Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:18 AM IST Updated On
date_range 20 Sept 2017 11:18 AM ISTഇടവിട്ട് മഴ: െഡങ്കിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
text_fieldsbookmark_border
കൽപറ്റ: ഇടവിട്ടുള്ള മഴയെത്തുടർന്ന് െഡങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്1എൻ1 എന്നീ പകർച്ചവ്യാധികൾ വീണ്ടും പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പ് നിർദേശം നൽകി. വിവിധ പഞ്ചായത്തുകളിലെ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരും പെങ്കടുത്ത യോഗത്തിലാണ് നിർദേശം. ആരോഗ്യ-ശുചിത്വ മേഖലയിൽ പഞ്ചായത്തുകളുടെ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ യോഗത്തിൽ ചൂണ്ടികാട്ടി. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകു വളരുന്ന അവസ്ഥ സൃഷ്ടിക്കുന്നവർക്കെതിരെ വൻ തുക പിഴ ഈടാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്തുകൾ കൈക്കൊണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ വിലയിരുത്തി. െഡങ്കി കൊതുകുകൾക്ക് വളരെ ചുരുങ്ങിയ ദൂരം മാത്രമാണ് സഞ്ചരിക്കാൻ കഴിയുക. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുന്നതിലൂടെ കൊതുകുകൾ വളരുന്നത് തടയാൻ കഴിയും. ജലാശയങ്ങൾ മലിനപ്പെടുത്തുന്നവരിൽനിന്നു പിഴ ഈടാക്കും. സ്ഥിരമായി മാലിന്യം തള്ളപ്പെടുന്ന പ്രദേശങ്ങളിൽ ജാഗ്രത ബോർഡുകൾ സ്ഥാപിക്കും. ഒക്ടോബർ മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും. ആരോഗ്യകരമായ ഭക്ഷ്യവിതരണം ഉറപ്പുവരുത്തുന്നതിന് വ്യാപാരികളെ ഉൾപ്പെടുത്തി ശുചീകരണ പ്രവൃത്തികൾ നടത്തും. എ.ഡി.എം കെ.എം. രാജുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സന്തോഷ്, ഡോ. ജിതേഷ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ------------- ദേശീയ സമ്പാദ്യപദ്ധതി: ലക്ഷ്യം 25 കോടി സമാഹരണം കൽപറ്റ: ദേശീയ സമ്പാദ്യപദ്ധതികൾ മുഖേന ജില്ലയിൽ 25 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ 66 ഓഫിസ് മേധാവികൾക്കാണ് നിക്ഷേപസമാഹരണത്തിന് ചുമതല നൽകിയിട്ടുള്ളത്. 1200 കോടിയാണ് സംസ്ഥാനത്ത് മിച്ച നിക്ഷേപമായി സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, മാസ വരുമാന പദ്ധതി (എം.ഐ.എസ്), സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, പബ്ലിക് െപ്രാവിഡൻഡ് ഫണ്ട്, സുകന്യ സമൃദ്ധി എന്നീ സ്കീമുകളിൽ ഉൗന്നൽ നൽകിയാണ് നിക്ഷേപ സമാഹരണം. എ.ഡി.എം കെ.എം. രാജു അധ്യക്ഷത വഹിച്ചു. -------------- ജില്ല ആസൂത്രണ സമിതി യോഗം കൽപറ്റ: ജില്ല ആസൂത്രണ സമിതി യോഗം സെപ്റ്റംബർ 23ന് രാവിലെ 11ന് കൽപറ്റ എ.പി.ജെ ഹാളിൽ ചേരും. ----------- ടിഷ്യൂ കൾചർ വാഴത്തൈ വിതരണം കൽപറ്റ: പൊഴുതന കൃഷിഭവനിൽ സെപ്റ്റംബർ 22ന് ടിഷ്യൂ കൾചർ വാഴത്തൈകൾ തൈ ഒന്നിന് 5 രൂപ പ്രകാരം വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു. ------------- അധ്യാപക നിയമനം കൽപറ്റ: പരിയാരം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ (ഗണിതം, മലയാളം, ഇംഗ്ലീഷ്) താൽക്കാലിക അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 23ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടത്തും. -------------- ഇൻറർവ്യൂ കൽപറ്റ: സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ ജില്ലയിൽ സ്റ്റാഫ് നഴ്സ് (ബി.എസ്സി നഴ്സിങ്/ജി.എൻ.എം, കേരള നഴ്സിങ് കൗൺസിൽ രജിസ്േട്രഷൻ) ജെ.പി.എച്ച്.എൻ. (എ.എൻ.എം/ജി.എൻ.എം, കേരള നഴ്സിങ് കൗൺസിൽ രജിസ്േട്രഷൻ) തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. നഴ്സ് -സെപ്റ്റംബർ 25ന് രാവിലെ 10 മുതൽ 11 വരെയും ജെ.