Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരന്തക്കയങ്ങളായി...

ദുരന്തക്കയങ്ങളായി അടച്ചുപൂട്ടിയ ക്വാറികൾ

text_fields
bookmark_border
കൽപറ്റ: വിനോദക്കാഴ്ചകൾ കാണാൻ പാറക്കെട്ടുകളിലേക്ക് പോകുന്നവർ സൂക്ഷിക്കുക. വെള്ളംനിറഞ്ഞ പാറക്കെട്ടുകൾ അശ്രദ്ധമൂലം മരണക്കയങ്ങളായേക്കാം. ജില്ലയിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടിയശേഷം അത് സുരക്ഷിതമാക്കാനോ വേലികെട്ടിത്തിരിക്കാനോ യാതൊരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങൾക്ക് ഭീഷണിയാവുന്നു. ക്വാറികൾ പൂട്ടുമ്പോൾ ആഴമേറിയ പാറയിടുക്കുകൾ നികത്തി സുരക്ഷിതമാക്കണമെന്നാണ് നിയമം. ഒപ്പം വേലികെട്ടി അപകടമുണ്ടാകാത്ത വിധം സുരക്ഷിതമാക്കണമെന്നുമുണ്ട്. എന്നാൽ, ജില്ലയിൽ പൂട്ടിയ ഒരുക്വാറിയിലും ഇത്തരത്തിലുള്ള യാതൊന്നും ചെയ്തിട്ടില്ല. പലപ്പോഴും മീൻപിടിക്കാനും മറ്റുമായി ക്വാറികളിലെ വെള്ളെക്കട്ടിൽ ഇറങ്ങുന്നതും സ്ഥലം കാണാനെത്തുന്നവർ പാറക്കെട്ടുകളിൽ കയറുന്നതും പതിവാണ്. ചീങ്ങേരി, അമ്പലവയൽ പ്രദേശങ്ങളിൽ പൂട്ടിയ ക്വാറികൾക്ക് സമീപത്തായി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ടെന്നത് കൂടുതൽ അപകടഭീഷണി ഉയർത്തുന്നു. ജില്ല ദുരന്ത നിവാരണ സമിതിയുടെയും, കോടതിയുടെയും ഇടപെടലിനെത്തുടർന്ന് ജില്ലയിലെ ഭൂരിഭാഗം ക്വാറികളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ക്വാറികൾ നിലച്ചതോടെ ഇതരജില്ലകളിൽനിന്നാണ് കരിങ്കല്ലും മറ്റു നിർമാണ വസ്തുക്കളും എത്തുന്നത്. ഇതോടെ ജില്ലയിലെ ക്വാറികൾ അനാഥമായി കിടക്കുകയാണ്. അമ്പലവയൽ പഞ്ചായത്തിലെ 70ഒാളം റവന്യു ഗ്രാനൈറ്റ് ക്വാറികൾ ഉൾപ്പെടെ 500ലധികം ക്വാറികൾ ജില്ലയിൽ വർഷങ്ങൾക്ക് മുമ്പുവരെ പ്രവർത്തിച്ചിരുന്നു. രണ്ടുവർഷം മുമ്പ് അടച്ചൂപൂട്ടിയ ക്വാറിയിലെ വെള്ളക്കെട്ടിൽ രണ്ടു കുട്ടികൾ അപകടത്തിൽെപ്പട്ട സംഭവത്തെത്തുടർന്ന് വേലിെകട്ടാനും മറ്റുമുള്ള നിർേദശം ജില്ലഭരണകൂടം നൽകിയിരുന്നെങ്കിലും അവയൊന്നും പാലിക്കപ്പെട്ടിരുന്നില്ല. മൈനിങ് നിയമങ്ങൾ വ്യാപകമായി ലംഘിച്ചുകൊണ്ടായിരുന്നു നേരത്തെ ക്വാറികളുടെ പ്രവർത്തനം. ഉപരിതലത്തിൽനിന്നും 20അടി താഴേക്ക് മാത്രമെ നടത്താനാകുവെന്ന നിർേദശം ലംഘിച്ച് 150 അടിവരെ ഖനനം നടന്നിരുന്നു. ഇതുമൂലം അടച്ചൂപൂട്ടിയ ക്വാറികളിലെല്ലാം ഇപ്പോൾ വലിയ തടാകങ്ങൾ കാണാം. മഴശക്തമായതോടെ ആഴക്കയങ്ങളായി ഇവ മാറിയിട്ടുണ്ട്. പൂർവസ്ഥിതിയിൽ ആക്കിയില്ലെങ്കിലും ആവശ്യമായ സുരക്ഷയെങ്കിലും ഒരുക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. കുഴികൾ നീന്തിക്കടന്നാലും ഹമ്പുകൾ വെറുതെവിടില്ല 14 കി.മീറ്ററിനുള്ളിൽ 16 ഹമ്പുകൾ; തകർന്ന റോഡിൽ ഇരട്ടി ദുരിതംപേറി യാത്രക്കാർ വെള്ളമുണ്ട: വൻഗർത്തങ്ങൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായ സംസ്ഥാന പാതയിൽ ഇരട്ടി ദുരിതമായി ഹമ്പുകൾ. മാനന്തവാടി- പക്രന്തളം റോഡിലാണ് അശാസ്ത്രീയ ഹമ്പുകൾ നിരന്നുകിടക്കുന്നത്. എട്ടേനാൽ മുതൽ മട്ടിലിയം വരെയുള്ള 14 കി.