Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2017 11:10 AM IST Updated On
date_range 17 Sept 2017 11:10 AM ISTഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ട്രക്കിലിടിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ ഉടൻ എയർ ഇന്ത്യ വിമാനം ഗ്രൗണ്ടിലെ ഉൗഷ്മാവ് ക്രമീകരിക്കുന്ന ട്രക്കിലിടിച്ചു. വഡോദരക്കും ഡൽഹിക്കുമിടയിൽ സർവിസ് നടത്തുന്ന എ.െഎ 820 വിമാനമാണ് വെള്ളിയാഴ്ച രാത്രി 9.41ന് അപകടത്തിൽപെട്ടത്. വിമാനത്തിെൻറ ഒൗട്ട്ബോർഡിലെ ഒന്നാം എൻജിൻ ഭാഗം സി 33 ബേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. സംഭവം അന്വേഷിച്ച് ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാൻ രണ്ടംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story