Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 11:18 AM IST Updated On
date_range 13 Sept 2017 11:18 AM ISTഫാ. ഉഴുന്നാലിലിെൻറ മോചനം ആഹ്ലാദകരം ^സി.സി.എഫ്
text_fieldsbookmark_border
ഫാ. ഉഴുന്നാലിലിെൻറ മോചനം ആഹ്ലാദകരം -സി.സി.എഫ് കൽപറ്റ: ഒന്നര വർഷം യമനിൽ ഐ.എസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിെൻറ മോചനം എല്ലാവർക്കും ആഹ്ലാദം പകരുന്നതാണെന്ന് ക്രിസ്റ്റ്യൻ കൾച്ചറൽ ഫോറം വയനാട് ജില്ല കമ്മിറ്റി വ്യക്തമാക്കി. അദ്ദേഹത്തിെൻറ മോചനം രാജ്യത്തെ മുഴുവൻ ആളുകളും ആഗ്രഹിച്ചിരുന്നു. അതിനായി പ്രാർഥിക്കുകയും ചെയ്തിരുന്നു. ഒരുപാട് പേരുടെ പ്രാർഥനകൾക്ക് ദൈവം നൽകിയ ഉത്തരമാണ് അച്ചെൻറ മോചനം. ഫാ. ഉഴുന്നാലിലിെൻറ മോചനവുമായി ബന്ധപ്പെട്ട് അധികാരികളുടെ ഇടപെടലിനായി നിരന്തരം സമരങ്ങളിൽ ഏർപ്പെടുകയും പ്രാർഥന റാലികളും ഉപവാസസമരങ്ങളും നടത്തുകയും ചെയ്ത ക്രിസ്റ്റ്യൻ കൾച്ചറൽ ഫോറത്തിനും ഇത് ആഹ്ളാദത്തിേൻറയും അഭിമാനത്തിേൻറയും നിമിഷങ്ങളാണ്. വത്തിക്കാൻ ഭരണാധികാരികൾ, ഒമാൻ സർക്കാർ, കേന്ദ്ര കേരള, സർക്കാരുകൾ, ഈ വിഷയത്തിൽ സജീവമായ ഇടപെടലുകൾ നടത്തിയ മാധ്യമങ്ങൾ എന്നിവരോടെല്ലാം ഏറെ നന്ദിയുണ്ട്. ജില്ല ചെയർമാൻ സാലു അബ്രഹാം മേച്ചേരിൽ അധ്യക്ഷത വഹിച്ചു. ജില്ല ജന.സെക്രട്ടറി ജോസ് താഴത്തേൽ, ട്രഷറർ കെ.കെ. ജേക്കബ്, സെക്രട്ടറി ലോറൻസ് കല്ലോടി, പുഷ്പ ജോസഫ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ ടൂർണമെൻറ് പിണങ്ങോട്: എം.എസ്.എം വയനാട് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നിന് കൽപറ്റയിൽ നടക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനത്തിെൻറ ഭാഗമായി പിണങ്ങോട് പഞ്ചായത്ത് ഗ്രൗണ്ടിൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത കളിയിൽ എം.എസ്.എം റിപ്പൺ യൂനിറ്റ് ചാമ്പ്യന്മാരായി. മത്സ്യകൃഷിക്കാരെ മാടിവിളിച്ച് പനമരത്തെ വെള്ളക്കെട്ട് പനമരം: പനമരത്തെ പാലം അപ്രോച് റോഡിന് ഇരുവശമായി പി.ഡബ്ല്യു.ഡിയുടെ കൈവശമുള്ള വെള്ളക്കെട്ട് മത്സ്യകൃഷിക്കാരെ മാടിവിളിക്കുന്നു. ബ്രിട്ടീഷുകാർ പാലം അപ്രോച് റോഡിന് വേണ്ടി ആര്യനൂർ വരെ 50 മീറ്റർ വീതിയിൽ ഭൂമി കണ്ടെത്തിയതാണ് പിന്നീട് അനുഗ്രഹമായി മാറിയത്. റോഡിന് ഇരുവശവും മുക്കാൽ കി. മീറ്റർ ദൂരം പതിനഞ്ചു മീറ്റർ വീതിയിൽ റോഡിന് ഇരുവശത്തും വെള്ളക്കെട്ടായി രൂപാന്തരപെട്ടത്. ജൂൺ മുതൽ െഫബ്രുവരി വരെ വറ്റാത്ത ഉറവയുള്ള ഭൂമിയാണ് ഒന്നും ചെയ്യാനാകാതെ കിടക്കുന്നത്. റോഡിന് മണ്ണ് എടുത്തതുകൊണ്ടാകാം വെള്ളക്കെട്ടിൽ അഞ്ചടി മുതൽ 15 അടിവരെ താഴ്ചയിൽ വെള്ളം നിലനിൽക്കുന്നുണ്ട്. റോഡിന് ഇരുവശമുള്ള അക്കേഷ്യ മരങ്ങളിൽനിന്ന് ചപ്പുചവറുകൾ കൊഴിയുന്നത് വെള്ളക്കെട്ടിന് ഭീഷണി ഉയർത്തുന്നുണ്ട്. ചപ്പു ചവറുകൾ ചീഞ്ഞളിഞ്ഞ് വെള്ളം കേടാകുന്നതിനാൽ മീനുകൾ ചത്ത് പൊന്തുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. പനമരം പുഴയിൽനിന്നുള്ള വരാൽ, മുഷി, ചെമ്പല്ലി, തോടൻ, പുല്ലുവാള, ചക്കമുള്ളൻ തുടങ്ങിയ മീനുകളാണ് വെള്ളക്കെട്ടിലുള്ളത്. മഴക്കാലം കഴിയുന്നതോടെ പരിസര പ്രദേശത്തുള്ള ആദിവാസി വിഭാഗക്കാൾ ഉൾപെടെയുള്ളവർ വെള്ളം വറ്റിച്ചാണ് മീൻപിടിക്കുന്നത്. ഇതിെൻറ പരിസരത്താണ് മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ദേശാടന പക്ഷികൾ അഭയകേന്ദ്രമാക്കുന്ന കൊറ്റില്ലം സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഇവിടം മത്സ്യ കൃഷി നടത്താൻ അനുവദിച്ചാൽ കൽപറ്റ-മാനന്തവാടി റോഡിൽ ജനശ്രദ്ധയാകർഷിക്കാനും ഇതിനടുത്ത കൊറ്റില്ലം സംരക്ഷിക്കാനും കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. TUEWDL10 പനമരത്തെ പാലം അപ്രോച് റോഡിനരികെയുള്ള വെള്ളക്കെട്ട് ഉണങ്ങിയ മരം മുറിച്ച് മാറ്റണം സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവ.സ്കൂളിന് സമീപം ദേശീയ പാതയോരത്ത് അപകടാവസ്ഥയില്‍ ഉണങ്ങി നില്‍ക്കുന്ന മരം മുറിച്ച് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ബീനാച്ചി ഏരിയ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.എ. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. അബ്ദു റസാഖ്, ബേബി പുളിപൂട്ടില്‍, ടോം ജോസ്, പി.ആര്‍. ചന്ദ്രന്‍, ജേക്കബ് ചാലില്‍, നസീര്‍ ഇളയിടത്ത് എന്നിവര്‍ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് പുൽപള്ളി: കോയമ്പത്തൂർ ആര്യവൈദ്യശാല, മുള്ളൻകൊല്ലി പുനർജനി ഹോസ്പിറ്റൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. േശ്രയസ് പാടിച്ചിറ യൂനിറ്റിെൻറ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഡോ. പ്രിയ ജിൽസൺ, ഡോ. മുകുന്ദൻ എന്നിവർ രോഗികളെ പരിശോധിച്ചു. വിനി തോമസ്, സിസിലി മാത്യു, ബിന്ദു ഷാജു, ബിന്ദു ഷാജി എന്നിവർ നേതൃത്വം നൽകി. നവരാത്രി മഹോത്സവം പുൽപള്ളി: ആശ്രമക്കൊല്ലി വാത്മീകി ആശ്രമത്തിൽ 21മുതൽ 30വരെ നവരാത്രി മഹോഝവം ആഘോഷിക്കും. 28ന് ദുർഗാഷ്ടമി ദിനത്തിൽ പൂജ വെക്കും. മഹാനവമി ദിനത്തിൽ രാവിലെ ആറു മണിക്ക് ദീപാരാധന, 6.15ന് ആയുധപൂജ, 6.30ന് അർച്ചന. 30ന് വിജയദശമി ആഘോഷചടങ്ങുകൾ നടക്കും. രാവിലെ ഏഴു മണിക്ക് പൂജയെടുപ്പ്, 7.30 മുതൽ എഴുത്തിനിരുത്ത്. എഴുത്തിനിരുത്തുന്നതിന് പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. ഫോൺ: 9656466289, 9745791014.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story