Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 11:17 AM IST Updated On
date_range 19 Sept 2017 11:17 AM ISTതോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ക്രമക്കേട് ഉദ്യോഗസ്ഥർക്കെതിരായ നടപടി വൈകുന്നു
text_fieldsbookmark_border
ഫോറസ്റ്ററെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത് മാനന്തവാടി: -തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ സന്ദർശക ടിക്കറ്റ് നിരക്കിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി വൈകുന്നു. ഇ.ഡി.സിയിലെ രണ്ടു താൽക്കാലിക ജീവനക്കാരും ഒരു വനം ഉദ്യോഗസ്ഥനും ചേർന്നാണ് തട്ടിപ്പു നടത്തിയത്. ഇതു സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയെത്തുടർന്ന് അന്നത്തെ റേഞ്ചർ നടത്തിയ അന്വേഷണത്തിൽ 24580 രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയും മേലധികാരികൾക്ക് റിപോർട്ടും നൽകിയിരുന്നു. എന്നാൽ, ഇതിന്മേൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആരോപണ വിധേയരായ രണ്ടു താൽക്കാലിക ജീവനക്കാർ ഇപ്പോഴും ജോലിയിൽ തുടരുന്നുമുണ്ട്. മാസങ്ങൾക്ക് മുമ്പാണ് അന്വേഷണ റിപോർട്ട് സമർപ്പിച്ചത്. ഒരു ദിവസം 60 വണ്ടികൾ മാത്രമേ സഞ്ചാരികളുമായി വനത്തിനുള്ളിലേക്ക് കയറ്റിവിടാൻ പാടുള്ളൂ. വാഹനത്തിന് ഉള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ ഒരാൾക്ക് 75 രൂപയാണ് നിരക്ക്. നിശ്ചിത ആളുകളെ മാത്രമേ ഒരുവാഹനത്തിൽ ഉണ്ടാകാൻ പാടുള്ളൂ. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റിവിടുകയും, അവരിൽനിന്ന് ഈടാക്കിയ പണം സർക്കാറിലേക്ക് അടക്കാതെ തട്ടിപ്പു നടത്തുകയുമാണ് ഇവർ ചെയ്തത്. 2015 ലാണ് തട്ടിപ്പ് നടന്നത്. അന്വേഷണത്തിൽ ടിക്കറ്റ് നൽകാതെ കാട്ടിലേക്കുപോയ സഞ്ചാരികളുടെ തുക രണ്ടു താൽക്കാലിക ജീവനക്കാരനും ഇക്കോ കമ്മിറ്റി സെക്രട്ടറിയുമായ ഫോറസ്റ്റ് ഉദ്യോഗസ്ഥനും ചേർന്ന് വെട്ടിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ രണ്ടു താൽകാലിക ജീവനക്കാരെ പിരിച്ചുവിടണമെന്നും സെക്ഷൻ ഡെപ്യൂട്ടി റേഞ്ചർ, ഫോറസ്റ്റ് ഉദ്യോഗസ്ഥൻ എന്നിവരെ വകുപ്പുതല നടപടിക്ക് വിധേയമാക്കണമെന്നും അന്നത്തെ വൈൽഡ് ലൈഫ് വാർഡൻ ധനേഷ് കുമാറിന് സമർപ്പിച്ച റിപോർട്ടിൽ ശിപാർശ ചെയ്തിരുന്നു. എന്നാൽ, നടപടി ഉണ്ടാകാതായതോടെ പരാതിക്കാരൻ ഉയർന്ന വനം ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ഫ്ലയിങ് സ്ക്വാഡ് വീണ്ടും അന്വേഷണം നടത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഫോറസ്റ്ററെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. മറ്റു ശിക്ഷാനടപടികൾ ഭരണതലത്തിലുള്ള സമ്മർദംമൂലം മരവിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. --------- റേഷൻ വ്യാപാരികൾക്കുള്ള വേതന പാക്കേജ് നടപ്പാക്കണം മാനന്തവാടി-: റേഷൻ വ്യാപാരികൾക്കുള്ള വേതന പാക്കേജ് നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനയുടെ 24ാം ജില്ല സമ്മേളനം സെപ്റ്റംബർ 21ന് പനമരത്ത് നടക്കും. പനമരം വ്യാപാരഭവനിൽ നടക്കുന്ന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. വർക്കിങ് പ്രസിഡൻറ് കാടാമ്പുഴ മൂസ മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന റേഷൻ വ്യാപാരികളെ സംസ്ഥാന സെക്രട്ടറി എസ്. സുരേന്ദ്രൻ ആദരിക്കും. റേഷൻ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.