Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 11:17 AM IST Updated On
date_range 21 Sept 2017 11:17 AM ISTഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsbookmark_border
ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു പേരാമ്പ്ര: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു. ആവള കുട്ടോത്ത് മുണ്ട്യാടി മീത്തൽ മനോജിന്(40) വേണ്ടി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. മനോജ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചികിത്സയിലാണ്. രോഗം പൂർണമായും ഭേദമാകണമെങ്കിൽ വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. ഇതിന് പത്ത് ലക്ഷത്തിൽപരം രൂപ ചെലവ് വരും. ഈ തുക താങ്ങാൻ മനോജിെൻറ നിർധന കുടുംബത്തിനാകില്ല. വൃദ്ധരും നിത്യരോഗികളുമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയാണ് മനോജ്. കമ്മിറ്റി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ചെയർമാനും ആലക്കാട്ട് വിജയൻ കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തിച്ചു വരുന്നു. സഹായങ്ങൾ - ചെറുവണ്ണൂർ സർവിസ്ബാങ്ക് Alc No. 11726, സിൻഡിക്കേറ്റ് ബാങ്ക് ചെറുവണ്ണൂർ ശാഖ SB A/C No. 44122200114068 (IFSC Code - SYNB 0004412, MICR 673025153). photo: manoj 40.jpg മനോജ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story