Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 11:14 AM IST Updated On
date_range 19 Sept 2017 11:14 AM ISTമനുഷ്യസ്നേഹമുള്ള കർഷക നേതാവായിരുന്നു എ.സി. വർക്കി
text_fieldsbookmark_border
പനമരം: യെന്ന് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സിവിക് ചന്ദ്രൻ. അത്തരത്തിലുള്ള കർഷക നേതാക്കൾ ഇനിയും ഉയർന്നുവരേണ്ടത് നാടിനാവശ്യമാണ്. ഫാർമേഴ്സ് റിലീഫ് ഫോറം സ്ഥാപകൻ എ.സി. വർക്കിയുടെ ഒന്നാം ചരമവാർഷിക സമ്മേളനം നടവയലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സമര മാർഗങ്ങളിലൂടെയാണ് വർക്കി അധികാരികളുടെ കണ്ണുതുറപ്പിച്ചത്. പൊതുപ്രവർത്തനം വർക്കിക്ക് ധനസമ്പാദനത്തിനുള്ള മാർഗമായിരുന്നില്ല. അത്തരത്തിലുള്ള നേതാക്കൾ ഇന്നത്തെ കാലത്ത് എത്രപേരുണ്ടെന്ന് വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാർട്ടിൻ തോമസ് അധ്യക്ഷത വഹിച്ചു. േഗ്രഷ്യസ് ചോലിക്കര, എം.കെ. രാംദാസ്, വി. മുഹമ്മദലി, എൻ.ജെ. ചാക്കോ, കെ.ജെ. ബേബി, തോമസ് കളപ്പുര, എ.സി. തോമസ്, എബ്രഹാം ബെൻഹർ, എ.എൻ. മുകുന്ദൻ, ടി. ഇബ്രായി എന്നിവർ സംസാരിച്ചു. VMUST MONWDL13 എ.സി. വർക്കി അനുസ്മരണം നടവയലിൽ സിവിക് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു ----------- നീർവാരത്ത് പുലി ആടുകളെ കൊന്നു; നാട്ടുകാർ ഭീതിയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും പനമരം: ചീരാലിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത് കടുവയാണെങ്കിൽ നീർവാരത്ത് ഭീതിപടർത്തുന്നത് പുലി. കഴിഞ്ഞദിവസം നെയ്കുപ്പ വനയോരത്തെ നീർവാരത്ത് പുലി ആടുകളെ കൊന്നു. മുക്രമൂല ചന്ദ്രാലയം അനിൽകുമാറിെൻറ മുന്ന് ആടുകളെയാണ് പുലി ഞായറാഴ്ച രാത്രി കൊന്നത്. വീട്ടുമുറ്റത്തെ കൂട്ടിൽനിന്നും ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങി നോക്കുമ്പോൾ പുലിയെന്ന് തോന്നിക്കുന്ന ജീവി ഓടിപ്പോകുന്നതാണ് കണ്ടത്. മുന്ന് ആടുകളിൽ ഒന്നിനെ തിന്നിട്ടുണ്ട്. രണ്ടെണ്ണത്തെ കൊന്നിടുക മാത്രമാണ് ചെയ്തത്. തിങ്കളാഴ്ച വനം അധികൃതരെത്തി കാൽപാദം നോക്കി പുലിയെന്ന് സ്ഥിരീകരിച്ചു. നാട്ടുകാർ രോഷാകുലരായതോടെ മൂന്ന് ആടുകൾക്കും മതിയായ നഷ്ടപരിഹാരം കൊടുക്കാമെന്ന് വനം വകുപ്പ് സമ്മതിച്ചു. പുലിയെ പിടികുടാൻ കൂട് സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കാട്ടാനശല്യത്തിനു പേരുകേട്ട നീർവാരത്ത് നാലഞ്ച് മാസത്തോളമായി പുലി, കടുവ ശല്യവും തുടങ്ങിയിട്ട്. MONWDL14 നീർവാരം മുക്രമൂലയിൽ പുലി കൊന്ന ആടുകൾ ------------ കാലവർഷക്കെടുതി ആദിവാസി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ മാനന്തവാടി: -കാലവർഷം കനത്തതോടെ മാനന്തവാടി താലൂക്ക് പരിധിയിലെ പള്ളിക്കുന്നിൽ ആദിവാസി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷിണിയിൽ. നടുവിൽവീട് കോളനിയിലെ അഞ്ചുകുടുംബങ്ങളാണ് അപകടഭീഷിണി നേരിടുന്നത്. വീടുകളോട് ചേർന്ന മതിൽ ഏതു നിമിഷവും തകരാവുന്ന തരത്തിലാണുള്ളത്. തഹസിൽദാർ എൻ.