക്ഷത വഹിക്കും. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി.ആര്‍. പ്രവീജ് മുഖ്യാതിഥിയായിരിക്കും. മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മാനേജര്‍ വി.കെ. ജനാർദ്ദനന്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ വിജയദശമി ദിനത്തിൽ രാവിലെ ഏഴുമണി മുതല്‍ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. ഉച്ചക്ക് ഒരുമണിക്ക് അന്നദാനം ഉണ്ടാകും. തുടര്‍ന്ന് വൈകിട്ട് രഥഘോഷ........ ഭൊമ്മലാട്ടം, ഭദ്രകാളി തെയ്യം, നാടന്‍കലാരൂപങ്ങള്‍ എന്നിവയും ഉണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story