പി.എച്ച്.എൻ -26ന് രാവിലെ 10 മുതൽ 11 വരെയും കൽപറ്റ വയോമിത്രം ഓഫിസിൽ ഇൻറർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 9387388887, 7034029300. ------------ സ്യൂട്ട് കോൺഫറൻസ് കൽപറ്റ: സെപ്റ്റംബറിലെ സ്യൂട്ട് കോൺഫറൻസ് 23ന് വൈകീട്ട് മൂന്നിനും അതിനുശേഷം ജില്ലാ എംപവേഡ് മീറ്റിങ്ങും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ----------- പച്ചമലയാളം പഠിക്കാം കൽപറ്റ: സർട്ടിഫിക്കറ്റ് കോഴ്സുമായി സാക്ഷരത മിഷൻ മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരത മിഷൻ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ഇതര മീഡിയങ്ങൾ വഴി വിദ്യാഭ്യാസം നേടിയവർക്ക് മാതൃഭാഷ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ളശേഷി ഉണ്ടാക്കുക, മലയാളം കമ്പ്യൂട്ടിങ് വ്യാപിപ്പിക്കുക, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മലയാളഭാഷയിൽ പ്രാവീണ്യം സാധ്യമാക്കുക, സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭരണഭാഷയിൽ പ്രാവീണ്യം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ക്ലാസുകൾ തുടങ്ങുന്നത്. ബ്ലോക്ക് തലത്തിൽ സ്കൂൾ കേന്ദ്രീകരിച്ചാണ് സെൻററുകൾ പ്രവർത്തിക്കുക. ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും മൂന്ന് മണിക്കൂർ വീതം 20 ക്ലാസുകൾ നടക്കും. ആകെ 60 മണിക്കൂറാണ് ക്ലാസ്. സെപ്റ്റംബർ ഒന്നു മുതൽ 30 വരെയാണ് രജിസ്േട്രഷൻ കാലാവധി. രജിസ്േട്രഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 2000 രൂപയുമാണ്. ദേശസാൽകൃത ബാങ്കുകളിൽനിന്ന് ഡി.ഡി എടുക്കേണ്ട വിലാസം: ഡയറക്ടർ, സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, തിരുവനന്തപുരം. സാക്ഷരത മിഷൻ ജില്ല ഓഫിസിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 04936 202091. ----------------- സ്കോളർഷിപ്പിന് അപേക്ഷിക്കാം കൽപറ്റ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ ഒരു വർഷത്തിൽ കുറയാതെ അംശാദായമടച്ചിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക് മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ്, പാരാമെഡിക്കൽ, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകൾക്കായി ഒറ്റത്തവണ സ്കോളർഷിപ് നൽകുന്നു. അപേക്ഷ ജില്ല ഭാഗ്യക്കുറി ഓഫിസിൽനിന്ന് ലഭിക്കും. ഒക്ടോബർ 17 വരെ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാം. ------------ വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം കൽപറ്റ: സംസ്ഥാന ഭാഗ്യക്കുറി വിൽപനക്കാരുടെയും ഏജൻറുമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിൽ ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർഥികളുടെ മാതാപിതാക്കൾ നിർദിഷ്ട ഫോറത്തിൽ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 17നകം ജില്ല ലോട്ടറി ക്ഷേമനിധി ഓഫിസിൽ സമർപ്പിക്കണം. അപേക്ഷകർ 2017 മാർച്ച് 31നോ അതിനുമുമ്പോ അംഗത്വമെടുത്തവരായിരിക്കണം. ------------- പെയിൻറിങ് മത്സരം കൽപറ്റ: സർക്കാർ നടത്തിവരുന്ന കൈത്തറി വസ്ത്ര പ്രചാരണത്തിെൻറ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി പെയിൻറിങ് മത്സരം സെപ്റ്റംബർ 21ന് എസ്.കെ.എം.ജെ സ്കൂളിൽ രാവിലെ 9.30ന് നടത്തും. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികൾക്ക് കാഷ് അവാർഡും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരവും ഉണ്ടായിരിക്കും. താൽപര്യമുള്ളവർ അന്ന് രാവിലെ 9.30ന് മുമ്പായി രക്ഷിതാക്കൾ സഹിതം എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story