Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിസ്​ഥിതിലോല...

പരിസ്​ഥിതിലോല പ്രദേശം: ബഫർ സോണുകളുടെ പരിധി കുറക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ സുപ്രീംകോടതി

text_fields
bookmark_border
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖലകൾക്ക് ബഫർ സോണുകളുടെ പരിധി 10 കിലോമീറ്ററായിരുന്നത് 100 മീറ്ററായി കുറക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിെനതിരെ സുപ്രീംകോടതി. മോദിസർക്കാർ നീക്കം ദേശീയ വന്യജീവി പാർക്കുകളും സംരക്ഷണ കേന്ദ്രങ്ങളും തകർക്കുന്ന ഏകപക്ഷീയ തീരുമാനമാണെന്ന് സുപ്രീംകോടതി വിമർശിച്ചു. ദാദ്ര-നാഗർ ഹവേലി വന്യജീവി സംരക്ഷണ കേന്ദ്രത്തി​െൻറ 10 കിലോമീറ്റർ പരിധിയിലുള്ള വ്യവസായ സ്ഥാപനത്തിന് പരിസ്ഥിതി ക്ലിയറൻസ് നൽകിയതിനെതിരെ സമർപ്പിച്ച പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണ് നിർണായക പരാമർശം. ബഫർ സോണുകളുടെ പരിധി 10 കിലോമീറ്ററായിരുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 100 മീറ്ററായി കുറച്ചത് അമ്പരപ്പിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. ദേശീയ പാർക്കുകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തകർക്കുന്നതായതിനാൽ പരിധി കുറച്ചുള്ള നിയമത്തി​െൻറ സാധുത പരിശോധിക്കാൻ തയാറാണെന്നും ബെഞ്ച് പറഞ്ഞു. വന്യജീവികൾ, സംരക്ഷിത വനങ്ങൾ, പുഴകൾ, സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നോ എന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എ.എൻ.എസ്. നന്ദ്കർണിയോട് കോടതി ചോദിച്ചു. 2002ലാണ് കേന്ദ്ര വന്യജീവി ബോർഡ് ബഫർ സോണുകളുടെ പരിധി 10 കിലോമീറ്ററായി നിശ്ചയിച്ചത്. എന്നാൽ, 2015 മുതൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിവിധ അറിയിപ്പുകളിൽ ബഫർ സോൺ പരിധി 100 മീറ്ററാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story