Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 11:13 AM IST Updated On
date_range 14 Sept 2017 11:13 AM ISTകേബിളിൽ കുടുങ്ങി നിയന്ത്രണംവിട്ട വാൻ മതിലിൽ പാഞ്ഞുകയറി
text_fieldsbookmark_border
(2017 സെപ്തംബർ 13ലെ (ഇന്നത്തെ പത്രം) മൂന്നാം പേജിൽ വന്ന 'ശ്രദ്ധിക്കുക: തലക്കു മീതേ മരണക്കുരുക്ക്' എന്ന വാർത്തയുടെ കട്ടിങ് കൊടുക്കണം) കോഴിക്കോട്: റോഡരികിൽ തൂങ്ങിക്കിടന്ന കേബിളിൽ കുടുങ്ങി നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മതിലിൽ പാഞ്ഞുകയറി. യു.കെ. ശങ്കുണ്ണി റോഡിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് വാൻ മൃഗാശുപത്രിയുടെ മതിലിൽ കയറിയത്. തലക്കുമീതെ മരണക്കുരുക്കുള്ള ഇൗഭാഗത്തെ കേബിൾക്കെണിയെപ്പറ്റി കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. നല്ല വേഗത്തിലായിരുന്ന വാനിെൻറ മുൻഭാഗം കേബിളിൽ കുരുങ്ങി വണ്ടി ഉയർന്നു പോകുകയായിരുന്നു. അതേ വേഗത്തിൽ വണ്ടി മതിൽ കയറുന്നത് കണ്ട് സമീപത്തുള്ളവർ ഒാടിയെത്തി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. ആർക്കും സാരമായ പരിക്കില്ല. തുടർന്ന് പൊലീസ് ഇതു വഴി ഗതാഗതം തടഞ്ഞ് ക്രെയിനുപയോഗിച്ച് വാഹനം മാറ്റി. ഏറെനേരം ഗതാഗത തടസ്സമുണ്ടായി. കേബിൾ പൊട്ടിയതിനാൽ ഇൻറർനെറ്റടക്കം സംവിധാനങ്ങളും തകരാറിലായി. കേബിൾ താഴ്ന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി നീങ്ങുന്നത്. നേരത്തേ കക്കോടിയിൽ കേബിളിൽ ബസ് കുടുങ്ങിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story