Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 2:14 PM IST Updated On
date_range 8 Sept 2017 2:14 PM ISTപുഴയിൽ മുങ്ങിപ്പോയ കുട്ടികളെ യുവാക്കൾ രക്ഷപ്പെടുത്തി; ഒഴുക്കിൽപെട്ട രക്ഷാപ്രവർത്തകനെയും രക്ഷിച്ചു
text_fieldsbookmark_border
കുറ്റ്യാടി: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ഒരാളെ കരക്കുകയറ്റി രണ്ടാമനെ പിടിക്കുന്നതിനിടയിൽ രക്ഷാപ്രവർത്തകനായ യുവാവും ഒഴുക്കിൽ പെട്ടു. ഇരുവരെയും മറ്റൊരു യുവാവ് രക്ഷപ്പെടുത്തി. തൊട്ടിൽപാലം പുഴയിൽ കാഞ്ഞിരോളി തെക്കെവീട്ടിൽ കടവിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പൈക്കളങ്ങാടിയിലെ മിൻഹാജ് (10), മിർസൽ (12) എന്നിവരാണ് മുങ്ങിപ്പോയത്. നീന്തൽ അറിയാത്ത കുട്ടികൾ, പുഴയോരത്തെ മൈതാനിയിൽ ഫുട്ബാൾ കളിച്ച് കുളിക്കാൻ ഇറങ്ങിയതായിരുന്നു. മറ്റു കുട്ടികളുടെ ബഹളം കേട്ട് ഓടിവന്ന കാഞ്ഞിരോളി പുതിയോട്ടിൽ ഹാരിസ് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ഒരാളെ കരക്കുകയറ്റി. രണ്ടാമനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഹാരിസ് ഒഴുക്കിൽപെട്ടു. മുങ്ങിത്താണ കുട്ടിക്കും ഒഴുക്കിൽപെട്ട ഹാരിസിനും വാഴയിൽ ഫൈസലാണ് രക്ഷകനായത്. കുട്ടികളുടെ ഫുട്ബാൾ ടൂർണമെൻറ് കാണാൻ വന്ന ഫൈസൽ തിരിച്ചുപോകുമ്പോഴാണ് അലമുറ കേട്ടത്. തുടർന്ന് ജീവൻ പണയംവെച്ച് പുഴയിൽ എടുത്തുചാടുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഫൈസലും ആലപ്പുഴയിൽ വ്യാപാരിയായ ഹാരിസും പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ വന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story