ഐ. ഷാജുവിെൻറ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംരക്ഷണമതിൽ നിർമിക്കാൻ ജില്ല നിർമിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. ------------- സോളാർ സ്മാർട്ട് പദ്ധതി; സ്പോട്ട് രജിസ്േട്രഷൻ ഇന്നും നാളെയും കൽപറ്റ: കേന്ദ്ര ഊർജ മന്ത്രാലയത്തിെൻറ ധനസഹായത്തോടെ അനർട്ട് ഈ വർഷം നടപ്പാക്കുന്ന സോളാർ സ്മാർട്ട് പദ്ധതിയിൽ അപേക്ഷിക്കാൻ സ്പോട്ട് രജിസ്േട്രഷൻ നടത്തുമെന്ന് അനർട്ട് ജില്ല എൻജിനീയർ വി. ശ്രീകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും അനർട്ട് ജില്ല ഓഫിസിൽ അപേക്ഷ സ്വീകരിക്കും. ഒരു കിലോവാട്ട് മുതൽ അഞ്ചു കിലോവാട്ടുവരെ ശേഷിയുള്ള ബാറ്ററി ബാക്ക് അപ്പോടുകൂടിയ സൗരനിലയങ്ങൾക്ക് അപേക്ഷിക്കാം. 1.5 ലക്ഷം രൂപയാണ് െചലവ്. ഇതിൽ 40,500 രൂപ സർക്കാർ ധനസഹായം ലഭിക്കും. സഹകരണ ബാങ്കുകളിൽനിന്ന് ബാക്കിതുക വായ്പയായി ലഭ്യമാക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്ന ഗുണഭോക്താക്കൾ 1000 രൂപ രജിസ്േട്രഷൻ ഫീസ്, തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് എന്നിവ സഹിതം നേരിട്ട് ജില്ല ഓഫിലെത്തി ഇന്നും നാളെയുമായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ www.anert.gov.in എന്ന വെബ്സൈറ്റിലോ 04936206216 എന്ന നമ്പറിലോ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ ഫീൽഡ് അസി. ഇ. രാധാകൃഷ്ണൻ, ഓഫിസ് അസി. സി. മുംതാസ് എന്നിവരും പങ്കെടുത്തു. ---------- ചീങ്ങേരി പള്ളിയിൽ ഒാർമപ്പെരുന്നാൾ: ഒരുക്കം പൂർത്തിയായി ചീങ്ങേരി: ജില്ലയിലെ പ്രശസ്ത തീർഥാടനകേന്ദ്രമായ ചീങ്ങേരി സെൻറ് മേരീസ് പള്ളിയിലെ യെൽദോ മോർ ബേസലിയോസ് ബാവയുടെ ഒാർമപ്പെരുന്നാളിനുള്ള ഒരുക്കം പൂർത്തിയായതായി വികാരി ഫാ. ബാബു നീറ്റുംകര അറിയിച്ചു. 24ന് ആരംഭിക്കുന്ന പെരുന്നാൾ ഒക്ടോബർ രണ്ടിന് സമാപിക്കും. ഉദ്ഘാടനം ജില്ല കലക്ടർ എസ്. സുഹാസ് നിർവഹിക്കും. എ.ഡി.എം രാജു മുഖ്യപ്രഭാഷണം നിർവഹിക്കും. കിഡ്നി രോഗ നിർണയ ക്യാമ്പ്, അഖില വയനാട് ചിത്രരചന മത്സരം, ട്രഡീഷനൽ ഫുഡ് ഫെസ്റ്റ്, യുവജന സംഗമം, ദമ്പതി സംഗമം, സുവിശേഷ യോഗം, കുരുന്നുകളെ എഴുത്തിനിരുത്തൽ, തീർഥയാത്ര, പിതാക്കൾക്ക് സ്വീകരണം, ഡിജിറ്റൽ തേമ്പാല കലാപ്രകടനം, വി. മൂന്നിന്മേൽ കുർബാന (സഖറിയാസ് മോർ പോളി കാർപ്പോസ് കാർമികത്വം വഹിക്കും), പെരുന്നാൾ റാസ, പൊതുസദ്യ എന്നി പരിപാടികൾ നടക്കും. യോഗത്തിൽ പീറ്റർ താണിയേലിമാലിൽ, ബേബി എ. വർഗീസ്, ടി.ജി. സജി, ടി.വി. സജീഷ്, എം.കെ. ബിജു എന്നിവർ സംസാരിച്ചു. (MUST)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story