Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നാംദിവസവും കടുവ...

മൂന്നാംദിവസവും കടുവ കൂട്ടിലായില്ല; വനപാലകരുടെ കാവലിൽ ഗ്രാമം

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: മൂന്നാംദിവസവും കടുവക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. ചീരാൽ മേഖലയിൽ രണ്ടിടത്തായി വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ ശനിയാഴ്ചയും കടുവ കുടുങ്ങിയില്ല. വെള്ളിയാഴ്ച വൈകിട്ട് കടുവയെ പണിക്കര്‍പടിയിലുള്ള കാപ്പിതോട്ടത്തില്‍ എത്തിച്ചശേഷം ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. രാത്രിയില്‍ കനത്ത കാവലിലായിരുന്നു ഗ്രാമം. കൂടുവെച്ച ശേഷം കടുവയുണ്ടെന്നും പുറത്തിറങ്ങരുതെന്നുമടക്കമുള്ള നിര്‍ദേശങ്ങൾ ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിരുന്നു. ശനിയാഴ്ച അതിരാവിലെ അഞ്ചുമണിക്ക് തന്നെ വനപാലകസംഘം കടുവക്കായുള്ള തിരച്ചില്‍ തുടങ്ങി. അതിരാവിലെ പാല്ു കൊടുക്കാനും മറ്റുമായി പുറത്ത് പോകേണ്ടവര്‍ക്കായി വനപാലകസംഘത്തി​െൻറ പ്രത്യേക സുരക്ഷയുണ്ടായിരുന്നു. കനത്ത പെട്രോളിങി​െൻറ പിന്‍ബലത്തിലാണ് ജനങ്ങള്‍ പുറത്തിറങ്ങിയത്. രാവിലെ അഞ്ചുമുതല്‍ എട്ടുവരെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്താനാണ് വനംവകുപ്പ് ശ്രമിച്ചിരുന്നത്. വ്യാഴാഴ്ചയാണ് കടുവയുടെ ആക്രണത്തെത്തുടർന്നാണ് പ്രദേശത്ത് കൂടുവെച്ചതും സുരക്ഷ ശക്തമാക്കിയതും. മൂന്നാംദിവസം വനംവകുപ്പി​െൻറ നാലു സംഘങ്ങള്‍ നാലു സ്ഥലത്തായി നിലയുറപ്പിച്ച് അന്വേഷണം നടത്തി. ഇതില്‍ ഒരുസംഘം കടുവയുള്ള സ്ഥലം കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ രാത്രിയിലും രാവിലെയുമായി പ്രദേശത്ത് കനത്ത മഴയായതിനാല്‍ കടുവയുടെ കാൽപ്പാടുകള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ചീരാലിലെ കൂടിനടുത്ത് കടവയുള്ളതായാണ് കണ്ടെത്തിയത്‍. ഉച്ചവരെയുള്ള തിരച്ചിലുകള്‍ അവസാനിപ്പിച്ചു സംഘം പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സെക്ഷന്‍ ഓഫിസില്‍ തിരിച്ചെത്തി. വനപാലകസംഘം ഇടവിട്ട് വിവിധ സ്ഥലങ്ങളിലായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. കൂട് സ്ഥാപിച്ച സ്ഥലത്തി​െൻറ 200 മീറ്റർ ചുറ്റളവിൽ കടുവയുണ്ടെന്ന് ഭക്ഷണം കിട്ടാതായതോടെ കെണിയിൽ വീഴാനുള്ള സാധ്യത കൂടുതൽ കടുവ ഇപ്പോള്‍ കൂടുസ്ഥാപിച്ച സ്ഥലത്തി​െൻറ ഏകദേശം ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ളതായി ഡി.എഫ്.ഒ എന്‍.ഡി സാജന്‍ പറഞ്ഞു. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതുമൂലമാണ് കഴിഞ്ഞദിവസം പിടികൂടാന്‍ സാധിക്കാത്തത്. നിലവില്‍ ശാന്തമായ അന്തരീക്ഷമാണുള്ളത്. കൂടിന് അടുത്തുള്ള കടുവയെ ഇതിലേക്ക് എത്തിക്കുവാനാവശ്യമായ നടപടികളാണ് നടത്തുന്നത്. കടുവ ഭക്ഷണം കഴിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടുണ്ട്. ഇരപിടിക്കേണ്ടത് അത്യാവശ്യമായതിനാല്‍ കെണിയില്‍ കുടുങ്ങുവാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് വളർത്തുമൃഗങ്ങളെ പിടിക്കുന്ന സാഹചര്യമുണ്ടായതെന്നാണ് നിഗമനം. പരിക്കുള്ളതിനാൽ കാട്ടില്‍ വേട്ടയാടാന്‍ സാധിക്കാത്ത കടുവകളാണ് നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത്. മയക്കുവെടി വെച്ച് പിടികൂടുന്നത് അപകടമുണ്ടാക്കും. വെടികൊണ്ട ശേഷം സാധാരണയായി കടുവ പത്തുകിലോമീറ്റര്‍ വരെ കുതിക്കും. ഈ ഓട്ടത്തില്‍ മനുഷ്യരെ പിടിക്കാനും സാധ്യതയുണ്ട്. അതിനാല്‍, കടുവയെ കൂട്ടിലാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ചീരാല്‍ സ്‌കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലും പണിക്കര്‍പടി വാക്കടവത്ത് ജിതേഷി​െൻറ കാപ്പിത്തോട്ടത്തിലുമാണ് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവ ഏതെങ്കിലുമൊരു കൂട്ടില്‍ വീഴുമെന്ന വനംവകുപ്പി​െൻറ ഉറപ്പില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍. വന്യമൃഗശല്യം; ബത്തേരി താലൂക്കിലെ ഹര്‍ത്താല്‍ പൂര്‍ണം കെ.എസ്.ആര്‍.ടി.സി ദീർഘദൂര സർവിസ് പതിവുപോലെ സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ബത്തേരി താലൂക്കില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ചീരാലിൽ കടുവയുടെ ആക്രമണത്തെത്തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. അത്യാവശ്യ വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിച്ചിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും പലയിടത്തും ഒാടി. സംഘര്‍ഷങ്ങളൊന്നുമുണ്ടായില്ല. ബത്തേരി താലൂക്കിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകൾ പതിവുപോലെ സർവിസ് നടത്തി. ബത്തേരി ഡിപ്പോയില്‍നിന്നും മുപ്പതോളം ദീര്‍ഘദൂര സര്‍വിസുകളാണ് ഹര്‍ത്താല്‍ദിനത്തില്‍ ഓടിയത്. എന്നാല്‍, പ്രാദേശിക സര്‍വിസുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ദൂരെനിന്നും രാവിലെ ബത്തേരിയില്‍ എത്തിയവര്‍ വലഞ്ഞു. ബംഗളൂരുവിൽനിന്നും മറ്റ് ജില്ലകളില്‍ നിന്നുമെത്തിയവര്‍ വീട്ടിലേക്കെത്താന്‍ ബുദ്ധിമുട്ടി. ഭക്ഷണം കഴിക്കാനുള്ള ഏക ആശ്രയം ആശുപത്രി കാൻറീനുകളായിരുന്നു. വൈകിട്ട് അഞ്ചോടെ വാഹനങ്ങൾ നിരത്തിലിറങ്ങി. കടകളും സജീവമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story