മീറ്ററിനുള്ളിൽ 16 ഹമ്പുകളാണുള്ളത്. ഓരോ ടാറിങ് സമയത്തും നാട്ടുകാരിൽ ചിലരുടെയും ചില സ്ഥാപന ഉടമകളുടെയും താൽപര്യത്തിനനുസരിച്ച് അനധികൃതമായി സ്ഥാപിച്ചതാണ് ഇവയിൽ ഏറെയും. അടുപ്പിച്ചു നിർമിച്ച ഹമ്പുകൾ പലപ്പോഴും യാത്രക്ക് തടസ്സമാവുകയാണ്. ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങളാണ് കൃത്യസമയത്ത് എത്താൻ കഴിയാതെ പ്രയാസപ്പെടുന്നത്. നിരവിൽപുഴ, കുഞ്ഞോം, കോറോം, മക്കിയാട്, കാഞ്ഞിരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് മാനന്തവാടി ജില്ല ആശുപത്രിയിലെത്തുന്നതിനുള്ള ഏക റോഡാണിത്. ഈ പ്രദേശങ്ങളിൽ ആശുപത്രി സംവിധാനമില്ലാത്തതിനാൽ ചെറിയ അസുഖത്തിനുപോലും ജില്ല ആശുപത്രിയേയാണ് ആശ്രയിക്കുന്നത്. പെട്ടന്ന് വല്ല അത്യാഹിതങ്ങളും സംഭവിച്ചാൽ ആശുപത്രിയിലേക്കെത്താനുള്ള പ്രധാന റോഡാണിത്. ആംബുലൻസുകളടക്കം റോഡിൽ നിരന്നുനിൽക്കുന്ന ഹമ്പുകൾ ചാടിക്കടന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്താനാവാതെ പ്രയാസപ്പെടുകയാണ്. കോഴിക്കോട് ജില്ലയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസുകളുള്ള പ്രധാനറോഡിൽ തോന്നുംപടി നിർമിച്ച ഹമ്പുകൾക്കെതിരെ മുമ്പുതന്നെ പരാതികൾ ഉയർന്നിരുന്നെങ്കിലും അധികൃതർ കണ്ണടക്കുകയായിരുന്നു. മാസങ്ങളായി ഈ റോഡ് തകർന്നുകിടക്കുകയാണ്. നിരവിൽപുഴ മുതൽ തരുവണ വരെയുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. വൻ ഗർത്തങ്ങൾ രൂപപ്പെട്ട റോഡിൽ വാഹനഗതാഗതം ദുഷ്ക്കരമായിട്ട് മാസങ്ങൾ പിന്നിടുമ്പോഴും കുഴി അടക്കുന്നതിനുള്ള നടപടികൾ പോലും ഉണ്ടായിട്ടില്ല. സ്വകാര്യ ബസ് സർവിസുകൾ നിർത്തിവെക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായതും യാത്രക്കാരെ ആശങ്കയിലാക്കുന്നു. കുഴിമാത്രമുള്ള റോഡിലൂടെ അഭ്യാസിയെപ്പോലെ സഞ്ചരിക്കേണ്ടിവരുന്ന യാത്രക്കാരൻ ഹമ്പുകളുടെ നിരകൂടി ചാടിക്കേണ്ടിവരുന്നത് വലിയ സാഹസമായിട്ടുണ്ട്. റോഡി​െൻറ അറ്റകുറ്റപ്പണിക്കായി 55 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ നിർമാണം വേഗത്തിലാക്കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാർഥികൾ പാതയോരം വൃത്തിയാക്കി പുൽപള്ളി: കേളക്കവല മുതൽ ഏരിയപ്പള്ളിവരെയുള്ള ബത്തേരി-പുൽപള്ളി സംസ്ഥാനപാതയോരത്തെ കാട് ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. സ്കൂൾ പരിസരത്ത് ട്രാഫിക് നിയമങ്ങളെഴുതിയ ബോർഡും സ്ഥാപിച്ചു. പ്രിൻസിപ്പൽ കെ.ആർ. ജയരാജ് ശുചീകരണപ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് േപ്രാഗ്രാം കോഓഡിനേറ്റർ എം.സി. സാബു, പി.ജി. ദിനേഷ്, ബിജോയി ബേബി, വിധു ഗോവിന്ദ്, പി.എസ്. ലിജിഷ, ഷബാന ജാസ്മിൻ, അജിൽ എൽദോസ്, അലീന മാത്യു, ആഷ്ബിൻ ബെന്നി, ഗൗതം ബിനോയ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story