Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 11:07 AM IST Updated On
date_range 18 Sept 2017 11:07 AM ISTപരിമിതികളേറെയുണ്ടെങ്കിലും ജിജോ മൈക്കിൾ സംതൃപ്തൻ
text_fieldsbookmark_border
തിരുവമ്പാടി: 'പൂർണമനുഷ്യ'രെന്ന് അവകാശപ്പെടുന്നവരോടുള്ള താരതമ്യത്തിൽ ജിജോ മൈക്കിളിന് പരിമിതികളേറെയാണ്. അരയ്ക്കുതാഴെ ചലനശേഷിയില്ല. ഇടതുകൈക്ക് സ്വാധീനക്കുറവുമുണ്ട്. എന്നാൽ, 36 കാരനായ ജിജോയുടെ ജീവിതകഥ പ്രതികൂലാവസ്ഥകളെ പഴിക്കുന്ന അലസയൗവനത്തിന് നല്ല പാഠമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ജിജോക്ക് അപകടം സംഭവിച്ചത്. കക്കാടംപൊയിലിൽ അകമ്പുഴയിലെ പുരയിടത്തിൽ തലച്ചുമടുമായി കാൽ വഴുതി വീണു. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേെറ്റന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ജീവിതാവസ്ഥയെ മാറ്റിമറിക്കുന്നതാണ് തെൻറ വീഴ്ചയെന്ന് ജിജോ തിരിച്ചറിയുകയായിരുന്നു. പല ചികിത്സകൾ മാറിമാറി പരീക്ഷിച്ചെങ്കിലും 14 വർഷം കിടപ്പിൽ തന്നെയായിരുന്നു. കൂടരഞ്ഞിയിലെ അഭയ പാലിയേറ്റിവ് പ്രവർത്തകരുടെ ഇടപെടൽ വഴിത്തിരിവാകുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിെൻറ തൊഴിൽപരിശീലനത്തിൽ പങ്കെടുത്തതോടെ ജീവിതത്തെക്കുറിച്ച പ്രതീക്ഷകളായി. പതിയെ ട്യൂബ്ലൈറ്റിനുള്ള ഇലക്ട്രോണിക് ചോക്കും അനുബന്ധ സംവിധാനങ്ങളും നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടി. കൂമ്പാറയിലെ വീട്ടിൽ വീൽചെയറിലിരുന്ന് ചോക്ക് നിർമാണത്തിൽ സജീവമായി. ഇതിനിടെ ഗ്രാമപഞ്ചായത്ത് ജിജോക്ക് മുച്ചക്രവാഹനം നൽകി. തെൻറ ശാരീരിക പരിമിതികൾക്ക് വഴങ്ങുന്നതായിരുന്നില്ല മുച്ചക്രവാഹനം. വാഹനത്തിെൻറ സാങ്കേതികതയിൽ ജിജോ തന്നെ പ്രത്യേക സൗകര്യങ്ങളൊരുക്കി. ഇപ്പോൾ കോഴിക്കോട്ട് നിന്ന് ചോക്ക് നിർമാണ സാമഗ്രികളെല്ലാം മുച്ചക്രവാഹനത്തിൽ പോയാണ് വാങ്ങിവരുന്നത്. ഒരുമാസം ശരാശരി 600 ട്യൂബുകൾക്കുള്ള ചോക്കും അനുബന്ധവസ്തുക്കളും നിർമിക്കുന്നുണ്ട്. എൽ.ഇ.ഡി ബൾബ് നിർമാണവും തുടങ്ങാനുള്ള ശ്രമത്തിലാണ്. നേരേത്ത മുള ഉപയോഗിച്ച് പേന നിർമിക്കാനും സോപ്പ് ഉണ്ടാക്കാനും പരിശീലിച്ചെങ്കിലും വേണ്ടത്ര വിജയകരമായിരുന്നില്ല. തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റിവ് സെൻററിന് എല്ലാ വർഷവും കുടകളും നിർമിച്ച് നൽകുന്നുമുണ്ട്. വർഷങ്ങളോളം അമ്മ അച്ചാമ്മയുടെ സഹായത്തിലായിരുന്നു ജീവിതം. പിതാവ് മൈക്കിളിെൻറ തുച്ഛമായ കാർഷികവരുമാനത്തിനൊപ്പം നാല് വർഷത്തോളമായി ജിജോയുടെ തൊഴിലും കുടുംബത്തിന് ആശ്വാസമാകുകയാണ്. സായാഹ്നങ്ങളിൽ കൂട്ടുകാരുമായി സൗഹൃദം പങ്കുവെക്കാൻ ജിജോ മൈക്കിൾ കൂമ്പാറ അങ്ങാടിയിൽ മുച്ചക്ര വാഹനത്തിലെത്തും. വാട്സ് ആപ് കൂട്ടായ്മയിലൂടെ പരിമിതികളനുഭവിക്കുന്നവർക്ക് സാന്ത്വനം പകരാനും സമയം കണ്ടെത്തുന്നു. photo Thiru 1 കൂമ്പാറയിലെ വീട്ടിൽ ജിജോ മൈക്കിൾ ഇലക്ട്രോണിക് ചോക്ക് നിർമാണത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story