Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമ വാർത്തകൾ തള്ളി...

മാധ്യമ വാർത്തകൾ തള്ളി ഇന്ദ്രജിത്ത് ലങ്കേഷ്

text_fields
bookmark_border
ബംഗളൂരു: ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തി​െൻറ ചോദ്യംചെയ്യലുകളോട് സഹകരിച്ചില്ലെന്ന മാധ്യമവാർത്തകൾ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷ് തള്ളി. എസ്.ഐ.ടി മുമ്പാകെ പൊട്ടിക്കരഞ്ഞിട്ടില്ല, തളർന്നുവീണിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സഹോദരിയുടെ കൊലപാതകത്തിൽ തനിക്കും കുടുംബത്തിനും അതിയായ ദുഃഖമുണ്ട്. താനും സഹോദരിയും മാതാവ് ഇന്ദിര ലങ്കേഷും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്. താനൊരു പത്രപ്രവർത്തകനാണ്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുപിന്നിൽ ആരാണെന്ന് അറിയാം. ആശയപരമായ ഭിന്നതകളെ തുടർന്നാണ് താനും ഗൗരിയും വേർപിരിഞ്ഞത്. പക്ഷേ, കുടുംബബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഭാര്യയുടെയും മക​െൻറയും ജന്മദിനാഘോഷത്തിൽ ഗൗരി പതിവായി പങ്കെടുത്തു. ഗൗരിയുടെ ജന്മദിനത്തിൽ ത​െൻറ കുടുംബവും പങ്കെടുക്കാറുണ്ട്. പ്രതികളെ പിടികൂടാൻ എസ്.ഐ.ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇന്ദ്രജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്ദ്രജിത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് 2005ൽ ഗൗരി ലങ്കേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ എസ്.ഐ.ടി ചോദ്യം ചെയ്തത്. ഗൗരി ലങ്കേഷ് വധം: കുപ്രസിദ്ധ ഗുണ്ട കുനിഗൽ ഗിരിയെ ചോദ്യംചെയ്യും പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇദ്ദേഹം ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ നേതാവ് കുനിഗൽ ഗിരിയെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്തേക്കും. നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇദ്ദേഹം മൂന്നുവർഷമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗൗരിയുടെ കൊലപാതകത്തെ കുറിച്ച് ഗിരിക്ക് മുൻകൂട്ടി അറിയാമായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. ചോദ്യംചെയ്യുന്നതിന് ഇദ്ദേഹത്തെ വിട്ടുകിട്ടാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ഗിരിയുടെ ആറു കൂട്ടാളികളെയും ചോദ്യംചെയ്യും. ബിഹാറിൽനിന്ന് അനധികൃതമായി നിരവധി നാടൻ തോക്കുകൾ ഉത്തര കർണാടകയിലെത്തിയിരുന്നു. ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്കും ഇതിൽപെട്ടതാകാമെന്ന സംശയത്തിലാണ് പൊലീസ്. വിദഗ്ധ കൊലയാളിയോ, തോക്ക് ഉപയോഗിച്ച് പരിചയമുള്ളവരോ അല്ല ഗൗരിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, എം.എം. കൽബുർഗിയെ കൊലപ്പെടുത്തിയത് വിദഗ്ധ കൊലയാളികളാണ്. ഗൗരിയുടെ ബാലിസ്റ്റിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ഗൗരി കൊല്ലപ്പെടുന്ന ദിവസം കൊലയാളി അവരുടെ വീടിനുമുന്നിൽ ഒന്നിലധികം തവണ ചുറ്റിക്കറങ്ങിയതായി എസ്.ഐ.ടിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഗൗരിയുടെ വീടിനുമുന്നിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണിത്. അഞ്ചിന് രാത്രി എട്ടുമണിക്ക് ഗൗരിക്ക് വെടിയേൽക്കുന്നതിനുമുമ്പ് ഇദ്ദേഹം രണ്ടു തവണ ഇവിടെയെത്തിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന ഇദ്ദേഹം ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മംഗളൂരു, ചിക്കമഗളൂരു, ബംഗളൂരു, ശ്രിങ്കേരി എന്നിവിടങ്ങളിൽനിന്നായി ഇതിനകം നൂറോളം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ആരാണ് കുനിഗൽ ഗിരി‍? ക്രിമിനൽ സർക്കിളിൽ ബോസ് എന്ന പേരിൽ അറിയപ്പെടുന്ന കുനിഗൽ ഗിരിയെ, 2014 മേയിൽ ആന്ധ്രപ്രദേശിലെ അനന്ത്പുരിൽനിന്ന് കർണാടക, ആന്ധ്ര പൊലീസ് നടത്തിയ സംയുക്ത ഓപറേഷനിൽ നാടകീയമായാണ് പിടികൂടിയത്. തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിലാണ് ജനനം. വാടക കൊലയാളിയായ ഗിരി അറസ്റ്റിലാകുമ്പോൾ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗിരിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഗിരീഷ്, മൊദൂർ ഗിരി, പ്രശാന്ത് രാജ, അശ്വന്ത് എന്നിവ ഇദ്ദേഹത്തി​െൻറ അപരനാമങ്ങളാണ്. മാലെപാട്ടിക്കൽ കേസിൽ 2005ലാണ് ഇദ്ദേഹം ആദ്യമായി ബംഗളൂരു പൊലീസി​െൻറ പിടിയിലാകുന്നത്. വിചാരണ തടവിനിടെ സഹ തടവുകാരുമായി വഴക്കുണ്ടാക്കി വിക്ടോറിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story