Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാഠപുസ്തക വിതരണം;...

പാഠപുസ്തക വിതരണം; എം.എസ്.എഫ് പ്രവർത്തകർ ഡി.ഡി.ഇ ഒാഫിസ് ഉപരോധിച്ചു

text_fields
bookmark_border
കൽപറ്റ: ഓണപ്പരീക്ഷ കഴിഞ്ഞയുടൻ വിദ്യാലയങ്ങളിൽ എത്തേണ്ട പാഠപുസ്തകങ്ങൾ ഇതുവരെ വിദ്യാർഥികൾക്ക് നൽകാത്ത അധികാരികളുടെ നിരുത്തരവാദ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു. സമരത്തിന് നേതൃത്വം നൽകിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്ത് നീക്കി. രണ്ടാം ഭാഗ പാപുസ്തകങ്ങൾ വിദ്യാർഥികളിൽ എത്തേണ്ട സമയം അതിക്രമിച്ചിട്ടും ബുക്ക് ഡിപ്പോകളിൽ ഇപ്പോഴും പുസ്തകങ്ങൾ കെട്ടിക്കിടക്കുകയാണ്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പുസ്തകം എത്തിക്കാൻ ഇനിയും കാലതാമസമെടുക്കുന്നത് വിദ്യാർഥികളോടുള്ള നീതി നിഷേധമാണ്. ഉപരോധ സമരത്തിന് നേതൃത്വം നൽകിയ ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുൽ ഹക്കീം, സംസ്ഥാന പ്രവർത്തക സമിതി അംഗം എം.പി. ഹഫീസലി, ജില്ല ട്രഷറർ അസീസ് വെള്ളമുണ്ട, അർഷാദ് പനമരം, ഷംസീർ ചോലക്കൽ, ജവാദ് വൈത്തിരി, എ.കെ. ജൈഷൽ, അനസ് തന്നാനി, ഫായിസ് തലക്കൽ, അനീസ്, സിറാജ്, നിസാർ എന്നിവരെ അറസ്റ്റ് ചെയ്തുനീക്കിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. WEDWDL12 ഡി.ഡി.ഇ ഒാഫിസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കുന്നു --------- ------------ മഴ: വൈത്തിരി പഴയ പ്രതാപത്തിലേക്ക് വൈത്തിരി: കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയിൽ വൈത്തിരി പഴയകാല പ്രതാപത്തിലേക്ക് പോകുകയാണ്. നല്ല മഴ ലഭിച്ചതോടെ പഴയ തണുപ്പും ലക്കിടി, വൈത്തിരി പ്രദേശങ്ങളെ തേടിയെത്തുന്നു. ലക്കിടിയിലും വൈത്തിരിയിലുള്ളവരും മഴയിൽ സന്തുഷ്ടരാണ്. കുറെ വർഷങ്ങൾക്കുശേഷം ലഭിച്ച കനത്ത മഴ 'കേരളത്തി​െൻറ ചിറാപുഞ്ചി'യെ പഴയ പ്രതാപത്തിലേക്കെത്തിക്കുകയാണ്. മഴക്കുറവി​െൻറ ശതമാന കണക്കിൽ ഏറ്റവും പിന്നിലായിരുന്നു വയനാടിന് ആശ്വാസം പകരുന്ന റിപോർട്ടാണ് സെപ്റ്റംബർ 19ന് കേരളത്തിൽ 24 മണിക്കൂർ പെയ്ത മഴയിൽ ഒന്നാംസ്ഥാനത്ത് വൈത്തിരി മേഖലയായിരുന്നു. അതിൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് ലക്കിടയിലായിരുന്നു. കേരളത്തിലെ ചിറാപുഞ്ചി എന്ന പ്രശസ്തനാമവും നേരത്തെ ലക്കിടിക്ക് സ്വന്തമായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈത്തിരി, തളിപ്പുഴ, ലക്കിടി ചുരം എന്നിവിടങ്ങളിൽ കനത്തമഴയാണ് അനുഭവപ്പെട്ടത്. ഏകദേശം പത്തുവർഷം മുമ്പാണ് ലക്കിടിയിലും പ്രാന്തപ്രദേശങ്ങളിലും മഴ ലഭ്യത കുറഞ്ഞു തുടങ്ങിയത്. ഈ മാസം പതിനെട്ടാം തീയതി വൈത്തിരിയിൽ രേഖപ്പെടുത്തിയ മഴ 147 മില്ലിമീറ്ററാണ്. ആ ദിവസവും കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് വൈത്തിരിയിലാണ്. ചുരത്തിലും