Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനഭൂമി കൈയേറ്റം:...

വനഭൂമി കൈയേറ്റം: സംയുക്​ത പരിശോധന ഡിസംബറിനകം പൂർത്തിയാക്കും

text_fields
bookmark_border
വനഭൂമി കൈയേറ്റം: സംയുക്ത പരിശോധന ഡിസംബറിനകം പൂർത്തിയാക്കും കോഴിക്കോട്: ജില്ലയിൽ വനംവകുപ്പുമായി തർക്കത്തിലിരിക്കുന്ന 61 ഭൂമികളുടെ സർവേ നടപടികളും സംയുക്ത പരിശോധനയും ഡിസംബർ 31നകം പൂർത്തിയാക്കാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. 1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമി കൈയേറ്റങ്ങൾ നിയമവിധേയമാക്കുന്നതി​െൻറ ഭാഗമായാണിത്. ഇവയിൽ എട്ട് കേസുകൾ പരിഹരിച്ചിട്ടുണ്ട്. ആറ് കേസുകളുടെ സർവേ പൂർത്തിയായതാണ്. അവശേഷിക്കുന്ന 47 എണ്ണത്തി​െൻറ സർവേയും വനം--റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയുമാണ് പൂർത്തിയാക്കാനുള്ളത്. പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ വനം- റവന്യൂ- സർവേ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും. യോഗത്തിൽ എ.ഡി.എം ടി. ജനിൽകുമാർ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, ഡി.എഫ്.ഒ സുനിൽകുമാർ, എൽ.ആർ ഡെപ്യൂട്ടി കലക്ടർ, വനം--റവന്യൂ- സർവേ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി- കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story