Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:18 AM IST Updated On
date_range 20 Sept 2017 11:18 AM IST'വൺ മില്യൺ ഗോൾ' പദ്ധതി: ആലോചന യോഗം
text_fieldsbookmark_border
കൽപറ്റ: ഒക്ടോബറിൽ ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണത്തിനായുള്ള 'വൺ മില്യൺ ഗോൾ' പദ്ധതിയുടെ നടത്തിപ്പിനായി സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ ജില്ല തല യോഗം ചേർന്നു. ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും അഞ്ച് സെൻററുകളും നഗരസഭകളിൽ 10 സെൻററുകളും തിരഞ്ഞെടുക്കും. എല്ലാ സ്പോർട്സ് ക്ലബുകളുടേയും യുവജന സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ സോമനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് അനിഷ സൂരേന്ദ്രൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് മായദേവി, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻറ് സീത വിജയൻ, പൊഴുതന പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ്, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ്, അഡ്മിനിസ്േട്രഷൻ ഡിവൈ.എസ്.പി ടി.എൻ. സജീവ്, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത, യുവജന ക്ഷേമ ജില്ല കോഒാഡിനേറ്റർ കെ.ജി. പ്രദീപ് കുമാർ എന്നിവരും വിവിധ യുവജന സംഘടന പ്രതിനിധികളും സ്പോർട്സ് അസോസിയേഷൻ ഭാരവാഹികളും കായികാധ്യാപകരും യൂത്ത് കോഒാഡിനേറ്റർമാരും പങ്കെടുത്തു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ് സ്വാഗതവും യുവജനക്ഷേമ ജില്ല കോഒാഡിനേറ്റർ കെ.എം. ഫ്രാൻസീസ് നന്ദിയും പറഞ്ഞു. TUEWDL9 വൺ മില്യൺ ഗോൾ പദ്ധതിയുടെ നടത്തിപ്പിനായുള്ള ആലോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യുന്നു --------- കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൽപറ്റ: നഗരസഭയുടെ ലൈഫ് മിഷൻ ഭവനപദ്ധതി അപ്പീൽ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നഗരസഭ ഓഫിസ്, വില്ലേജ് ഓഫിസ്, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ് എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭ്യമാണ്. -------- ഹൃേദ്രാഗ നിർണയ ക്യാമ്പ് കൽപറ്റ: സൗജന്യ ഹൃേദ്രാഗ നിർണയ ക്യാമ്പ് ഒക്ടോബർ ഒന്നിനു രാവിലെ ഒമ്പതുമുതൽ ലിയോ ഹോസ്പിറ്റലിൽ നടക്കും. കൽപറ്റ, ഗൂഡല്ലൂർ, മാനന്തവാടി, ബത്തേരി റോട്ടറി ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. പെങ്കടുക്കാൻ താൽപര്യമുള്ളവർ അടുത്തുള്ള റോട്ടറി ക്ലബിൽ പേര് രജിസ്റ്റർ ചെയ്യണം. ചികിത്സിക്കുന്ന ഡോക്ടറുടെ കത്ത് കരുതണം. വിവരങ്ങൾക്ക്: 04936 205022, 205066. --------- മഹിള കോൺഗ്രസ് സംഗമം കൽപറ്റ: ഗാന്ധിജയന്തി ദിനത്തിൽ ജില്ല മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് സംഗമം സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് രാവിലെ 10ന് കൽപറ്റ മുനിസിപ്പൽ ടൗൺഹാളിലാണ് സംഗമം. കെ.പി.സി.സി നിർവാഹക സമിതിയംഗം എൻ.ഡി. അപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, എം.എ. ജോസഫ്, ശോഭനകുമാരി, മാണി ഫ്രാൻസിസ്, ജി. വിജയമ്മ ടീച്ചർ, മാർഗരറ്റ് തോമസ്, സുജയ വേണുഗോപാൽ, ഉഷ തമ്പി, ഷൈനി ജോയ്, സി.പി. പുഷ്പ, ഗിരിജ, ഷീജ, ആയിഷ പള്ളിക്കൽ, ഷെർലി, ശാന്ത തോമസ്, ധന്യ എന്നിവർ സംസാരിച്ചു. ---------- തൊഴില്‍വിസ ധനസഹായം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: വിദേശ രാജ്യങ്ങളില്‍ തൊഴില്‍വിസ ലഭ്യമായ ജില്ലയിലെ പട്ടികവര്‍ഗക്കാരായ യുവതി-യുവാക്കള്‍ക്ക് യാത്രക്കും അനുബന്ധ ചെലവുകള്‍ക്കുമായി 50000 രൂപവരെയുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, വിലാസം, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നി വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിെൻറയും വിദേശത്ത് തൊഴില്‍ ലഭിച്ചതിനുള്ള തൊഴില്‍ വിസയുടെയും വിമാന ടിക്കറ്റിെൻറയും പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 15നകം കല്‍പറ്റ ഐ.ടി.ഡി.പി ഓഫിസില്‍ സമര്‍പ്പിക്കണം. ഫോൺ: 04936 202232. --------- പി.എസ്.സി പരീക്ഷ കൽപറ്റ: ഫയര്‍ ആന്‍ഡ് െറസ്‌ക്യൂ സര്‍വിസ് വകുപ്പില്‍ ഫയര്‍മാന്‍ (ട്രെയിനി) (സ്‌പെഷ്യല്‍ റിക്രൂട്ട്മെൻറ് എസ്.സി/എസ്.ടി), പൊലീസ് വകുപ്പില്‍ (ആംഡ് പൊലീസ് ബറ്റാലിയന്‍), വനിത പൊലീസ് കോൺസ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 69/17, 358/16, 359/16 ,54/17, 55/17) തസ്തികകളിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. -------- താലൂക്ക് ബാലോത്സവം നാളെ കണിയാമ്പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിലെ ബാലവേദി പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ബാലോത്സവത്തിെൻറ വൈത്തിരി താലൂക്കുതല മത്സരങ്ങൾ വ്യാഴാഴ്ച കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്േട്രഷൻ ആരംഭിക്കും. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, പ്രസംഗം, കഥാപ്രസംഗം, നാടൻപാട്ട്, ലഘുനാടകം എന്നി സ്റ്റേജിന മത്സരങ്ങളിലും ആസ്വാദനകുറിപ്പ് തയാറാക്കൽ, കഥാപാത്ര നിരൂപണം, ഉപന്യാസ രചന, ചിത്രീകരണം, കാർട്ടൂൺ, കഥ-കവിത രചന എന്നി സ്റ്റേജിതര മത്സരങ്ങളിലുമായി 300 ബാലവേദി അംഗങ്ങൾ മാറ്റുരക്കും. താലൂക്ക്തല മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർ ഒക്ടോബർ ഒന്നിന് സുൽത്താൻ ബത്തേരി ഡയറ്റിൽ സംഘടിപ്പിക്കുന്ന ജില്ല തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. കലോത്സവ വിജയത്തിനായി എം. ദേവകുമാർ ജനറൽ കൺവീനറും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ ചെയർമാനുമായുള്ള സംഘാടക സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story