Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷ്യ തൊഴിൽ മേള:...

ലക്ഷ്യ തൊഴിൽ മേള: രജിസ്​േട്രഷൻ കൊടിയത്തൂരിൽ

text_fields
bookmark_border
കോഴിക്കോട്: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായി പ്രവർത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സ​െൻററി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ലക്ഷ്യ തൊഴിൽ മേളയിലേക്കുള്ള രജിസ്േട്രഷൻ ആരംഭിച്ചു. കൊടിയത്തൂർ, മുക്കം, ചെറുവാടി, പന്നിക്കോട്, തോട്ടുമുക്കം, മാവൂർ, കാരശ്ശേരി, ചാത്തമംഗലം, മറ്റു സമീപ പ്രദേശത്തുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ എംപ്ലോയബിലിറ്റി സ​െൻറർ ഞായറാഴ്ച 10.30 മുതൽ പന്നിക്കോട് എ.യു.പി സ്കൂളിൽ അവസരമൊരുക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 250 രൂപയോടൊപ്പം ഐ.ഡി കാർഡി​െൻറ പകർപ്പ് സമർപ്പിച്ച് ഒറ്റത്തവണ രജിസ്േട്രഷൻ ചെയ്യാം. ഉദ്യോഗാർഥികൾക്ക് നിർബന്ധമായും ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. മുപ്പത്തഞ്ചോളം വിവിധ മേഖലകളിൽനിന്നുമുള്ള സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേള സെപ്റ്റംബർ 23ന് കോഴിക്കോട് ഹോളിേക്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറ് ആൻഡ് ടെക്നോളജിയിലാണ് നടത്തുന്നത്. ഫോൺ: 0495- 2370178/2370176.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story