Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത സ്​ഥലമെടുപ്പ്...

ദേശീയപാത സ്​ഥലമെടുപ്പ് ഡിസംബറിൽ മുക്കാൽ ഭാഗവും പൂർത്തിയാകും

text_fields
bookmark_border
കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി ജില്ല ഭരണ കൂടം. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. വടകര, അഴിയൂർ ബൈപാസി​െൻറയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസി​െൻറയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റുഭാഗങ്ങളുടെയും സ്ഥലമേറ്റെടുപ്പ് പ്രവൃത്തി 75 ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കാൻ കർമപദ്ധതിക്ക് യോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം സ്ഥലമെടുപ്പ് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. അഴിയൂർ ബൈപാസി​െൻറ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story