Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശശികലയുടെ 'സുഖവാസ...

ശശികലയുടെ 'സുഖവാസ ജീവിതം' പുറത്തുവിട്ട രൂപക്ക് രാഷ്​ട്രപതിയുടെ മെഡൽ

text_fields
bookmark_border
ബംഗളൂരു: പരപ്പന ജയിലിൽ കഴിയുന്ന എ.െഎ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സുഖവാസ ജീവിതത്തി​െൻറ റിപ്പോർട്ട് പുറത്തുവിട്ട മുൻ ജയിൽ ഡി.ജി.പി രൂപ മോഡ്ഗില്ലിന് രാഷ്ട്രപതിയുടെ മെഡൽ. സ്തുത്യർഹ സേവനത്തിന് കഴിഞ്ഞവർഷം പ്രഖ്യാപിച്ച പൊലീസ് മെഡലാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാല സമ്മാനിച്ചത്. രാഷ്ട്രപതിയുടെ മെഡലിന് അർഹയായതിൽ അതിയായ സന്തോഷമുണ്ടെന്ന് രൂപ ട്വിറ്ററിൽ പ്രതികരിച്ചു. ജയിലിൽ ശശികല ഉൾപ്പെടെയുള്ള ചിലർക്ക് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും അവർ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുെന്നന്നും രൂപ വെളിപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ അവർ സർക്കാറിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും കൈമാറി. രണ്ടുകോടി രൂപ കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ ആഡംബര സൗകര്യങ്ങൾ തരപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. സംഭവം വിവാദമായതോടെ രൂപയെയും ജയിൽ ഡി.ജി.പി സത്യനാരായണ റാവുവിനെയും സർക്കാർ സ്ഥലം മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story