Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹനാ​െൻറ ദുരൂഹ മരണം...

ഹനാ​െൻറ ദുരൂഹ മരണം പ്രതികളെ രക്ഷിക്കാൻ പൊലീസ് ഉരുണ്ടുകളിക്കുന്നു ^ആക്​ഷൻ കമ്മിറ്റി

text_fields
bookmark_border
ഹനാ​െൻറ ദുരൂഹ മരണം പ്രതികളെ രക്ഷിക്കാൻ പൊലീസ് ഉരുണ്ടുകളിക്കുന്നു -ആക്ഷൻ കമ്മിറ്റി മേപ്പയൂർ: നന്ദിബസാർ കാളിയേരി അസീസി​െൻറ മക്കൾ ഹനാ​െൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാൻ വിളയാട്ടൂരിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി െസപ്റ്റംബർ 20ന് മേപ്പയൂർ ടൗണിൽ വിപുലമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കഴിഞ്ഞ െസപ്റ്റംബർ ഒന്നിനാണ് വിളയാട്ടൂരിലെ ഒരു ഗൃഹത്തിൽ ഹനാനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം മേപ്പയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഭർത്താവും വീട്ടുകാരും മുങ്ങുകയായിരുന്നു. മരണ വിവരം ഹനാ​െൻറ വീട്ടുകാരെ അറിയിക്കുകയും ചെയ്തില്ല. തുടർന്ന് നാട്ടുകാരാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഭർത്താവ് നബീലി​െൻറയും മാതാപിതാക്കളുടെയും, മൂത്ത സഹോദരിയുടെയും പേരിൽ പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽപോയ നബീലിനെ കൂട്ടാലിടയിലെ ബന്ധുവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. നബീൽ ഇപ്പോൾ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിലാണ്. സംഭവം നടന്ന് രണ്ടാം ദിവസം നബീലി​െൻറ വീട്ടുകാർ ഒളിവിൽപോയിരുന്നു. അവരെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. അറസ്റ്റ് വൈകിച്ച് ജാമ്യം ലഭിക്കാനുള്ള സാവകാശമൊരുക്കുകയാണ് പൊലീസ് എന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. മേപ്പയൂർ പഞ്ചായത്തംഗം സി.പി. ഷെൽവി അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ ഓടയിൽ, ടി.കെ. ചന്ദ്രബാബു, പി.എം. ശോഭ, സി.പി. നാരായണൻ, നിഷാദ് പൊന്നങ്കണ്ടി, പി.സി. കുഞ്ഞിരാമൻ, കെ.എം. സത്യേന്ദ്രൻ , പി.പി. ബാലൻ, എം.കെ. രാമചന്ദ്രൻ, കൂനിയത്ത് നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story