Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 11:12 AM IST Updated On
date_range 15 Sept 2017 11:12 AM ISTനവതിതിളക്കത്തിൽ സെൻറ് മൈക്കിൾസ് സ്കൂൾ ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ
text_fieldsbookmark_border
കോഴിക്കോട്: വിദ്യാഭ്യാസ സേവനപാതയിൽ 90 വർഷം പിന്നിടാനൊരുങ്ങി വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ െസക്കൻഡറി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേമായ സ്കൂളിെൻറ നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. നവതിവർഷപദ്ധതി മേയർ തോട്ടത്തിൽ രവീന്ദ്രനും നവതി െമമ്മോറിയൽ സ്മാർട്ട് കിഡ് പദ്ധതി എ. പ്രദീപ്കുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. എം.െക. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ യു.വി. ജോസും കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലും പെങ്കടുക്കുെമന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 1927ൽ പ്രൈമറി സ്കൂളായി തുടങ്ങിയ സെൻറ് ൈമക്കിൾസിൽ നിലവിൽ പ്ലസ് ടു ക്ലാസ് വരെ 3000ലേറെ വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്. 1966ൽ ഹൈസ്കൂളും 2010ൽ ഹയർസെക്കൻഡറി ബാച്ചും തുടങ്ങിയ ഇൗ വിദ്യാലയത്തിൽ 21 ക്ലാസ് മുറികൾ പൂർണമായും ഹൈടെക്കാണ്. ബഥനി എജുക്കേഷനൽ സൊൈസറ്റിയാണ് സ്കൂളിെൻറ സാരഥികൾ. നവതിയോടനുബന്ധിച്ച് വിവിധപദ്ധതികളാണ് സ്കൂൾ അധികൃതർ ഒരുക്കുന്നത്. കിഡ്ഹണ്ട് പദ്ധതിയിലൂടെ ജില്ലയിലെ മികച്ച വിദ്യാർഥികളെ തെരഞ്ഞെടുക്കും. 30 വർഷമായി നടന്നുവരുന്ന സംസ്ഥാനതല ബാസ്കറ്റ്ബാൾ ടൂർണമെൻറ് ഇൗ വർഷം മുതൽ ദേശീയതലത്തിൽ നടത്തും. സ്വാഗതസംഘം ചെയർമാൻ എം. രാജൻ, പ്രിൻസിപ്പൽ സിസ്റ്റർ ബി.എസ് സുജയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജയഷീല, ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെൻസി, പി.ടി.എ പ്രസിഡൻറ് ബെന്നി ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story