Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 11:12 AM IST Updated On
date_range 14 Sept 2017 11:12 AM ISTലഹരിവിരുദ്ധ ക്ലബ് രൂപവത്കരിച്ചു
text_fieldsbookmark_border
ചേന്ദമംഗലൂർ: ലഹരിക്കെതിരെ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ് രൂപവത്കരിച്ചു. കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മുത്തുക്കോയ ഉദ്ഘാടനം ചെയ്തു. ലഹരി, ട്രാഫിക് നിയമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ അദ്ദേഹം ബോധവത്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എ.പി. മുജീബ്, വൈസ് പ്രസിഡൻറ് ഗുലാം ഹുസൈൻ, ഇ. ഹസ്ബുല്ല, ഒ. ശരീഫുദ്ദീൻ, ആർ. മൊയ്തു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story