ഗൗരി ലങ്കേഷ് പ്രതിഷേധ തെരുവ് ഇന്ന്

05:48 AM
13/09/2017
പേരാമ്പ്ര: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയിലെ സാംസ്‌കാരികകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ തെരുവ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് പേരാമ്പ്ര ബസ്സ്റ്റാൻഡ് പരിസരത്താണ് പരിപാടി. സാംസ്‌കാരികപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികൾ, ചിത്രകാരന്മാര്‍, നാടകപ്രവര്‍ത്തകർ, യുവജനസംഘടനപ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുചേരും. സംഗീത പരിപാടി, ഏകാംഗ നാടകം, പ്രതിഷേധ വര, കവിസംഗമം, നാവ് മരം സൃഷ്ടിക്കല്‍ തുടങ്ങിയവ നടക്കും.
COMMENTS