Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഹിങ്ക്യൻ വംശഹത്യ:...

റോഹിങ്ക്യൻ വംശഹത്യ: എസ്.ഡി.പി.ഐ പ്രതിഷേധ സദസ്സും പ്രകടനവും

text_fields
bookmark_border
കോഴിക്കോട്: റോഹിങ്ക്യൻ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ വെള്ളിയാഴ്ച റോഹിങ്ക്യൻ ദിനമായി ആചരിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും സംഘടിപ്പിച്ചു. പൊറ്റമ്മൽ റീജനൽ ഓഫിസ് ഓഡിറ്റോറിയത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എൻജിനീയർ എം.എ. സലീം അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ മൂവ്മ​െൻറ് ദേശീയ സെക്രട്ടറി യു.കെ. ഡെയ്സി, ജില്ല സെക്രട്ടറി കെ.കെ. ഫൗസിയ, എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി നജീബ് അത്തോളി, വൈസ് പ്രസിഡൻറ് കെ.പി. ഗോപി, സെക്രട്ടറിമാരായ സലീം കാരാടി, സാലിം അഴിയൂർ, ജില്ല കമ്മിറ്റി അംഗങ്ങളായ റോബിൻ ജോസ്, ഇ. നാസർ, എം. അഹമ്മദ് മാസ്റ്റർ, വാഹിദ് ചെറുവറ്റ, എൻ.കെ. ഹംസ എന്നിവർ സംസാരിച്ചു. നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു. സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്സൻ കോർണറിൽ സമാപിച്ചു. വാഹിദ് ചെറുവറ്റ, അബ്ദുൽ ഖയ്യൂം, റഊഫ് കുറ്റിച്ചിറ, സക്കീർ വെങ്ങാലി, എൻ.പി. ഗഫൂർ, പി.പി. നൗഷീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story