Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:18 AM IST Updated On
date_range 20 Sept 2017 11:18 AM ISTബത്തേരി കോഓപറേറ്റിവ് കോളജ് െതരഞ്ഞെടുപ്പ്: എസ്.എഫ്.ഐ^എം.എസ്.എഫ് സംഘര്‍ഷം
text_fieldsbookmark_border
ബത്തേരി കോഓപറേറ്റിവ് കോളജ് െതരഞ്ഞെടുപ്പ്: എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം സുല്‍ത്താന്‍ ബത്തേരി: ബത്തേരി കോഓപറേറ്റിവ് കോളജ് യൂനിയന്‍ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എം.എസ്.എഫ് സംഘര്‍ഷം. ഫലം പ്രഖ്യാപിച്ചശേഷം കോളജിന് പുറത്തുകടന്ന പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകനും മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുമായ പി. നിജാസിെൻറ തലക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട്് തടയുകയായിരുന്നു. ഇതിനിടെ കോട്ടക്കുന്ന്നിന്നും കോളജ് റോഡില്‍ ഓട്ടംപോയ ഓട്ടോറിക്ഷയുടെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജ് റോഡില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. ഗതാഗതം തടസ്സപ്പെട്ടു. പാര്‍ലമെൻററി സംവിധാനത്തിലാണ് െതരഞ്ഞെടുപ്പ് നടത്തിയത്. ആകെ 52 റപ്. സീറ്റില്‍ 50ലും എസ്.എഫ്.ഐ വിജയിച്ചു. എം.എസ്.എഫിനും എ.ബി.വി.പിക്കും ഓരോ സീറ്റുവീതവും ലഭിച്ചു. TUEWDL11 എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജ് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു ----------- വന്യജീവി വാരം: വിദ്യാർഥികള്‍ക്ക് മത്സരങ്ങള്‍ കൽപറ്റ: ഒക്‌ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ആചരിക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് മത്സരം. രാവിലെ ഒമ്പതു മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളജ് വിഭാഗത്തിന് പെന്‍സില്‍ ഡ്രോയിങ്, 11.45 മുതല്‍ 12.45 വരെ ഹൈസ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് ഉപന്യാസ മത്സരം. 2.15 മുതല്‍ 4.15 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളജ് വിഭാഗത്തിന് വാട്ടര്‍കളര്‍ പെയിൻറിങ്. മൂന്നിന് ഹൈസ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ക്വിസ് മത്സരവും രണ്ടു മുതല്‍ നാലുവരെ പ്രസംഗ മത്സരവും നടത്തും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളെ കോളജ് തലത്തിലാണ് പരിഗണിക്കുന്നത് . സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളിേലയും കോളജുകളിേലയും വിദ്യാലയത്തില്‍നിന്നും മേലധികാരിയുടെ സാക്ഷ്യപത്ര സഹിതം രണ്ടുകുട്ടികള്‍ക്ക് വീതം ഓരോ ഇനത്തിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോൺ: 04936 202623. ------------- പഠനോപകരണ വിതരണം കൽപറ്റ: ആദിവാസി സാക്ഷരത പരിപാടിയുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്തില്‍ പഠനോപകരണ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എ.എം. നജീം വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബി. ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത്വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കെ. ഹസീന, മെംബര്‍മാരായ സി.കെ. ബാലകൃഷ്ണന്‍, മോഹനന്‍, നദീറ, ആയിഷാബി, സുഭദ്ര, ചന്ദ്രിക, പ്രേരക് കൺവീനര്‍ കെ. സല്‍മത്ത്, കോഓഡിേനറ്റര്‍ ഉസ്മാന്‍ ഉപ്പി, സക്കീന എന്നിവര്‍ സംസാരിച്ചു. -------- ആരോഗ്യവകുപ്പില്‍ ഒഴിവ് കൽപറ്റ: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ജെ.പി.എച്ച്.എന്‍, അര്‍ബന്‍ ഹെല്‍ത്ത് കോഓഡിനേറ്റര്‍, ഡെവലപ്മെൻറ് തെറപ്പിസ്റ്റ്, ആര്‍.കെ.എസ്.കെ കൗൺസിലര്‍, റേഡിയോ തെറപ്പിസ്റ്റ്, പബ്ലിക് റിലേഷന്‍സ് കം ലെയ്‌സൻ ഓഫിസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നി തസ്തികകളിൽ ആളെ നിയമിക്കുന്നു. പ്രായപരിധി 2017 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. എഴുത്തുപരീക്ഷ, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടിക്കാഴ്ച ചെന്നലോട് ആരോഗ്യ കേരളം ട്രെയിനിങ് സെൻററില്‍ ശനിയാഴ്ച രാവിലെ 10ന് നടത്തും. ഫോൺ: 04935 246849. ----------- മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനക്ക് കൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്തില്‍ റോയല്‍ എഗര്‍ നഴ്‌സറിയില്‍ 45 മുതല്‍ 60 ദിവസംവരെ പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പനക്കുണ്ട്. ഒരു കോഴിക്കുഞ്ഞിന് 115 രൂപയാണ് വില. ആവശ്യമുള്ളവര്‍ 7592831851 എന്ന നമ്പറില്‍ ബന്ധപ്പെടുക. ------- ഡി.ഡി.സി യോഗം മാറ്റി കൽപറ്റ: ഇൗ മാസം 23ന് ചേരാനിരുന്ന ജില്ല വികസനസമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ----------- ബത്തേരി മണ്ഡലത്തിൽ വിവിധ റോഡുകൾക്കായി 1.51 കോടി രൂപ സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.51 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു. ബത്തേരി-കട്ടയാട്-പഴുപ്പത്തൂർ-ചപ്പക്കൊല്ലി-വാകേരി-ഇരുളം റോഡിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. വടുവഞ്ചാൽ-കൊളഗപ്പാറ റോഡിന് 15 ലക്ഷവും, പാലക്കമൂല-ചൂതുപാറ-സൊസൈറ്റിക്കവല റോഡിന് 15 ലക്ഷവും, ഇരുളം-മൂന്നാനക്കുഴി-മീനങ്ങാടി റോഡിന് 14 ലക്ഷവും അനുവദിച്ചിട്ടുണ്ട്. താറുമാറായ സ്ഥലത്ത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കൂടോത്തുമ്മൽ-ചീക്കല്ലൂർ-നടവയൽ-വേലിയമ്പം റോഡിന് 12 ലക്ഷം രൂപയും, മീനങ്ങാടി-കുമ്പളേരി റോഡിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കല്ലുവയൽ-മൈതാനിക്കുന്ന്-കൈപ്പഞ്ചേരി-ചുങ്കം റോഡിന് 15 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. താറുമാറായ റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ റോഡുകൾക്കായി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി 1.51 കോടിരൂപ അനുവദിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story