Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 2:14 PM IST Updated On
date_range 8 Sept 2017 2:14 PM ISTമാധ്യമപ്രവർത്തകരെ ആരു രക്ഷിക്കും?
text_fieldsbookmark_border
ശശികുമാർ ഗൗരി ലേങ്കഷിെൻറ കൊല നടുക്കമുളവാക്കുന്നു. ഒരുപേക്ഷ, നടുക്കമുണ്ടാക്കുന്നു എന്ന് പറയുന്നത് ഒരു പാഴ്വേലയാണ്. സംഭവത്തെ അപലപിക്കുന്നു എന്ന് രാഷ്ട്രീയക്കാർ പ്രസ്താവന ഇറക്കുംപോലെ അർഥശൂന്യമായ ഒരേർപ്പാട്-പുറംപൂച്ചിന് ഇത്തരം ചില പ്രസ്താവനകൾ നടത്തി രാഷ്ട്രീയക്കാർ സ്വന്തം പ്രവൃത്തികൾ പഴയപടി തുടരുകയും ചെയ്യും. അത്തരമൊരു പശ്ചാത്തലത്തിൽ ഞെട്ടുന്നതിലോ അപലപിക്കുന്നതിലോ ഒരു കഥയുമില്ല. ഗൗരിയെ വധിക്കാൻ ഉത്തരവിട്ടവരും വധകൃത്യം നിർവഹിച്ചവരും പോലും കൊലയെ പരസ്യമായി അപലപിച്ചിരിക്കും. കാരണം നിയമപരിരക്ഷയുടെ കവചം തങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് അവർക്കുണ്ട്. എന്നാൽ, ചിലർ പരസ്യമായി ഹീനമായ ഇൗ കൊലപാതകത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനും സംഭവത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നു എന്നത് ആശങ്കജനകമാണ്. ഇൗ കൊലപാതകത്തെ അത് കൂടുതൽ ഭീതിദമാക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി സ്വാഭിപ്രായം തുറന്നുപറയാൻ ആവിഷ്കാര സ്വാതന്ത്ര്യമാണത്രെ അവർക്ക് അനുവാദം നൽകുന്നത്. അത് കുറ്റകരമല്ലെന്നും വാദിക്കപ്പെടുന്നു. അപ്പോൾ സ്വാഭിപ്രായം നിർഭയം ആവിഷ്കരിക്കുന്ന ഗൗരി ലേങ്കഷ് എങ്ങനെ കുറ്റക്കാരിയാകും? പരസ്യങ്ങൾ നിഷേധിച്ചുകൊണ്ട് അവരുടെ പത്രത്തെ ശ്വാസംമുട്ടിക്കാൻ പലരും ശ്രമിക്കുകയുണ്ടായി. സ്വാഭിപ്രായം പ്രകടിപ്പിച്ചതിന് ഗൗരിക്ക് സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്നു. തെരുവിലെ ആൾക്കൂട്ടം തന്നിഷ്ടപ്രകാരമുള്ള കൊല നടത്തുകയായിരുന്നു. ഇൗ പശ്ചാത്തലത്തിൽ നിയമവാഴ്ചയിലും ഭരണഘടനയിലും ഭരണകർത്താക്കളിലും വിശ്വാസമർപ്പിക്കുക എന്നത് ദുഷ്കരമാകും. ജനങ്ങളും മാധ്യമപ്രവർത്തകരും ഇനി എന്തു ചെയ്യും?അവർക്കെതിരെ തോക്കുകൾ ഉയരുകയാണ്. അവരെ രക്ഷിക്കാൻ വിശ്വാസാദർശങ്ങൾക്കേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story