Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:20 AM IST Updated On
date_range 21 Sept 2017 11:20 AM ISTബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിഷയം വീണ്ടും കൊഴുക്കുന്നു
text_fieldsbookmark_border
ഡ്രൈവറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രസിഡൻറ് ലീഗ് നേതൃത്വത്തിന് കത്തുനൽകുകയായിരുന്നു മാനന്തവാടി:- ഒരിടവേളക്കുശേഷം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ലീഗുകാരനായ ഡ്രൈവറെ മാറ്റണമെന്നാവശ്യപ്പെട്ട് ലീഗ് പ്രതിനിധിയായ പ്രസിഡൻറ് പ്രീത രാമൻ ജില്ല മുസ്ലിംലീഗ് നേതൃത്വത്തിന് കത്തുകൊടുത്തതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. നിലവിലെ ഡ്രൈവറെക്കൊണ്ട് പലരീതിയിലുള്ള ബുദ്ധിമുട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു. കത്ത് പുറത്തായതോടെ ബുധനാഴ്ച നടന്ന ബോർഡ് യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അവതരണാനുമതി നിഷേധിച്ചതോടെ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. നിലവിലെ ഡ്രൈവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മുൻ ഭരണസമിതിയുടെ കാലത്ത് നിയമിതനായ കോൺഗ്രസുകാരനായ ഡ്രൈവറെ മാറ്റുന്നത് സംബന്ധിച്ച തർക്കം കോൺഗ്രസ്-ലീഗ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ വിവാദം ലീഗിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്. പ്രസിഡൻറിനെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ലീഗുകാർ ഉയർത്തുന്നുണ്ട്. കോൺഗ്രസുമായുള്ള ധാരണപ്രകാരം നിലവിലുള്ള പ്രസിഡൻറിന് എട്ടുമാസത്തെ കാലാവധി മാത്രമാണുള്ളത്. ------------ പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിെൻറ ഡ്രൈവറുമായി ബന്ധപ്പെട്ടു ചില പത്രങ്ങളിലും ചാനലിലും വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ അറിയിച്ചു. ഡ്രൈവറെപ്പറ്റി ജില്ല മുസ്ലിംലീഗ് കമ്മിറ്റിക്ക് നേരത്തേ പരാതി നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് നേതൃത്വം അന്വേഷണം നടത്തുകയും പ്രശ്നത്തിന് തൃപ്തികരമായ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരുവിധ പ്രശ്നങ്ങളും നിലനിൽക്കുന്നില്ല. മറ്റുരീതിയിൽ നടക്കുന്ന പ്രചാരണങ്ങളും വാർത്തകളും നിഷേധിക്കുകയാണെന്നും പത്രക്കുറിപ്പിൽ ബ്ലോക്ക് പ്രസിഡൻറ് അറിയിച്ചു. മാനന്തവാടി ബ്ലോക്കിൽ ഇപ്പോൾ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ടെന്നും വ്യാജ പ്രചാരണം നടത്തി ബ്ലോക്ക് പഞ്ചായത്തിനെ താറടിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ------------- --------- ശമ്പളം നിഷേധിച്ച നടപടി: തേയിലച്ചപ്പ് പറിച്ചെടുത്തുള്ള സമരം ഇന്ന് കൽപറ്റ: ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ച് സെപ്റ്റംബർ 20 കഴിഞ്ഞിട്ടും ശമ്പളം നൽകാത്ത മാനേജ്മെൻറ് നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ തോട്ടം കൈവശപ്പെടുത്തി, തേയിലച്ചപ്പ് പറിച്ചെടുത്ത് സമരം ചെയ്യും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്നുദിവസമായി എസ്റ്റേറ്റ് ഒാഫിസിന് മുന്നിൽ തൊഴിലാളികൾ പണിമുടക്കി സമരത്തിലാണ്. മാസങ്ങളോളം ശമ്പളം, പി.എഫ്, കമ്പിളിപ്പുതപ്പ്, ഗ്രാറ്റ്വിറ്റി, ബോണസ്, മെഡിക്കൽ ബിൽ, പാടികളുടെ അറ്റകുറ്റപ്പണി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങൾ ചെയ്യാത്ത മാനേജ്മെൻറ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 19 മുതൽ ഐക്യ ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അതിെൻറ ഭാഗമായി ജില്ല ലേബർ ഒാഫിസിൽ വിളിച്ചുചേർത്ത ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഈ ഒത്തുതീർപ്പുവ്യവസ്ഥകൾ ലംഘിക്കുകയും ശമ്പളംപോലും നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചത്. ബുധനാഴ്ച ചേർന്ന പെരുന്തട്ട, നട്ടുപ്പാറ, പുൽപ്പാറ ഡിവിഷനുകളിലെ തൊഴിലാളികളുടെ കൺവെൻഷനിലാണ് വ്യാഴാഴ്ച തേയില പറിച്ചെടുത്ത് വിൽപന നടത്തി സമരം ചെയ്യാൻ തീരുമാനിച്ചത്. കൺവെൻഷൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബാവ അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, എൻ.ഒ. ദേവസ്യ, എൻ. വേണുമാസ്റ്റർ, സാം പി. മാത്യു, കെ.ടി. ബാലകൃഷ്ണൻ, യു. കരുണൻ, ഡി. രാജൻ എന്നിവർ സംസാരിച്ചു. കൺവീനർ മജീദ് സ്വാഗതവും ജയൻ നന്ദിയും പറഞ്ഞു. ---------------- ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് വാർഷികാഘോഷം ഇന്ന് കൽപറ്റ: കഴിഞ്ഞ 15വർഷമായി കൽപറ്റയിൽ പാലിയേറ്റിവ് മേഖലയിൽ മാതൃകയായ ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ക്ലിനിക്കിെൻറ വാർഷികാഘോഷം വ്യാഴാഴ്ച നടക്കും. അർബുദം, കിഡ്നി രോഗം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഡയാലിസിസ്, മാനസിക രോഗികൾ, പ്രായാധിക്യംമൂലം വീടുകളിൽ കിടപ്പിലായവർ, എച്ച്.ഐ.വി രോഗികൾക്ക് ഡോക്ടറുടെ സേവനം, മരുന്ന്, വസ്ത്രം, ഭക്ഷണം, കുട്ടികൾക്കുള്ള പഠന സഹായം തുടങ്ങി നിരവധി സേവനപ്രവർത്തനങ്ങൾ നടത്താൻ ക്ലിനിക്കിന് സാധിച്ചിട്ടുണ്ട്. കൽപറ്റ പിണങ്ങോട് റോഡിൽ കൊട്ടാരം രത്നം, തങ്കം രത്നം എന്നിവർ സൗജന്യമായി നൽകിയ 30 സെൻറ് സ്ഥലത്ത് ജിനചന്ദ്ര മെമ്മോറിയൽ പാലിയേറ്റിവ് സെൻററിലാണ് ക്ലിനിക്കിെൻറ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. എഴുപതോളം വളണ്ടിയർമാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 15ാം വാർഷികാഘോഷ പരിപാടി വ്യാഴാഴ്ച 11ന് പാലിയേറ്റിവ് സെൻററിൽ ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story