ജെ. ജോർജ്, പോക്കു തലപ്പുഴ, ക്ലീറ്റസ് കിഴക്കെമണ്ണൂർ എന്നിവർ പങ്കെടുത്തു. ----------- സർക്കാറിെൻറ മദ്യനയം ജനദ്രോഹപരം -കെ.എൻ.എം- കൽപറ്റ: കേരളീയ സമൂഹം മദ്യാസക്തിക്കെതിരെ മുന്നേറുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന് ഉപദ്രവകരമായ രീതിയിൽ മദ്യത്തിെൻറ ലഭ്യത ഉറപ്പുവരുത്തുകയാണ് സർക്കാറെന്ന് കെ.എൻ.എം ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ ജില്ല സ്വാഗതസംഘം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനപോലും മദ്യത്തിെൻറ ലഭ്യത കുറച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യ ലഭ്യത കുറഞ്ഞ ഇടക്കാലത്ത് റോഡപകടങ്ങളും കുടുംബ കലഹങ്ങളും ഗണ്യമായി കുറഞ്ഞിട്ടുെണ്ടന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നിട്ടും കേരളത്തിൽ മദ്യമൊഴുക്കാനുള്ള സർക്കാറിെൻറ നീക്കം വഞ്ചനാപരമാെണന്ന് യോഗം അഭിപ്രായപ്പെട്ടു. സർക്കാർ നിലവിലെ മദ്യനയം തിരുത്തണമെന്നും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണെമന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ.എം.കെ. ദേവർഷോല അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീൻ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി, സയ്യിദലി സ്വലാഹി എന്നിവർ സംസാരിച്ചു. സമ്മേളനത്തിെൻറ ജില്ലതല സ്വാഗതസംഘം ഓഫിസ് കൽപറ്റയിൽ പ്രവർത്തനമാരംഭിക്കും. ഫെയ്സ് ടു ഫെയ്സ് പ്രചരണ പരിപാടിക്ക് തുടക്കംകുറിക്കും. -------- ഇന്ധന വിലവർധനക്കെതിരെ ഐ.എൻ.ടി.യു.സി മാർച്ച് ഇന്നുമുതൽ കൽപറ്റ: പെട്രോൾ-ഡീസൽ വിലവർധനവിലും, കോർപറേറ്റ് പ്രീണന ഭരണനയത്തിലൂടെ സാധാരണക്കാരെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ജില്ലയിലെ മൂന്നുതാലൂക്കുകളിൽ മാർച്ചും ധർണയും നടത്താൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും അവശ്യമരുന്നുകളുടെയും ക്രമാതീതമായ വിലക്കയറ്റവും യാത്രാനിരക്ക് വർധനവും ജനജീവിതം ദുരിതമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തിന് കൽപറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലയൻസ് പമ്പിലേക്കും മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഒാഫിസിലേക്കും മാർച്ച് നടത്തും. സെപ്റ്റംബർ 20ന് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഒാഫിസിലേക്ക് മാർച്ച് നടത്തും. 22ന് നടക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ കൺവെൻഷനും തുടർന്ന്, വാഹനപ്രചരണ ജാഥയും നടത്തും. ഡൽഹിയിൽ നവംബർ ഒമ്പത്, 10, 11 തീയതികളിൽ നടക്കുന്ന പാർലമെൻറ് മാർച്ചിലേക്ക് പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. നവംബർ 15നുള്ളിൽ മുഴുവൻ മണ്ഡലം സമ്മേളനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. വി.എൻ. ലക്ഷ്മണൻ, സി. ജയപ്രസാദ്, ഗിരീഷ് കൽപറ്റ, പി.എൻ. ശിവൻ, ടി.എ. റെജി, മോഹൻദാസ് കോട്ടക്കൊല്ലി, കെ.എം. വർഗീസ്, ഉമ്മർ കുണ്ടാട്ടിൽ, ബി. സുരേഷ് ബാബു, ശ്രീനിവാസൻ തൊവരിമല, ഷൈനി ജോയ്, സാലി റാട്ടക്കൊല്ലി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story