Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാർ കനിഞ്ഞില്ല;...

സർക്കാർ കനിഞ്ഞില്ല; സുമനസ്സുകളുടെ സഹായത്താൽ പ്രിയദർശിനി ബസ് ഒാടിത്തുടങ്ങും

text_fields
bookmark_border
കോഴിക്കോടേക്കുള്ള ഒരു ബസാണ് ഇന്ന് സർവിസ് പുനരാരംഭിക്കുക മാനന്തവാടി: -സർക്കാറും സാങ്കേതികത്വം പറഞ്ഞൊഴിഞ്ഞ് കൈയൊഴിഞ്ഞതോടെ അനിശ്ചിതത്വത്തിലായ പ്രിയദർശിനി ബസുകൾക്ക് വീണ്ടും പുതുജീവൻ. ഒരുകൂട്ടും സുമനസുകളുടെ സഹായത്താൽ സർവിസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതോടെ മൂന്നുമാസത്തോളമായി മുടങ്ങിയ പ്രിയദർശിനി ബസ് സർവിസ് വ്യാഴാഴ്ച മുതൽ വീണ്ടും ഒാടിത്തുടങ്ങും. മാനന്തവാടിയിൽനിന്ന് കോഴിക്കോടേക്കുള്ള സർവിസാണ് വീണ്ടും ആരംഭിക്കുന്നത്. മറ്റു നാലുബസുകൾ ഇപ്പോഴും കട്ടപ്പുറത്താണ്. 30,000 രൂപയാണ് കോഴിക്കോടേക്ക് സർവിസ് നടത്തിയിരുന്ന ബസി​െൻറ ടാക്സ് ഇനത്തിൽ അടക്കേണ്ടിയിരുന്നത്. ഈ തുക സർക്കാർ അനുവദിക്കാതിരുന്നതോടെ നിലവിലുള്ള ഏതാനും ജീവനക്കാരും മുമ്പ് ജോലി ചെയ്തിരുന്ന ഏതാനും അഭ്യുദയകാംക്ഷികളും ചേർന്ന് പണം സ്വുരൂപിച്ച് ബുധനാഴ്ച ടാക്സ് അടക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നാമധേയത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനാണ് പ്രിയദർശിനി ട്രാൻസ്പോർട്ട് സഹകരണസംഘം രൂപവത്കരിച്ചത്. ജില്ല കലക്ടർ ചെയർമാനും സബ് കലക്ടർ മാനേജിങ് ഡയറക്ടറുമായ ഭരണസമിതിയായിരുന്നു ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അടുത്തകാലത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലമാണ് സ്ഥാപനം അടച്ചുപൂട്ടലി​െൻറ വക്കിൽ എത്തിനിൽക്കുന്നത്. ബസുകൾ ഒാടാതെ മാനന്തവാടി കോടതിക്കു സമീപം റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് മാധ്യമങ്ങളിൽ വാർത്തയായിയിരുന്നു. ദീർഘദൂര സർവിസുകൾ നിർത്തിയിട്ട് മാസങ്ങളായിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രാമീണ മേഖലകളിലേക്ക് സർവിസ് നടത്തിയിരുന്നവയും നിർത്തിയത്. ബസുകൾ നിർത്തിയതോടെ 30ഒാളം തൊഴിലാളികളും ബുദ്ധിമുട്ടിലായിരുന്നു. പ്രിയദർശിനി ട്രാൻസ്പോർട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ ജില്ല ധനകാര്യ പരിശോധന വിഭാഗത്തെ കലക്ടർ നേരത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബസുകൾ നിരത്തിലിറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പഠിക്കാൻ റവന്യു ഡിവിഷനൽ ഒാഫിസർ, ആർ.ടി.ഒ, സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എന്നിവരടങ്ങിയ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ പൂർത്തിയാക്കി വരുമ്പോഴേക്കും ബസുകൾക്ക് കൂടുതൽ കേടുപാടു സംഭവിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അതിനാലാണ് ഒരു ബസ് എങ്കിലും സർവിസ് നടത്താൻ ജീവനക്കാരും അഭ്യുദയകാംഷികളും ചേർന്ന് തീരുമാനിച്ചത്. മറ്റു നാലുബസുകളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. WEDWDL3SLUG ------------ ഫോട്ടോഗ്രാഫേഴ്സ് അസോ. സമ്മേളനം മാനന്തവാടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ‍​െൻറ 34ാം സംസ്ഥാന സമ്മേളനത്തി​െൻറ മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. തലപ്പുഴയിൽ നടത്തിയ യൂനിറ്റ് സമ്മേളനം യുവസാഹിത്യകാരി കെ.