ശ്രദ്ധിക്കുക; തലക്കുമീതേ മരണക്കുരുക്ക്​

05:48 AM
13/09/2017
കോഴിക്കോട്: ബൈക്കുമായി നഗരമധ്യത്തിലെ യു.കെ. ശങ്കുണ്ണിറോഡിലൂടെ പോകുന്നവർ ശ്രദ്ധിക്കണം. ഒരുനിമിഷം കാഴ്ച പാളിയാൽ കേബ്ളുകൾ മുറുകുന്നത് കഴുത്തിലാവും. യു.കെ.എസ് റോഡിൽ വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് അപകടകരമായ രീതിയിൽ കേബ്ളുകൾ താഴ്ന്നുകിടക്കുന്നത്. മാവൂർ റോഡിൽനിന്ന് എളുപ്പം ഫാത്തിമ ഹോസ്പിറ്റൽ ഭാഗത്തേക്ക് എത്താമെന്നതിനാൽ പലരും ഇൗ റോഡിനെയാണ് ആശ്രയിക്കുന്നത്. കേബ്ളുകൾ താഴ്ന്നതുകാരണം കാറുകളും മറ്റും നിർത്തിയശേഷം വളരെ പതുക്കെയാണ് കടന്നുപോകുന്നത്. ദിവസങ്ങളായി ഇവ തൂങ്ങിക്കിടക്കുകയാണെന്ന് സമീപവീട്ടുകാർ പറഞ്ഞു. വലിയ വാഹനങ്ങൾ പോകുേമ്പാൾ കേബ്ളുകൾ കുടുങ്ങുമെന്ന കാര്യം തീർച്ചയാണ്. നേരത്തേ, കക്കോടിയിൽ ഇതുപോലെ തൂങ്ങിക്കിടന്ന കേബ്ളിൽ ബസ് കുടുങ്ങി പോസ്റ്റ് നിലംപതിച്ച് സ്ത്രീ മരിച്ചിരുന്നു.
COMMENTS