Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:18 AM IST Updated On
date_range 12 Sept 2017 11:18 AM ISTപനമരത്തെ വനയോര ഗ്രാമങ്ങളിൽ കാട്ടുപന്നി ശല്യം; ജനം നട്ടംതിരിയുന്നു
text_fieldsbookmark_border
പനമരം: പഞ്ചായത്തിലെ വനയോരഗ്രാമങ്ങളിലെ കാട്ടുപന്നി ശല്യംമൂലം ജനം നട്ടംതിരിയുന്നു. സകല കാർഷിക വിളകളും കാട്ടുപന്നികൾ നശിപ്പിക്കുമ്പോൾ പരാതി പറഞ്ഞ് മടുത്തവർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. പനമരം പഞ്ചായത്തിെൻറ കിഴക്കുഭാഗത്താണ് നെയ്കുപ്പ വനം. കല്ലുവയൽ, നീർവാരം, ദാസനക്കര, അമ്മാനി, അഞ്ഞണിക്കുന്ന്, പരിയാരം, ചെക്കിട്ട, ചെഞ്ചടി, പാതിരിയമ്പം എന്നിങ്ങനെ വനയോരത്തെ മിക്ക ഗ്രാമങ്ങളിലും കാട്ടുപന്നികൾ എത്തുന്നുണ്ട്. വനത്തിൽനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള നെല്ലിയമ്പത്തുപോലും ഇപ്പോൾ കാട്ടുപന്നി സ്ഥിരമായി എത്തുന്നതായി നാട്ടുകാർ പറയുന്നു. സന്ധ്യമയങ്ങിയാൽ പന്നിയെ പേടിച്ചു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. രണ്ടു വർഷം മുമ്പ് നെല്ലിയമ്പത്ത് പന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചിരുന്നു. കൂട്ടമായാണ് പന്നികളുടെ വരവ്. ചേമ്പ്, ചേന, കപ്പ എന്നിവയൊക്കെ കുത്തിമറിച്ചിട്ട് തിന്നുതീർക്കും. നടവയലിലെ ഏതാനും ഇഞ്ചി കൃഷിയിടങ്ങൾ ഉഴുതുമറിച്ച പോലെയാക്കിയിട്ടുണ്ട്. കൃഷിയിടത്തിന് ചുറ്റും പ്ലാസ്റ്റിക് വലകളും മറ്റും സ്ഥാപിച്ച് കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലായിപ്പോഴും അത് ഫലപ്രദമാകുന്നില്ല. നെയ്കുപ്പയിലെ വനയോര ഗ്രാമങ്ങൾ കാട്ടാന ശല്യത്തിന് പേരുകേട്ടതാണ്. രാത്രി കൂട്ടമാെയത്തുന്ന കാട്ടാനകൾ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയൊക്കെയാണ് നശിപ്പിക്കാറ് പതിവ്. ഈയൊരവസ്ഥയിലാണ് പലരും കിഴങ്ങുവർഗ കൃഷിയിലേക്ക് കടന്നത്. എന്നാൽ, പന്നിക്കൂട്ടം അതിന് സമ്മതിക്കുന്നില്ല. ക്ഷീര മേഖലയിൽ ഭാഗ്യം പരീക്ഷിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവരും നെയ്കുപ്പ വനയോര ഗ്രാമങ്ങളിൽ ധാരാളമാണ്. എന്നാൽ അവിരടയും പന്നി വില്ലനാകുന്നു. രണ്ടു വർഷം മുമ്പ് നെല്ലിയമ്പത്ത് ഗൃഹനാഥെൻറ മരണത്തിനിടയാക്കിയ പന്നിയുടെ ആക്രമണം പശുവിന് പുല്ല് അരിയുന്നതിനിടെയാണ്. കൂട്ടം തെറ്റുന്ന പന്നികളാണ് പകലും കൃഷിയിടങ്ങളിൽ തങ്ങാറുള്ളത്. പനമരം- നടവയൽ- ബീനാച്ചി, പനമരം- നെല്ലിയമ്പം റോഡുകളിൽ രാത്രി സഞ്ചാരത്തിന് വാഹനയാത്രക്കാർ ജീവൻ പണയപ്പെടുത്തേണ്ടതുണ്ട്. കുറുകെ ചാടുന്ന ആനകളും പന്നികളുമാണ് പ്രശ്നം. പന്നിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം പലതവണ ഉണ്ടായിട്ടുണ്ട്. മടക്കിമല കള്ളുഷാപ്പ് വിരുദ്ധസമരം 22 ദിവസം പിന്നിട്ടു കൽപറ്റ: മടക്കിമല കെൽട്രോൺ മുക്കിൽ ജനവാസകേന്ദ്രത്തിൽ തുടങ്ങിയ കള്ളുഷാപ്പിനെതിരെ ജനകീയ സമിതി നടത്തിവരുന്ന സത്യഗ്രഹ സമരത്തിെൻറ 22ാം ദിവസമായി തിങ്കളാഴ്ച ആദിവാസി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി ആളുകൾ പിന്തുണയുമായെത്തി. വയനാട്ടിലെ പ്രധാന ജനവാസ മേഖലകളിലൊന്നായ മക്കിമലയിൽ തുടങ്ങിയ കള്ളുഷാപ്പ് അധികാരികൾ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് കൽപറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി.പി. ആലി ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈയിക്കാടൻ സുലൈമാൻ, ലതാ പ്രദീപൻ, റഫീക്ക് കരിഞ്ചേരി, ആബിദ് വർഗീസ് കളരിക്കൽ, ഇസ്മായിൽ പുതുശ്ശേരി, അശ്റഫ് ഒട്ടിപ്സ്, എം.സി. മുസ്തഫ കടൻ, പി. കബീർ, കോയാമു ഞാറ പുലാൻ, എ.ടി. െസയിദ്, പാഞ്ചാളക്കൽ സെയിദ്, നടുതൊടുക ഹംസ, സൈനുദ്ദീൻ പറമ്പൻ, അസ്ഫ് ഒഴക്കൽ, അനീഫ ചെളികണ്ടം, എം. മുഹമ്മദ്, മുസ്തഫ പാറത്തൊടുക എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ്-എം സായാഹ്ന ധർണ കൽപറ്റ: കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കേന്ദ്ര സർക്കാറിെൻറ അസഹിഷ്ണുത, ജനാധിപത്യ -മതേതരമൂല്യങ്ങൾക്കെതിരായ മോദി സർക്കാറിെൻറ കടന്നുകയറ്റം എന്നീ പ്രശ്നങ്ങൾ മുൻനിർത്തി കേരള കോൺഗ്രസ്-എം. ജില്ല കമ്മിറ്റി കൽപറ്റയിൽ നടത്തിയ സായാഹ്ന ധർണ ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന ധർണയുടെ ഭാഗമായാണ് കൽപറ്റയിലും പ്രതിേഷധം ധർണ സംഘടിപ്പിച്ചത്. ജില്ല വൈസ് പ്രസിഡൻറ് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ചു. വി. ജോൺ ജോർജ്, പി. അബ്ദുൽ സലാം, ടി.എസ്. ജോർജ്, കെ.വി. മാത്യു മാസ്റ്റർ, കെ.കെ. ബേബി, ടി.എൽ. സാബു, പി.ടി. മത്തായി, ഐ.സി. ചാക്കോ, കെ.പി. ജോസഫ്, ജോസഫ് കളപ്പുര, സെബാസ്റ്റ്യൻ ചാമക്കാല, സി.പി. ലൂക്കോസ്, റെജി ഓലിക്കരോട്ട്, എൽ.ജി. അച്ഛൻ കുഞ്ഞു, ടിജി ചെറുതോട്ടിൽ, കുര്യൻ ജോസഫ്, അന്നക്കുട്ടി മാത്യു, ജോർജ് അല്ലിക്കാട്ടിൽ, അബ്ദുൽ റസാഖ്, പി.യു. മാണി, ടി.ഡി. മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story