Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:10 AM IST Updated On
date_range 17 Sept 2017 11:10 AM ISTകൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം: കോൺഗ്രസിൽ തർക്കം
text_fieldsbookmark_border
- നിലവിലെ പ്രസിഡൻറ് തിങ്കളാഴ്ച രാജിവെക്കും കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തെചൊല്ലി കോൺഗ്രസിൽ തർക്കം. ഗ്രൂപ് തിരിഞ്ഞ് കോൺഗ്രസ് അംഗങ്ങൾ കടുത്തനിലപാടുമായി രംഗത്തുവന്നതോടെ നേതൃത്വം കുഴങ്ങിയിരിക്കുകയാണ്. കോൺഗ്രസിലെ സി. ടി. വനജയാണ് നിലവിലെ പ്രസിഡൻറ്. ഇവരും കോൺഗ്രസ്-, ലീഗ് അംഗങ്ങളും തമ്മിൽ മാസങ്ങളായി അസ്വാരസ്യമുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വം തെരെഞ്ഞടുപ്പുവേളയിൽ ഉണ്ടാക്കിയ ധാരണപ്രകാരം കഴിഞ്ഞമാസം 30ന് വനജ രാജിെവച്ച് ഒഴിയേണ്ടതായിരുന്നു. കോൺഗ്രസ് മെംബർമാർ തമ്മിൽത്തന്നെ പടലപ്പിണക്കങ്ങൾ നിലനിന്നതിനാൽ ജില്ല നേതൃത്വത്തിന് മുന്നിൽ വിഷയമെത്തുകയും ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. അവസാനം ഈ മാസം 15ന് രാജിവെച്ച് ഒഴിഞ്ഞ് കൊടുക്കാനായിരുന്നു നേതൃത്വം വനജയോട് ആവശ്യപ്പെട്ടത്. എന്നാൽ, അവർ ഈ ദിവസവും രാജിവെച്ചില്ല. ഇതിനിടെ വനജ രാജിവെച്ചാൽ പ്രസിഡൻറായി തിരുവമ്പാടിയിൽ നിന്നുള്ള ഏലിയാമ്മ ജോർജ് വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കോൺഗ്രസിലെ ഒമ്പത് അംഗങ്ങളിൽ അഞ്ചുപേർ ഏലിയാമ്മയെ എതിർത്തു. കൂടത്തായിയിൽ നിന്നുള്ള രാധാമണിയെ പ്രസിഡൻറാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലനേതൃത്വത്തിന് ഒപ്പിട്ട് കത്തും നൽകി. കൊടുവള്ളിയിലെ പ്രശ്നം പരിഹരിക്കുന്നതിനായി നേതൃത്വം ഒരു കോർ കമ്മിറ്റിെയയും ചുമതലപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കപ്പെടാത്തതിനെതുടർന്ന് ചർച്ചകൾക്കായി ഇന്നലെ ഡി.സി.സി ഓഫിസിൽ കോൺഗ്രസ് അംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗം ചേർന്നു. ഈ യോഗത്തിലും അഞ്ച് അംഗങ്ങൾ ഏലിയാമ്മ പ്രസിഡൻറായി വരുന്നതിനെ എതിർക്കുകയും രാധാമണിയെ പ്രസിഡൻറാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തു. പ്രശ്നം ചൂടേറിയ വാഗ്വാദങ്ങൾക്ക് വഴിവെക്കുകയുണ്ടായി. ജില്ലനേതൃത്വത്തിലെ ഒരു ഉന്നതനേതാവിെൻറ ഇടപെടൽ വഴി ബ്ലോക്ക് പാർലമെൻറ് അംഗങ്ങളുടെ വാക്ക് മുഖവിലക്കെടുക്കാതെയും ഏലിയാമ്മ ജോർജിനെ തന്നെ പ്രസിഡൻറായി നിയോഗിക്കാനാണത്രെ തിരുമാനമെടുത്തത്. എന്നാൽ, ഭൂരിപക്ഷ അംഗത്തിെൻറയും അഭിപ്രായം ഗൗനിക്കാതെ നേതൃത്വം മുന്നോട്ടുപോയാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് ഇവർ നേതൃത്വത്തെ അറിയിച്ചതെന്നാണ് അറിയുന്നത്. ഇതോടെ കോൺഗ്രസിൽ രൂക്ഷമായ തർക്കത്തിനും പ്രതിസന്ധിക്കുമാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ, നിലവിലെ പ്രസിഡൻറ് വനജ തിങ്കളാഴ്ച രാജിവെക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story