Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ൈമസൂരു മേഖലയിൽ...

​ൈമസൂരു മേഖലയിൽ പേടിസ്വപ്​നമായി രാത്രിയാത്ര

text_fields
bookmark_border
ബംഗളൂരു: ഹൈവേെകാള്ള പതിവായ മൈസൂരുമേഖലയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികൾക്കുനേരെ നടന്നത് അഞ്ച് കവർച്ചകൾ. വീരാജ്പേട്ട-മൈസൂരു, മുത്തങ്ങ-മൈസൂരു, മൈസൂരു-ബംഗളൂരു പാതകളിലാണ് കേരള രജിസ്ട്രേഷനുള്ള വാഹനങ്ങളെ ലക്ഷ്യമിട്ട് കൊള്ള അരങ്ങേറുന്നത്. അഞ്ചുസംഭവങ്ങളിലായി മൂന്ന് ലോറി ഡ്രൈവർമാരെയും കെ.എസ്.ആർ.ടി.സി യാത്രക്കാരെയും ഒരു വ്യാപാരിയെയുമാണ് ഒരു മാസത്തിനിടെ കൊള്ളയടിച്ചത്. 20 ദിവസം മുമ്പ് മഞ്ചേരി സ്വദേശിയായ ഡ്രൈവർ അബ്ദുൽനാസറിനെ പുലർച്ച രണ്ടോടെ കൈയും കാലും കെട്ടിയിട്ട ശേഷം 7000 രൂപ കവർന്നു. ലോഡുമായി ബംഗളൂരുവിലേക്ക് വരുന്നതിനിടെ കെേങ്കരിക്കടുത്ത് വിശ്രമിക്കാൻ നിർത്തിയിട്ട ലോറിയിൽ കയറിയാണ് അക്രമികൾ പണം കവർന്നത്. നാലുദിവസം കഴിഞ്ഞ് മൈസൂരു-ബംഗളൂരു റൂട്ടിൽ മലപ്പുറംസ്വദേശിയായ ഡ്രൈവറെ ലോറി തടഞ്ഞുനിർത്തി കത്തികാട്ടി 30,000 രൂപയും മൊൈബൽഫോണും തട്ടിയെടുത്തു. ആഗസ്റ്റ് 31ന് പുലർച്ച 2.45നാണ് മൂന്നാമത്തെ സംഭവം. മൈസൂരു ചന്നപട്ടണത്തിനടുത്ത് യാത്രക്കാരന് മൂത്രമൊഴിക്കാനായി നിർത്തിയ കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രണ്ട് യാത്രക്കാരിൽനിന്ന് നാലര പവൻ സ്വർണവും പണവും ബാഗും അക്രമികൾ കവർന്നു. സെപ്റ്റംബർ ഒമ്പതിന് മീനങ്ങാടി സ്വദേശിയായ വ്യാപാരി മുഹമ്മദിൽനിന്ന് ജീപ്പിലെത്തിയ സംഘം മൈസൂരു നഞ്ചൻകോട് വെച്ച് രണ്ടരലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച പുലർച്ച 2.30ഒാടെ കോഴിക്കോേട്ടക്കുള്ള ലോഡുമായി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ച ശേഷം ലോറി തട്ടിയെടുക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ കേസ്. ഇതിന് മുമ്പും നിരവധി വാഹനക്കൊള്ള നടന്നിട്ടും കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ കൊള്ളയടിച്ച കേസിലെ പ്രതികളെ മാത്രമാണ് പിടികൂടാനായത്. കേരള സർക്കാറി​െൻറ പ്രത്യേക ഇടപെടൽ കൊണ്ടാണ് ഇൗ കേസിലെ അന്വേഷണം കർണാടക പൊലീസ് സജീവമാക്കിയത്. കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിൽ കർണാടക ഡി.ജി.പി ആർ.കെ. ദത്തയെ ഫോണിൽ വിളിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ മതിയായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈവേ വാഹനകൊള്ളകളിൽ ഇരകളാക്കപ്പെടുന്നത് മലയാളികളായതിനാൽ കർണാടക പൊലീസ് കേസെടുക്കാൻ മടിക്കുകയാണ്. കേസെടുത്താലും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടാവാറില്ല. ഇതിനാൽ പല ഡ്രൈവർമാരും പരാതി നൽകാറുമില്ല. ഇതാണ് കൊള്ളസംഘങ്ങൾക്ക് സഹായകമാവുന്നത്. വ്യാഴാഴ്ച പുലർച്ച ലോറി തട്ടിയെടുത്ത സംഭവത്തിൽ ഒരു പ്രതി പിടിയിലാവുകയും ഇയാളെ സ്റ്റേഷനിൽവെച്ച് പരാതിക്കാരനായ ഡ്രൈവർ രാജൻ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച രാത്രിവരെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൈസൂരുവിലെയും ബംഗളൂരുവിലെയും കെ.എം.സി.സി, കേരള സമാജം അടക്കമുള്ള മലയാളി സന്നദ്ധസംഘടനകളുടെ ഇടപെടലാണ് കൊള്ളക്കിരയാവുന്ന മലയാളികൾക്ക് ഏക ആശ്വാസമാവുന്നത്. ആവശ്യമായ നിയമസഹായവും വൈദ്യസഹായവും സന്ധദ്ധസംഘടനകളാണ് നൽകുന്നത്. മൈസൂരു, ബംഗളൂരു, ഗുണ്ടൽപേട്ട, വീരാജ്പേട്ട ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ വിജനമായ ഭാഗങ്ങൾ ഏറെയാണ്. ഇൗ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധി കൊള്ളസംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കുടുംബത്തോടെ സഞ്ചരിക്കുന്ന കാറുകൾക്കുനേരെ പോലും കൊള്ള അരങ്ങേറിയിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള വണ്ടികൾ മാത്രം തിരഞ്ഞുപിടിച്ചാണ് കൊള്ളയെന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളൊന്നും അക്രമത്തിനിരയാവുന്നില്ലെന്നും മലയാളികളായ ലോറി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികൾ മുൻകൈയെടുത്ത് കേരള സർക്കാറിൽ സമ്മർദം ചെലുത്തി ശക്തമായ നടപടി ആവശ്യപ്പെട്ടാൽ മാത്രമേ ഇതിന് പരിഹാരമാവൂ. അല്ലാത്തപക്ഷം, ജീവൻ പണയംവെച്ച് പാവം ലോറി ഡ്രൈവർമാർ ഇനിയും യാത്ര തുടരേണ്ടി വരും. -ഇഖ്ബാൽ ചേന്നര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story