Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 11:07 AM IST Updated On
date_range 18 Sept 2017 11:07 AM ISTമഴക്ക് ശമനമില്ല: മലയോരം ഭീതിയിൽ
text_fieldsbookmark_border
മഴക്ക് ശമനമില്ല; മലയോരം ഭീതിയിൽ നാദാപുരം: ശമനമില്ലാതെ തോരാതെ പെയ്യുന്ന മഴ മലയോരത്തെ ഭീതിയിലാക്കി. അഞ്ചു ദിവസമായി മേഖലയിൽ തുടർച്ചയായി മഴ തുടരുകയാണ്. വിലങ്ങാട് മയ്യഴി പുഴയുടെ ഉദ്ഭവകേന്ദ്രമായ പുല്ലുവാ പുഴ കരകവിഞ്ഞൊഴുകുകയാണ്. വിലങ്ങാട് ജലവൈദ്യുതി പദ്ധതിയുടെ തടയണകൾ കവിഞ്ഞൊഴുകുന്നതിനാൽ വൈദ്യുതി ഉൽപാദനം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മൂന്ന് ജനറേറ്ററുകളിൽനിന്നാണ് വൈദ്യുതി ഇവിടെനിന്ന് ഉൽപാദിപ്പിക്കുന്നത്. വേണ്ടത്ര വെള്ളം ലഭിക്കാത്തതിനാൽ ഇടവിട്ട സമയങ്ങളിലായിരുന്നു ഉൽപാദനം നടന്നിരുന്നത്. മഴ ശക്തമായതിനാൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. അനിയന്ത്രിതമായ കരിങ്കൽഖനനം നേരേത്തതന്നെ ഭീഷണിക്കിടയാക്കിയിരുന്നു. റോഡുകൾ പലതും തോടുകളായതോടെ പലയിടങ്ങളിലും ഞായറാഴ്ച വൈകീട്ടോടെ ഗതാഗതം ദുഷ്കരമായി. ചെക്യാട് പാറക്കടവ് റോഡിൽ വെള്ളം കയറിയത് യാത്രാദുരിതത്തിനിടയാക്കി. കയറിയ വെള്ളം രാവിലെയോടെ ഒഴിഞ്ഞുതുടങ്ങിയെങ്കിലും മഴ ശക്തമായതോടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. ജല അതോറിറ്റിയുടെ പ്രധാന കുടിവെള്ള പദ്ധതിയായ വിഷ്ണുമംഗലം ബണ്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബണ്ടിെൻറ മേൽഭാഗം കടുത്ത വെള്ളപ്പൊക്കഭീഷണിയിലാണ്. നേരേത്ത ഈ ഭാഗങ്ങളിൽ വീടുകളിലടക്കം വെള്ളം കയറിയത് ദുരിതത്തിനിടയാക്കിയിരുന്നു. Saji 1 വിഷ്ണുമംഗലം ബണ്ട് നിറഞ്ഞൊഴുകുന്നു ജില്ലതല തുടർവിദ്യാഭ്യാസ കലോത്സവത്തിന് സംഘാടക സമിതി രൂപവത്കരിച്ചു നാദാപുരം: നവംബർ ആദ്യവാരം നാദാപുരത്ത് നടക്കുന്ന കോഴിക്കോട് ജില്ല ഒമ്പതാമത് സാക്ഷരത - തുടർവിദ്യാഭ്യാസ കലോത്സവത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. നാദാപുരം വി.എ.കെ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. ജില്ല സാക്ഷരത മിഷൻ കോഓഡിനേറ്റർ എം.ഡി. വത്സല പദ്ധതി വിശദീകരിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ പി.ജി. ജോർജ്, ജില്ല പഞ്ചായത്ത് മെംബർ പി.കെ. ശൈലജ എന്നിവർ സംസാരിച്ചു. ബ്ലോക്ക് നോഡൽ പ്രേരക് കെ.പി. അശോകൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: ചെയർമാൻ സി.എച്ച്. ബാലകൃഷ്ണൻ, ജനറൽ കൺവീനർ എം.ഡി. വത്സല (ജില്ല കോ-ഓഡിനേറ്റർ), ട്രഷറർ എം.കെ. സഫീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story