Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 11:17 AM IST Updated On
date_range 9 Sept 2017 11:17 AM ISTP3 LEAD PACKAGE PART1 ഒന്നാകാം... ഒരു നാടിെൻറ നല്ല യാത്രക്കായി
text_fieldsbookmark_border
ബദൽപാതകളും ചുരത്തിലെ നവീകരണവും നിയന്ത്രണവും മാത്രമാണ് ശാശ്വത പരിഹാരം താമരശ്ശേരി ചുരമെന്നും വയനാട് ചുരമെന്നുമൊക്കെ പറയുമെങ്കിലും വയനാട്ടുകാർക്ക് എപ്പോഴും വയനാട് ചുരം എന്നു വിളിക്കാനാണിഷ്ടം. അത്രമേൽ അവരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ചുരം. മറ്റു ജില്ലകളുമായി ബന്ധപ്പെടാനുള്ള പ്രധാനമാർഗമായ ഈ ചുരം ഒാരോവർഷം കഴിയുംതോറും ഇല്ലാതായിത്തീരുകയാണ്. വയനാട് ചുരമെന്ന് ഇവിടെയുള്ളവർ വിളിക്കുമെങ്കിലും അവരുടെ യാത്ര സുഗമമാക്കണമെങ്കിൽ കോഴിക്കോട്ടുകാർ വിചാരിക്കണം. കാരണം ചുരത്തിെൻറ അധികാരപരിധി കോഴിക്കോടു ജില്ലയിലാണ്. കോഴിക്കോട്ടുകാർക്കും മറ്റു ജില്ലക്കാർക്കും വയനാട്ടിലേക്കും ബംഗളൂരുവിലേക്കുമൊക്കെ പോകണമെങ്കിലും ഈ ചുരം അത്യാവശ്യമാണ്. ഇക്കഴിഞ്ഞ ഒാണാവധിയിൽ ചുരം കയറിയെത്തിയ മറ്റുജില്ലയിലുള്ളവർക്ക് പറയാതെ തന്നെ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. ഒാണാവധിക്ക് അടുപ്പിച്ച് അഞ്ചുദിവസങ്ങളിലാണ് ചുരം കുരുക്കിൽ ഞെരുങ്ങിയത്. രണ്ടു ജില്ലകളിലെയും അധികാരികൾ ഒന്നായി അടിയന്തരമായി ഇടപെടലുകൾ നടത്തിയാേല ചുരത്തിെൻറ സംരക്ഷണവും സുഗമമായ ഗതാഗതവും യാഥാർഥ്യമാകു. അതിനുള്ള ഫലപ്രദമായ നടപടികളാണ് ഇനിയുണ്ടാകേണ്ടത്. അശാസ്ത്രീയവും അനധികൃതവുമായ കെട്ടിടനിർമാണങ്ങൾ, വലിയ വാഹനങ്ങളുടെ ആധിക്യം, മാലിന്യം തള്ളൽ, ഗതാഗതക്കുരുക്ക്, ട്രാഫിക് സംവിധാനത്തിലെ പാളിച്ച, വളവുകളുടെ ശോച്യാവസ്ഥ പരിഹരിക്കൽ, തകർന്ന റോഡുകൾ, വളവുകൾ ഇൻറർലോക്ക് ചെയ്ത് ഉറപ്പുവരുത്തൽ തുടങ്ങി എല്ലാകാര്യങ്ങളിലേക്കും കടന്നുചെല്ലുന്നതായിരുന്നു മൂന്നുദിവസങ്ങളിലായി മാധ്യമം പ്രസിദ്ധീകരിച്ച 'ചുരം കയറുന്ന ആശങ്കകൾ' എന്ന പരമ്പര. ബദൽപാതകളുടെ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം ചുരം സംരക്ഷണം അടിയന്തരമായി നടപ്പാക്കണമെന്നാണ് പരമ്പരയെത്തുടർന്ന് ജനങ്ങൾ ഒന്നാകെ ആവശ്യപ്പെട്ടത്. പരമ്പരയെത്തുടർന്നുള്ള പ്രതികരണങ്ങളിലേക്ക്... അമിതഭാരമുള്ള വാഹനങ്ങൾ നിയന്ത്രിക്കണം -കോഴിക്കോട് കലക്ടർ വയനാട്ടുകാരനായ തനിക്ക് ചുരത്തിലെ പ്രശ്നങ്ങൾ നേരിട്ടറിവുള്ളതാണെന്ന് കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. കോഴിക്കോട്-വയനാട് ജില്ലകളിൽ നിന്നുള്ള എല്ലാവരും ഒത്തൊരുമയോടെ ഇരുന്നു ചർച്ച ചെയ്തു തീരുമാനമെടുത്താലേ കാര്യങ്ങൾ നടപ്പാകുകയുള്ളു. അമിതഭാരമുള്ള വാഹനങ്ങളാണ് നിലവിലെ ഏറ്റവും വലിയ പ്രശ്നം. ദേശീയപാതയിൽ വാഹന നിരോധനം സാധ്യമല്ല. മറിച്ചു നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടത്. അനധികൃത നിർമാണങ്ങൾക്കും പ്ലാസ്റ്റിക്, ഫ്ലെക്സ് ബോർഡുകൾക്കും നിരോധനം ഏർപ്പെടുത്തണം. പൊലീസിെൻറ സജീവ സാന്നിധ്യം ഉറപ്പുവരുത്തണം. ബദൽറോഡുകൾ വരാൻ കാലതാമസമെടുക്കുമെന്നിരിക്കെ ഇപ്പോഴത്തെ സൗകര്യം എങ്ങനെ വിപുലീകരിക്കണമെന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ചുരം സംരക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊലീസ് കുറച്ചുകൂടി കാര്യക്ഷമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. WYD7 U V JOSE KKD COLLECTOR ------ ചുരത്തിനായി പ്രത്യേക യോഗം ചേരും -വയനാട് കലക്ടർ ചുരത്തിെൻറ മുഴുവൻ കൃത്യനിർവഹണങ്ങളും കോഴിക്കോട് നടക്കുന്നതിനാൽ വയനാട് നിന്നും ഇടപെടലുകൾ സാധ്യമല്ലെങ്കിലും കോഴിക്കോട് കലക്ടറുമായി ചേർന്ന് വിശദമായ യോഗം ചേരുന്നതിനായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വയനാട് കലക്ടർ എസ്. സുഹാസ് പറഞ്ഞു. ചുരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും കോഴിക്കോട് കലക്ടറുമായി ബന്ധപ്പെടുകയും തീരുമാനമെടുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ വയനാട്-കോഴിക്കോട് ഭരണകേന്ദ്രങ്ങൾ സംയുക്തമായി ചുരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യണം. കോഴിക്കോടുനിന്ന് ഏതുസമയത്തും ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും പരമാവധി സഹകരിച്ചു അതാത് സമയത്ത് ചെയ്യുന്നുണ്ട്. പൊലീസും വളൻറിയർമാരും നൽകുന്ന സേവനങ്ങൾ ഉത്തമമാണ്. വയനാട്ടിലെ പൊലീസിനും എത്തിപ്പെടാൻ പരിമിതിയുണ്ട്. വലിയ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യും. WYD11 S SUHAS WYD COLLECTOR -------------------------------- ബദൽ റോഡ് പ്രവർത്തനം ഊർജിതമാക്കും -ശശീന്ദ്രൻ ചുരം നവീകരണം, റോഡുമായി ബന്ധപ്പെട്ട പ്രവൃത്തികൾ എന്നിവ ദേശീയപാത അതോറിറ്റിയുടെ കീഴിലാണ് വരുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാറാണ് നവീകരണ പ്രവർത്തിക്ക് അനുമതി നൽകേണ്ടതും നടപ്പാക്കേണ്ടതും. പ്രധാനപ്പെട്ട ദേശീയപാത എന്നനിലയിൽ സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിൽ സമ്മർദം ചെലുത്തി റോഡ് സംരക്ഷണത്തിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ബദൽ റോഡിനെക്കുറിച്ച് ഗൗരവമായി കണക്കിലെടുക്കേണ്ട സമയമാണിത്. അതിൽ പ്രധാനപ്പെട്ടത് തിരുവമ്പാടിയിൽനിന്നും തുടങ്ങി കള്ളാടിയിലെത്തുന്ന റോഡാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. WYD5 CK SASINDRAN MLA കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ - കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം -െഎ.സി. ബാലകൃഷ്ണൻ സംസ്ഥാന സർക്കാരിെൻറ ഉദാസീന മനോഭാവമാണ് ചുരം ഇത്തരത്തിലാവാൻ കാരണം. കേന്ദ്രസർക്കാരിെൻറ കീഴിലാണ് ദേശീയപാതയെങ്കിലും സംസ്ഥാന സർക്കാരാണ് സംരക്ഷണ പ്രവൃത്തികൾക്ക് ചുക്കാൻ പിടിക്കേണ്ടത്. ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തു മഴക്കാലത്തിനു മുൻപേ സമയബന്ധിതമായി പ്രവൃത്തികൾ രൂപപ്പെടുത്തിയതുകൊണ്ട് സംസ്ഥാനത്തെ റോഡുകളെല്ലാം കേടുകൂടാതെ സംരക്ഷിക്കാൻ കഴിഞ്ഞു. ചുരം റോഡ് മുഴുവനും പൊട്ടിത്തകർന്നു കിടക്കുകയാണ്. അതിനുത്തരവാദി കേരള സർക്കാരാണ്. ദേശീയപാത അതോറിറ്റിയുടെ സംസ്ഥാനത്തുള്ള ഓഫിസുകളിൽ സമ്മർദം ചെലുത്തി വേണ്ട അറ്റകുറ്റപ്പണികൾ ചെയ്യാൻ സർക്കാർ സന്നദ്ധമാവണം. WYD1 IC BALAKRISHNAN MLA ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ (വയനാട് ഡി.സി.സി പ്രസിഡൻറ്) ജോലിക്കെത്താൻ പെടാപ്പാട്- ഡോ. സബീന കോഴിക്കോടുനിന്നും വൈത്തിരി ആശുപത്രിവരെ കാറിൽ പോയിവരുന്ന എനിക്ക് കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. വളരെ നേരത്തെതന്നെ വീട്ടിൽനിന്നും ഇറങ്ങേണ്ട അവസ്ഥയാണ്. എത്ര നേരത്തെ ഇറങ്ങിയാലും അപ്രതീക്ഷിത ബ്ലോക്കിൽ വലയുന്നതു പതിവാണ്. എന്നെപ്പോലെ നിരവധി ഉദ്യോഗസ്ഥർ ഇങ്ങനെ ബ്ലോക്കിൽെപ്പട്ടു വിലയേറിയ സമയം ചുരത്തിൽ ഹോമിക്കേണ്ടി വരുന്നുണ്ട്. പലദിവസങ്ങളിലും ഏറെവൈകിയാണ് വീട്ടിലെത്താറുള്ളത്. പിന്നെ, പ്രകൃതിഭംഗി ആസ്വദിച്ചാണ് സമയനഷ്ടം മറക്കുന്നത്. WYD2 DR SABEENA ഡോ. സബീന അസ്ലം, ആർ.എം.ഒ, ഗവ. താലൂക്ക് ആശുപത്രി വൈത്തിരി. കുരുക്കിൽ സ്ത്രീകൾക്ക് ദുരിതം -സരസു അമ്മ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിൽപ്പെട്ടു ഉഴലുന്നവരുടെ കഷ്ടപ്പാട് കണ്ടറിയേണ്ടതാണ്. പ്രത്യകിച്ചു സ്ത്രീകളുടെ. ഏറെനേരം വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇവർക്ക് പ്രാഥമിക സൗകര്യങ്ങൾ ചുരത്തിൽ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ അടിയന്തരനടപടി എടുക്കണം. ആണുങ്ങൾക്ക് തുറസ്സായ സ്ഥലത്തും കാര്യം സാധിക്കാം, സ്ത്രീകൾക്ക് അതിനു കഴിയില്ലല്ലോ? നിവൃത്തികേടുകൊണ്ട് രാത്രി പലസ്ത്രീകളും തെൻറ ചായകടക്കുള്ളിൽ കയറി മൂത്രമൊഴിച്ചു പോകുന്ന അവസ്ഥയുണ്ട്. WYD4 SARASU AMMA കെ. സരസു അമ്മ, ലക്കിടി പ്രവേശന കവാടത്തിനരികിൽ ചായക്കട നടത്തുന്നു -------------------------------- ട്രെയിൻ നഷ്ടമാകുന്നത് പതിവ്- വിദ്യാർഥി ഞാൻ പഠിക്കുന്നത് എറണാകുളത്താണ്. രണ്ടാഴ്ചയിലൊരിക്കൽ നാട്ടിലേക്കെത്തുമ്പോൾ എെൻറ സമയത്തിൽ നല്ലൊരു പങ്കും ചുരത്തിൽ കുടുങ്ങിപ്പോകുകയാണ്. തിരിച്ചുപോകുമ്പോൾ പലപ്പോഴും സമയംതെറ്റി എനിക്ക് കോഴിക്കോടു നിന്നുള്ള ട്രെയിൻ കിട്ടാറില്ല. ശാശ്വതപരിഹാരത്തിന് സംസ്ഥാന സർക്കാരായാലും കേന്ദ്രസർക്കാരായാലും എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ. ഇതര സംസ്ഥാനങ്ങളിൽനിന്നും തെക്കൻ ജില്ലകളിൽനിന്നും ദീർഘദൂരം സഞ്ചരിച്ചെത്തുന്ന വിനോദസഞ്ചാരികളിൽ നീണ്ട ബ്ലോക്ക് വയനാടിനെക്കുറിച്ച് അവമതിപ്പുണ്ടാക്കും. WYD6 MOHAMMAD SHAMIL മുഹമ്മദ് ഷാമിൽ, പി.ജി വിദ്യാർഥി, തളിപ്പുഴ -------------------------------- (ONE MORE FILE IN PACKAGE) PHOTOS (WAYANAD PARABARA RESPONSE PHOTOS FOLDERIL)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story