നല്ല മഴയാണ് ലഭിച്ചത്. ചുരത്തിൽ പലയിടത്തും വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി ഒൻപതാംവളവിൽ ശക്തമായ വെള്ളച്ചാട്ടവും തുടർന്ന് മണ്ണിടിച്ചിലും ഉണ്ടായെങ്കിലും ചുരത്തിലോ വൈത്തിരിയിലെ മറ്റു പ്രദേശത്തോ കനത്ത നാശനഷ്ടങ്ങളൊന്നും റിപോർട്ട് ചെയ്യാത്തതും ആശ്വാസം നൽകുന്നതാണ്. മഴക്കൂടുതൽ ലഭിച്ചെങ്കിലും ലക്കിടിയിലെയും ചുരത്തിലെയും വൻകെട്ടിടങ്ങൾ ആശങ്കയുണർത്തുന്നതാണ്. ------------- ഇന്ധനവില വർധന; സി.പി.എം സായാഹ്ന ധർണ കൽപറ്റ: പെേട്രാളി​െൻറയും ഡീസലി​െൻറയും വില വർധിപ്പിച്ച് കോർപറേറ്റുകൾക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ സി.പി.എം നേതൃത്വത്തിൽ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. കൽപറ്റയിൽ ജില്ല സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. എം. മധു അധ്യക്ഷത വഹിച്ചു. സുരേഷ് താളൂർ, കെ. സുഗതൻ എന്നിവർ സംസാരിച്ചു. മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ഗാന്ധിപാർക്കിൽ പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി. ബിജു അധ്യക്ഷത വഹിച്ചു. പി. ഗഗാറിൻ, കെ.എം. വർക്കി, പി.വി. ബാലകൃഷ്ണൻ, എം. റെജീഷ് എന്നിവർ സംസാരിച്ചു. വൈത്തിരിയിൽ പ്രകടനത്തിനുശേഷം നടന്ന ധർണ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗോപാലൻ, എം. ജനാർദനൻ, കെ. ഷെമീർ, സി. കുഞ്ഞമ്മദ്കുട്ടി, എസ്. ചിത്രകുമാർ എന്നിവർ സംസാരിച്ചു. WEDWDL18 സി.പി.എം. കൽപറ്റയിൽ നടത്തിയ സായാഹ്ന ധർണ ജില്ല സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു --------- അപകടഭീഷണിയായി മരച്ചില്ലകൾ ദേശീയപാതയിലേക്ക് വൈത്തിരി: ദേശീയപാതയിലെ അപകടവളവിലേക്ക് മരച്ചില്ലകളും വള്ളിപടർപ്പും വീണതോടെ റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്കരമായി. ദേശീയപാതയോരത്തെ ചേലോട് എസ്റ്റേറ്റിന് സമീപം വളവുകളിൽ രണ്ടിടത്തായാണ് മരച്ചില്ലകളും വള്ളിപ്പടർപ്പുകളും റോഡിലേക്ക് വീണുകിടക്കുന്നത്. ഇരുഭാഗത്തുനിന്നുള്ള വാഹനങ്ങളും വേഗത്തിൽ പോകുന്ന ഭാഗമാണിത്. വള്ളിപ്പടർപ്പുകൾ റോഡി​െൻറ പകുതിയോളം ഭാഗത്തേക്ക് വീണിട്ടുണ്ട്. ഇത് ഇരുചക്രവാഹനമുൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയാകുകയാണ്. ചെറിയ ഇറക്കതോടെയുള്ള രണ്ട് അപകടവളവുകളിലാണ് മരച്ചില്ലകൾ വീണിരിക്കുന്നത്. മൂന്നുദിവസമായി ഈ അവസ്ഥയിലായിട്ടും അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒരേ സമയത്തു രണ്ടു ദിശകളിൽനിന്നും വാഹനങ്ങൾ വരുമ്പോൾ ഇവിടെ ഗതാഗത കുരുക്കനുഭവപ്പെടുന്നുണ്ട്. WEDWDL17 ദേശീയപാതയിൽ ചേലോട് എസ്റ്റേറ്റിന് സമീപത്തെ വളവിലേക്ക്് മരച്ചില്ലകൾ വീണനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story