Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:10 AM IST Updated On
date_range 20 Sept 2017 11:10 AM ISTകാഴ്ചകളിലേക്ക് 'മിഴി' തുറന്ന്
text_fieldsbookmark_border
കോഴിക്കോട്: വ്യത്യസ്ത ഭാവങ്ങളും ആശയങ്ങളും അടങ്ങിയ ഫോേട്ടാഗ്രഫി പ്രദർശനം തുടങ്ങി. നിക്കാറ്റ് മീഡിയ സ്കൂളിെൻറ 12ാം വാർഷികത്തോടനുബന്ധിച്ച് ഫോേട്ടാഗ്രഫി വിഭാഗം പൂർവവിദ്യാർഥികളാണ് 'മിഴി' എന്ന പേരിൽ േഫാേട്ടാപ്രദർശനം സംഘടിപ്പിച്ചത്. തായ്ലൻഡിലെ പൊരിക്കാൻ വെച്ച കൂന്തൾ, ഇരവികുളം നാഷനൽ പാർക്കിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന വരയാട്, തമിഴ്നാട്ടിലെ കൊയ്ത്ത്, മുഖാമുഖം നിൽക്കുന്ന പൂച്ചയും പാമ്പും, ചങ്ങലയും പൂക്കളും കെട്ടിയ ആനക്കാൽ, മൊബൈൽ ഫോണിൽ പകർത്തിയ മാൻഹോളിൽ ഇറങ്ങുന്ന മനുഷ്യൻ, സൂര്യവെളിച്ചത്തിൽ മഴവില്ലിെൻറ ശോഭയാർന്ന എട്ടുകാലിവല, മലബാറിൽ കാണപ്പെടുന്ന കനലാട്ടം തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മുതിർന്ന ഫോേട്ടാഗ്രാഫർ സി. ചോയിക്കുട്ടിയുടെ നേതൃത്വത്തിലാണ് 'മിഴി' സംഘടിപ്പിച്ചത്. പ്രദർശനം ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ഇ.എം. ബാഹുലേൻ അധ്യക്ഷത വഹിച്ചു. മഹേഷ് ചെക്കോട്ടി, സി. ചോയിക്കുട്ടി എന്നിവർ സംസാരിച്ചു. രാഹുൽ മഹാദേവൻ, മിഥുൻ, പി. അരുൺ, എൻ.എം. അനൂപ്, സി. നിതേഷ്, വിനോദ്, പി. സുപ്രീത്, വിജിലേഷ്, ബിജു സീനിയ തുടങ്ങിയ 19 േപരുടെ 45 ഫോേട്ടാകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച ഫോേട്ടാക്ക് നിജി മെമ്മോറിയൽ േട്രാഫിയും പ്രശസ്തിപത്രവും നൽകും. പ്രദർശനം 23ന് സമാപിക്കും. ചായങ്ങളിൽ പുരണ്ട പുരാണം കോഴിക്കോട്: ബന്ധങ്ങളെയും സ്നേഹത്തെയും ചായങ്ങളിൽ പകർത്തി ജിഷ വി. രമേശിെൻറ ചിത്രപ്രദർശനം തുടങ്ങി. 'ഡ്രിസ്സിൽ' എന്ന പേരിൽ ലളിതകല അക്കാദമി ആർട്ട് ഗാലറിയിലാണ് ചിത്രപ്രദർശനം തുടങ്ങിയത്. ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണനും ഗോപികമാരും, ത്യാഗബന്ധുരം തുടങ്ങിയ പുരാണങ്ങൾ ചായങ്ങളിൽ കൂടുതൽ മനോഹരമാവുന്നു. പുരാണങ്ങളോടൊപ്പം കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പഴയകാല ജന്മിത്വ വ്യവസ്ഥയും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരവും രാജസ്ഥാനിലെയും ബിഹാറിലെയും കലാരൂപങ്ങളും സ്നേഹത്തിെൻറ മൂർത്തീഭാവം മദർ തെരേസയും ജിഷ തെൻറ ചിത്രങ്ങളിലൂടെ വരച്ചുകാണിക്കുന്നു. മാങ്കാവ് ശ്രീഗോകുലം സ്കൂളിലെ ചിത്രകല അധ്യാപികയാണ് ജിഷ. ഒായിൽ പെയിൻറിങ്, ഗ്ലാസ് പെയിൻറിങ് തുടങ്ങിയ വിവിധ രീതികളിലുമുള്ള 13ഒാളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. പ്രദർശനം 23ന് സമാപിക്കും. തയ്യൽ തൊഴിലാളി ധർണ കോഴിക്കോട്: തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽനിന്ന് ലഭിക്കേണ്ട പാസ്ബുക്കും ആവശ്യമായ രേഖകളും അനുവദിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് തൊഴിലാളി കോൺഗ്രസിെൻറ നേതൃത്വത്തിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഒാഫിസിനു മുന്നിൽ ധർണ നടത്തി. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എ.എസ്.ടി.സി ജില്ല പ്രസിഡൻറ് ടി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മൂസ പന്തീരാങ്കാവ് മുഖ്യപ്രഭാഷണം നടത്തി. െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. സുനീഷ് മാമിയിൽ, കെ.എസ്.എ.എസ്.ടി ജില്ല ഭാരവാഹികളായ സി.കെ. ശശി, അഷ്റഫ് ചേലാട്ട്, എം. ശ്രീധരൻ, പി.കെ. ബാബു െപരിങ്ങളം, അശോകൻ നന്മണ്ട, എ.പി. മോഹൻദാസ്, സുനിത, സജിനി ചെങ്ങോട്ടുകാവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story