Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:17 AM IST Updated On
date_range 21 Sept 2017 11:17 AM ISTജീവനക്കാർക്ക് ശമ്പളമില്ല; കൃഷി ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
നന്തിബസാർ: തിക്കോടി കൃഷിഫാമിലെ താൽകാലിക ജീവനക്കാരുടെ ശമ്പളവും ബോണസും ഓണംകഴിഞ്ഞിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് തിക്കോടി അസി. കൃഷി ഡയറക്ടർ ഓഫിസ് സി.പി.എം ഉപരോധിച്ചു. എഴു താൽകാലിക ജീവനക്കാരുടെ ആഗസ്റ്റ് മാസത്തെ ശമ്പളവും ബോണസുമാണ് നൽകാതിരുന്നത്. ഉപരോധക്കാർ വിവരം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ കോഴിക്കോടുനിന്ന് ജോയിൻറ് ഡയറക്ടർ നേരിട്ടെത്തി ശമ്പളം കൊടുക്കാൻ ഏർപ്പാടാക്കി. ഉപരോധം എൻ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. ഡി. ദീപ, കെ.വി. സുരേഷ്കുമാർ, ആർ. വിശ്വൻ, പി.വി. ചന്ദ്രൻ, കെ.പി. രാജീവൻ എന്നിവർ സംസാരിച്ചു .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story