എ. റഹീമ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സനൽ കുമാർ അധ്യക്ഷത വഹിച്ചു. മധു എടച്ചന, പ്രജീഷ് ക്ലാസിക്, അമൽ ബേബി എന്നിവരെ ആദരിച്ചു. വാം ടീ എം.ഡി ഫാ. ജോഷി വാളിപ്ലാക്കൽ മുഖ്യാതിഥിയായിരുന്നു. മാനന്തവാടി മേഖല ഭാരവാഹികളായ ജിനു മേന്മ, എം. പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ ബൈജു ദൃശ്യ സ്വാഗതവും അനഷ് നിയോ നന്ദിയും പറഞ്ഞു. WEDWDL4 ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യൂനിറ്റ് സമ്മേളനം കെ.എ. റഹീമ ഉദ്ഘാടനം ചെയ്യുന്നു ------------- ഗ്രന്ഥശാല ദിനാചരണം മാനന്തവാടി:- പുതുശ്ശേരി ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല ദിനം ആചരിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് കെ.എ. പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ്‌ അംഗം കെ.വി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി.ജി. അനില്‍കുമാര്‍ സമ്മാന വിതരണം നടത്തി. ഇ.എസ്. ബിനു, പി. ശങ്കരന്‍, സി.ജെ. ജോസ്, ഇ.കെ. ഗോവിന്ദന്‍, അഞ്ജു മനോജ്‌, സി.ആര്‍. ശ്രീദേവി എന്നിവര്‍ സംസാരിച്ചു. -------- സംയുക്ത ട്രേഡ് യൂനിയൻ ജില്ല കൺവെൻഷൻ കൽപറ്റ: നവംബർ 9, 10, 11 തീയതികളിൽ തൊഴിലാളികൾ നടത്തുന്ന പാർലമ​െൻറ് മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനായി സംയുക്ത ട്രേഡ് യൂനിയൻ ജില്ല കൺവെൻഷൻ സെപ്റ്റംബർ 22ന് രണ്ടുമണിക്ക് കൽപറ്റ ടൗൺഹാളിൽ നടക്കും. തൊഴിലവസരങ്ങൾ വർധിപ്പിക്കുക, തൊഴിൽ സംരക്ഷിക്കുക, വിലകയറ്റം തടയുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, നിയമ ലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുക, പൊതുമേഖലയിലെ ഓഹരികൾ വിറ്റൊഴിയാതെ സംരക്ഷിക്കുക, മിനിമം വേതനം 18000 രൂപയാക്കുക, എല്ലാവർക്കും പെൻഷൻ നൽകുക തുടങ്ങിയ 12ഒാളം ആവശ്യങ്ങളുന്നയിച്ചാണ് പാർലമ​െൻറ് മാർച്ചും ധർണ‍യും നടത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന ജില്ല കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. പി.പി. ആലി, പി.കെ. മൂർത്തി, പി.വി. ബേബി, സി. മൊയ്തീൻ കുട്ടി, എൻ.ഒ. ദേവസി തുടങ്ങിയവർ സംസാരിക്കും. --------------- രാജ്യത്തി​െൻറ പൈതൃകം തിരിച്ചറിയണം -കെ.എൻ.എം കൽപറ്റ: രാജ്യത്തി​െൻറ പൈതൃകവും സംസ്കാരവും കൈവിടുന്ന തരത്തിൽ അഭയാർഥികളായ റോഹിങ്ക്യൻ ജനതയോട് ഭരണാധികാരികൾ സ്വീകരിക്കുന്ന സമീപനം പുനഃപരിശോധിക്കണമെന്നും പൗരത്വംപോലും നിഷേധിച്ച്് അതിക്രൂരമായി രോഹിങ്ക്യകളെ പീഡിപ്പിക്കുന്ന ഭരണാധികാരികളോട് പാടില്ലെന്ന് പറയാനുള്ള ആർജവം ഉണ്ടാകണമെന്നും കെ.എൻ.എം. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഡോ. ജമാലുദ്ദീൻ ഫാറുഖി ഉദ്ഘാടനം ചെയ്തു. കെ.എം.കെ. ദേവർഷോല അധ്യക്ഷത വഹിച്ചു. അലി സ്വലാഹി, അബ്ദുറഹിമാൻ സുല്ലമി, സി.കെ. ഉമ്മർ, എ.പി. സ്വാലിഹ്, സി.കെ. അസീസ്, ഹുൈസൻ മൗലവി, ഹാസിൽ മുട്ടിൽ, സമദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story