Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാഷനൽ ടാലൻറ്​ സെർച്ച്​...

നാഷനൽ ടാലൻറ്​ സെർച്ച്​ സംസ്​ഥാനതല പരീക്ഷ നവംബർ 5ന്​

text_fields
bookmark_border
വി.ജി.കെ * ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 15 വരെ * വെബ്സൈറ്റ്: www.scert.kerala.gov.in പത്താംക്ലാസ് വിദ്യാർഥികൾക്കായുള്ള നാഷനൽ ടാലൻറ് സെർച്ച് (എൻ.ടി.എസ്) സംസ്ഥാനതല പരീക്ഷ 2017 നവംബർ 5ന് നടക്കും. എസ്.സി.ഇ.ആർ.ടി ആണ് പരീക്ഷ നടത്തുന്നത്. ഇതിൽ യോഗ്യത നേടുന്നവരെയാണ് നാഷനൽ ടാലൻറ് സെർച്ച് പരീക്ഷയിൽ പെങ്കടുപ്പിക്കുക. എൻ.ടി.എസ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഉപരിപഠന കോഴ്സുകളിൽ സ്കോളർഷിപ് ലഭ്യമാകും. 2017-18 വർഷത്തെ എൻ.ടി.എസ് സംസ്ഥാനതല പരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ www.scert.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നിർദേശാനുസരണം സെപ്റ്റംബർ 15 വരെ സമർപ്പിക്കാം. ഏതെങ്കിലും ഗവൺമ​െൻറ്/എയ്ഡഡ്/അംഗീകൃത സ്കൂളിലോ കേന്ദ്രീയ വിദ്യാലയത്തിലോ നവോദയ വിദ്യാലയത്തിലോ ഇൗ അധ്യയനവർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് പരീക്ഷയിൽ ഭാഷേതര വിഷയങ്ങൾക്ക് 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പരീക്ഷഫീസ് ജനറൽ കാറ്റഗറിയിൽപെടുന്ന വിദ്യാർഥികൾക്ക് 250 രൂപയാണ്. പട്ടികജാതി/വർഗം, ബി.പി.എൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. െക്രഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇൻറർനെറ്റ് ബാങ്കിങ്/ചെലാൻ മുഖാന്തരം ഏതെങ്കിലും എസ്.ബി.ടി ബ്രാഞ്ചിൽ ഫീസ് അടക്കാം. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഒാൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് ഒപ്പുവെച്ച് പഠിക്കുന്ന സ്കൂൾ മേധാവിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 15നകം കിട്ടത്തക്കവണ്ണം The Laison Officer, The State Level NTS Examination, SCERT Poojappura, Thiruvananthapuram-12 എന്ന വിലാസത്തിൽ അയക്കണം. സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മ​െൻറൽ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ടു പാർട്ടുകളായിട്ടാണ് നവംബർ അഞ്ചിന് പരീക്ഷ നടത്തുക. 90 മിനിറ്റ് വീതം ഒാരോ പാർട്ടിനും സമയം ലഭിക്കും. സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ സോഷ്യൽ സയൻസ്, സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 100 ഒബ്ജക്ടിവ് ൈടപ്പ് ചോദ്യങ്ങളുണ്ടാവും. പാർട്ട് രണ്ടിൽ മ​െൻറൽ എബിലിറ്റി ടെസ്റ്റിനൊപ്പം ലാംഗ്വേജ് കോംബ്രിഹൻഷൻ ടെസ്റ്റുണ്ടാകും. ഒാരോന്നിലും 50 ചോദ്യങ്ങൾ വീതമുണ്ടാകും. ലാംഗ്വേജ് കോംബ്രിഹൻഷൻ ടെസ്റ്റിന് ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷ തെരഞ്ഞെടുക്കാം. റാങ്കിങ് നിശ്ചയിക്കുന്നതിന് ലാംഗ്വേജ് കോംബ്രിഹൻഷൻ ടെസ്റ്റി​െൻറ മാർക്ക് പരിഗണിക്കില്ല. എന്നാൽ, മിനിമം 40 ശതമാനം മാർക്ക് ഇതിന് നേടുകയും വേണം. പാർട്ട് രണ്ടിലെ എല്ലാ ചോദ്യങ്ങളും ഒബ്ജക്ടിവ് മാതൃകയിലായിരിക്കും. സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് പരീക്ഷ നവംബർ 5ന് രാവിലെ 9 മുതൽ 10.30 വരെയും മ​െൻറൽ എബിലിറ്റി ആൻഡ് ലാംഗ്വേജ് കോംബ്രിഹൻഷൻ ടെസ്റ്റ് 11.30 മുതൽ ഒരുമണിവരെയും നടക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അരമണിക്കൂർകൂടി ഒാരോ പാർട്ടിനും അധികം അനുവദിക്കുന്നതാണ്. ഹാൾടിക്കറ്റ് വെബ്സൈറ്റിൽനിന്നും 2017 ഒക്ടോബർ 20 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ www.scert.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story