Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരശ്ശേരി ബാങ്ക്​:...

കാരശ്ശേരി ബാങ്ക്​: സി.പി.എം സമീപനത്തിനെതിരെ ബാങ്ക് പ്രസിഡൻറ്​

text_fields
bookmark_border
കോഴിക്കോട്: മ്യാൻമറിലെ റോഹിങ്ക്യൻ ജനതയോട് കാണിക്കുന്ന സമീപനമാണ് കാരശ്ശേരി ബാങ്കിനോട് സി.പി.എം കാണിക്കുന്നതെന്ന് ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാൻ. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന് അയച്ച കത്തിലാണ് ആരോപണം. കാരശ്ശേരി ബാങ്കി​െൻറ സബ്‌സ​െൻറർ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതി​െൻറ ഭാഗമായി നടന്ന ഉദ്ഘാടനച്ചടങ്ങിലേക്ക് സി.പി.എം പ്രകടനം നടത്തിയിരുന്നു. പൊലീസ് നടപടിയിൽ ഏരിയ സെക്രട്ടറിക്കടക്കം പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് കത്ത്. രാമനാട്ടുകര സബ്‌സ​െൻററിനു 2013ൽ സർക്കാർ അനുമതി നൽകിയതാണെന്നും കത്തിൽ പറയുന്നു. ഇത് ബ്രാഞ്ചാക്കി മാറ്റാനും പിന്നീട് അനുമതി ലഭിച്ചു. ഒരു വീടി​െൻറ വരാന്തയിൽ പ്രവർത്തിച്ചിരുന്ന ബ്രാഞ്ചിൽ മഴപെയ്താൽ വെള്ളം കയറുന്ന സ്ഥിതി ആയിരുന്നു. മെയിൻ റോഡിൽ ഒരുകെട്ടിടം വാടകക്ക് ലഭിച്ചപ്പോൾ അതിലേക്കു മാറുക മാത്രമാണ് ചെയ്തതെന്നു കത്തിൽ വ്യക്തമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story