Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2017 10:32 AM IST Updated On
date_range 21 Sept 2017 10:32 AM ISTലോട്ടറി ടിക്കറ്റ് തട്ടിപ്പ്: കബളിപ്പിക്കപ്പെട്ടവർ നാലായി
text_fieldsbookmark_border
മുക്കം: സംസ്ഥാന സർക്കാറിെൻറ ലോട്ടറി ടിക്കറ്റുകളിൽ തിരുത്തൽ നടത്തിയുള്ള തട്ടിപ്പിനിരയായവർ നാലുപേരായി. തോട്ടുമുക്കത്തെ വേലായുധൻ, കോടഞ്ചേരിയിലെ മാധവൻ, കളൻതോടിലെ മനോഹരൻ, മണാശ്ശേരിയിലെ ഭാസ്കരൻ എന്നിവരാണ് തട്ടിപ്പിനിരയായത്. ചൊവ്വാഴ്ചയായിരുന്നു മുക്കം മണാശ്ശേരിയിലെ ലോട്ടറി വിൽപനക്കാരനായ ഭാസ്കരനെ അജ്ഞാതസംഘത്തിലൊരാൾ കബളിപ്പിച്ച് 5000 രൂപ തട്ടിയത്. ലോട്ടറി ടിക്കറ്റിലെ മൂന്നാം നമ്പർ എട്ടാക്കിയും എട്ടിനെ മൂന്നാക്കി തിരുത്തിയാണ് പണം തട്ടിയത്. തോട്ടുമുക്കത്തെ വേലായുധെൻറ 5000 രൂപയാണ് അജ്ഞാത യുവാവ് ടിക്കറ്റ് തിരുത്തി തട്ടിയത്. ഇദ്ദേഹം വാങ്ങിയ 250 രൂപയുടെ ഓണം ബംബറിെൻറ രണ്ട് ടിക്കറ്റുകളുടെ പണംകഴിച്ച് 4500 രൂപ യുവാവിന് വേലായുധൻ നൽകി. 100 രൂപ ചായപ്പണമെന്ന് പറഞ്ഞ് തിരിച്ചുനൽകിയാണ് യുവാവ് സ്ഥലം വിട്ടത്. ബുധനാഴ്ച വേലായുധൻ ടിക്കറ്റ് മുക്കത്തെ ആലിൻചുവട്ടിലെ ലോട്ടറി ഏജൻറിനെയേൽപിച്ച് ബാർകോഡ് സ്കാൻ ചെയ്തപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളുള്ള വേലായുധൻ രണ്ടുവർഷമായി ലോട്ടറി ടിക്കറ്റ് വിൽപന നടത്തുകയാണ്. നിത്യരോഗിയായ കോടഞ്ചേരിയിലെ മാധവനെ കബളിപ്പിച്ചത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഡോക്ടറെ കാണാൻ പോകുന്നതിനിടയിലാണ്. 2000 രൂപയുടെ കാരുണ്യ ലോട്ടറി ടിക്കറ്റിലെ മൂന്നക്ക നമ്പറിൽ തിരുത്തൽ നടത്തിയാണ് തട്ടിപ്പിനിരയാക്കിയത്. ഇദ്ദേഹവും മുക്കത്തെ ലോട്ടറി ഏജൻറിന് സമ്മാന ടിക്കറ്റ് നൽകി ബാർകോഡ് സ്കാൻ ചെയ്തപ്പോഴാണ് തട്ടിപ്പാെണന്ന് തിരിച്ചറിഞ്ഞത്. കളൻതോടിലെ മനോഹരനെ 5000 രൂപയാണ് നമ്പർ തിരുത്തി തട്ടിപ്പിനിരയാക്കിയത്. ഇയാൾ കൃത്രിമകാലിെൻറ സഹായത്തോടെ നടന്നാണ് ലോട്ടറി വിൽക്കുന്നത്. ഇദ്ദേഹത്തെ കാരുണ്യ ലോട്ടറി ടിക്കറ്റിലെ 8096 നമ്പർ 3096 എന്ന് മാറ്റംവരുത്തിയാണ് തട്ടിപ്പിനിരയാക്കിയത്. ഒരുമാസം മുമ്പ് മുക്കം പി.സി ജങ്ഷനിലെ ലോട്ടറി സ്റ്റാളിൽനിന്ന് തിരുത്തിയ നാല് ടിക്കറ്റുകൾ കാണിച്ച് 8000 രൂപയുടെ തട്ടിപ്പിനിരയാക്കിയിരുന്നു. കേരള പൗർണമി ലോട്ടറി ടിക്കറ്റിലെ യഥാർഥ നമ്പറായ 352338 നെ 352838 എന്നാക്കിയാണ് പറ്റിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story