Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:18 AM IST Updated On
date_range 20 Sept 2017 11:18 AM ISTനഷ്ടം കുറക്കാൻ സൗജന്യയാത്രകൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി
text_fieldsbookmark_border
കോട്ടയം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ യാത്രസൗജന്യങ്ങളും പിൻവലിക്കണമെന്ന് കെ.എസ്.ആർ.ടി.സി. ഇതിനു അനുമതിതേടി സർക്കാറിന് മാനേജ്മെൻറ് കത്തുനൽകി. സൗജന്യങ്ങൾ അവസാനിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് കണക്കുകൾ നിരത്തി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കോർപറേഷെൻറ വരവും ചെലവും തമ്മിെല അന്തരം ഇപ്പോൾ 79 കോടിയാണ്. കഴിഞ്ഞവർഷം സൗജന്യയാത്രയിലൂടെ വന്ന സാമ്പത്തികനഷ്ടം പരിഹരിക്കാൻ നടപടിയെടുക്കണമെന്നും ഇതിെൻറ പണം ഉടൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള സൗജന്യം ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞവർഷം ഇൗ ഇനത്തിൽ ലഭിക്കേണ്ടത് 120.79 കോടിയാണ്. വിദ്യാർഥികളുടേത് 105 കോടിയും. സ്വാതന്ത്ര്യസമര സേനാനികൾ, അന്ധർ, എം.എൽ.എ, എം.പി, മുൻ എം.എൽ.എമാർ-എം.പിമാർ അർജുന, ദ്രോണാചാര്യ അവാർഡ് ജേതാക്കൾ, കബീർ പുരസ്കാര ജേതാക്കൾ, ഭരണസമിതി അംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ, അംഗീകൃത ട്രേഡ് യൂനിയനുകളുടെ പ്രസിഡൻറ്, സെക്രട്ടറിമാർ, സ്റ്റാൻഡിങ് കോൺസൽ, ലീഗൽ അൈഡ്വസർമാർ, പ്ലസ് ടു തലം വരെ വിദ്യാർഥികൾ എന്നിവർക്കാണ് നിലവിൽ സൗജന്യയാത്ര. പുറെമ 38561 പെൻഷൻകാർക്കും 35341 സ്ഥിരം ജീവനക്കാർക്കും 8549 താൽക്കാലിക ജീവനക്കാർക്കും നിബന്ധനകൾക്ക് വിധേയമായും അനുവദിച്ചിട്ടുണ്ട്. സൗജന്യം നിർത്തലാക്കണമെന്ന് കോർപറേഷെൻറ പുനഃസംഘടനയെക്കുറിച്ച് പഠിച്ച പ്രഫ.സുശീൽ ഖന്നയും നിർേദശിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരേത്ത സർക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടർന്നാണ് എല്ലാ സൗജന്യങ്ങളും അവസാനിപ്പിക്കാൻ സമ്മർദം ശക്തമാക്കിയത്. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ കെ.എസ്.ആർ.ടി.സി എം.ഡിയായിരിക്കെ ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. അന്നുമുതലാണ് സൗജന്യപാസുകളുടെ കണെക്കടുത്തുതുടങ്ങിയത്. എല്ലാ പാസുകളും രേഖപ്പെടുത്തിയായിരുന്നു കണക്ക് ശേഖരിച്ചത്. പാസ് നമ്പർ രേഖപ്പെടുത്തൽ ഇപ്പോഴും തുടരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ്-ഇതര വരുമാനം 1861 കോടിയാണ്. ചെലവ് 3631 കോടിയും. ബാധ്യത വർഷന്തോറും കുമിഞ്ഞുകൂടുകയാണ്. പെൻഷനുമാത്രം മാസം 45 കോടിയോളം കണ്ടെത്തേണ്ടിവരുന്നതാണ് ഗുരുതര പ്രതിസന്ധി. കോർപറേഷെൻറ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിഷയം സർക്കാർ ചർച്ചചെയ്യേണ്ടതുണ്ടെന്നും ഗതാഗത വകുപ്പ് ഉന്നതവൃത്തങ്ങൾ അറിയിച്ചു. മന്ത്രി ഇനിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം ഇടതുമുന്നണി ചർച്ചചെയ്യുമെന്നും അധികൃതർ പറഞ്ഞു. സി.എ.എം കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story