Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 11:15 AM IST Updated On
date_range 9 Sept 2017 11:15 AM ISTമൗനജാഥയും ആദരവും നടത്തി
text_fieldsbookmark_border
മൗനജാഥയും ആദരവും മുക്കം: 'എെൻറ മുക്കം വാട്സ്ആപ് കൂട്ടായ്മ' റോഹിങ്ക്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചും മൗനജാഥ നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. നൗഷാദ് കൊടിയത്തൂർ, എ.പി. മുരളീധരൻ മാസ്റ്റർ, കെ.സി. നൗഷാദ്, ടി.കെ. അശോക്, സഫ്നാസ് എന്നിവർ സംസാരിച്ചു. സലിം പൊയിൽ സ്വാഗതവും എൻ. ശശികുമാർ നന്ദിയും പറഞ്ഞു. മാധ്യമരംഗത്ത് മികവ് തെളിയിച്ച റഫീഖ് തോട്ടുമുക്കം, ആസാദ് മുക്കം, ഫോട്ടോഗ്രഫിയിൽ മികവ് നേടിയ രാജീവ് സ്മാർട്ട്, മൻസൂർ, സഫ്നാസ് എന്നിവരെ ചടങ്ങിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ആദരിച്ചു. MKMUC 2 'എെൻറ മുക്കം വാട്സ്ആപ് കൂട്ടായ്മ' മുക്കത്ത് നടത്തിയ മൗനജാഥ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു കൊടിയത്തൂർ: പഞ്ചായത്തിലെ ജനകീയ മത്സ്യകൃഷിയുടെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി 24 പേർക്ക് വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്തിലെ ഏഴ് ഏക്കറിലധികം സ്ഥലത്താണ് മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നത്. പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. ചന്ദ്രൻ, ഷെരീഷ്, പി.പി. രാജൻ എന്നിവർ സംസാരിച്ചു. നജീബ് സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story