Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2017 11:18 AM IST Updated On
date_range 10 Sept 2017 11:18 AM ISTകനത്തമഴ, മലവെള്ളപ്പാച്ചിൽ: വ്യാപക നാശം- നാലുവീടുകൾ ഭാഗികമായി തകർന്നു.
text_fieldsbookmark_border
മലവെള്ളപ്പാച്ചിലിൽ വ്യാപക നാശം-; നാലുവീടുകൾ ഭാഗികമായി തകർന്നു ഈങ്ങാപ്പുഴ: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്തമഴയിൽ കണ്ണപ്പൻകുണ്ട്, പൊട്ടിക്കൈ, കനലാട് എന്നിവിടങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വ്യാപക നാശം. നാലു വീടുകൾ ഭാഗകമായി തകർന്നു. മലവെള്ളം കയറി ഏഴുവീടുകളിലെ ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി. ദേശീയപാതയിൽ അടിവാരത്തും ഈങ്ങാപ്പുഴയിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. രാത്രി രണ്ടുമണിയോടെ വെള്ളമിറങ്ങിയ ശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്. വെള്ളിയാഴ്ച രാത്രി 10 മുതൽ ഒരുമണിവരെ നീണ്ടുനിന്ന മഴ മലയോര മേഖലയെ ഭീതിയിലാഴ്ത്തി. അടിവാരം അങ്ങാടിക്കടുത്തുള്ള വീടുകളിൽ വെള്ളം കയറിയതുമൂലം നിരവധി പേർ ബന്ധു വീടുകളിലേക്ക് താമസം മാറ്റി. പൊട്ടിക്കൈ പുഴ കുത്തൊഴുക്കിൽ കരകവിഞ്ഞൊഴുകി പൊട്ടിക്കൈ ഭാസ്കരൻ, ജാനു, യശോധ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. യശോധയുടെ കുടുംബത്തെ തൊട്ടടുത്ത അംഗൻവാടിയിലേക്കും മറ്റുള്ളവരെ ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. കരിമ്പിൻമൂലയിൽ പാർവ്വതിയുടെ വീട് മണ്ണിടിഞ്ഞ് പൂർണ്ണമായി തകർന്നു. പൊട്ടിക്കൈയ്യിൽ അബുബക്കർ, ഒതയോത്ത് നസീന എന്നിവരുടെ വീട്ടിൽ മലവെള്ളം കയറി ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോയി. കണ്ണപ്പൻകുണ്ടിൽ പാലക്കപ്പറമ്പിൽ അബ്ദുൾ മജീദിെൻറ പുഴയോട് ചേർന്ന പറമ്പിെൻറ പാർശ്വഭിത്തി തകർന്നു. അയൽവാസിയായ കോട്ടയിൽ സലീമിെൻറ വീട് അപകട ഭീഷണിയിലാണ്. കണ്ണപ്പൻകുണ്ടിൽ മണ്ണിടിച്ചിലിൽ കല്ലൻകാവിൽ അപ്പച്ചൻ, ജെയിംസ്, ഷെമീർ, ജോസഫ് തൈമുറിയിൽ എന്നിവരുടെ മുക്കാലേക്കറോളം കൃഷിസ്ഥലം ഒലിച്ചുപോയി. തടയണ മുക്ക്-നീലക്കുഴി റോഡ് പാടെ തകർന്നു. പൊട്ടിക്കൈ അലവിയുടെ നിർമാണത്തിലിരുന്ന വീട്ടുസാമഗ്രികൾ ഒലിച്ചുപോയി. ശോശാമ്മ കണ്ണന്താനത്തിെൻറ വീടിെൻറ മതിലിടിഞ്ഞു. ജോസ് വലിയതൊട്ടിയിലിെൻറ കുളം മണ്ണിറങ്ങി നികന്നു. പ്രദേശത്ത് വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർ കൃഷ്ണൻകുട്ടി, തഹസിൽദാർ മുഹമ്മദ് റഫീഖ്, റവന്യൂ ഉദ്വോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഭക്ഷ്യവസ്തുക്കൾ നഷ്ടപ്പെട്ട വീടുകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജോർജ്ജ് എം. തോമസ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. നന്ദകുമാർ, വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി, ജില്ല പഞ്ചായത്ത് മെംബർമാരായ വി.ഡി. ജോസഫ്, സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ രാജേഷ് ജോസ്, ഒതയോത്ത് അഷ്റഫ്, പഞ്ചായത്ത് മെംബർമാരായ മുജീബ് മാക്കണ്ടി, മുത്തുഅബ്ദുൽ സലാം, ഐബി റെജി, ബീന തങ്കച്ചൻ, പി.കെ. ഷൈജൽ, കെ.ജി. ഗീത എന്നിവരും പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ, ടി.എം. പൗലോസ്, വി.കെ. ഹുസെൻകുട്ടി, പി.കെ. സുകുമാരൻ എന്നിവരും സ്ഥലങ്ങൾ സന്ദർശിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ട് അടിയന്തരമായി എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. photo TSY Baskarante veedu മലവെള്ളപ്പാച്ചിലിൽ തകർന്ന പൊട്ടിക്കൈ ഭാസ്കരെൻറ വീട് തഹസിൽദാർ മുഹമ്മദ് റഫീഖും സംഘവും സന്ദർശിക്കുന്നു. TSY Parvathiyude Veedu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story