Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:14 PM IST Updated On
date_range 7 Sept 2017 2:14 PM ISTവട്ടിപ്പലിശക്കാരുടെ പിടിയിലകപ്പെട്ട് ഏട്ടേനാൽ ടൗൺ
text_fieldsbookmark_border
വെള്ളമുണ്ട: എട്ടേനാൽ ടൗണിലും പരിസരപ്രദേശങ്ങളിലും വട്ടിപ്പലിശക്കാർ വിലസുന്നു. സാധാരണക്കാരെയും ആദിവാസികളെയും വലയിലാക്കിയാണ് അനധികൃത പണമിടപാട് നടക്കുന്നത്. പീച്ചംകോട് സ്വദേശിയായ ഒരു സ്ത്രീയും തമിഴ്നാട്ടിൽ നിന്നുള്ള ചിലരുമാണ് വൻതോതിൽ ആളുകൾക്ക് പണം നൽകുന്നത്. ആയിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെയാണ് കൊടുക്കുന്നത്. ആധാരവും ബാങ്ക് ചെക്കും ഈടായി സ്വീകരിച്ചാണ് ഇടപാട്. തുടക്കത്തിൽ ചെറിയ തുക നൽകുകയും പിന്നീട് തിരിച്ചടവ് മുടങ്ങുമ്പോൾ പലിശ അടക്കാൻ കൂടുതൽ പണം നൽകുകയുമാണ് ചെയ്യുന്നത്. ഒടുവിൽ കടത്തിനുമേൽ കടം കയറി ഈടായി നൽകിയ വസ്തുതന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ചെറുകിട വ്യാപാരികളും സാധാരണക്കാരുമാണ് ഇവരുടെ വലയിൽപെടുന്നത്. പണം തിരിച്ചടക്കാനാവാതെ എല്ലാം നഷ്ടപ്പെട്ടവർ നിരവധിയാണ്. നാലു വർഷം മുമ്പ് ഇത്തരം പരാതികൾ ഉയർന്നതിനെ തുടർന്ന് െപാലീസ് നടപടി എടുത്തിരുന്നു. ഇതേ തുടർന്ന് മുങ്ങിയ വട്ടിപ്പലിശക്കാർ പുതിയ വേഷത്തിൽ വീണ്ടും എത്തിയിരിക്കുകയാണ്. അമ്പതു ശതമാനം വരെ പലിശക്കാണ് പണം നൽകുന്നത്. പലിശ ആദ്യം തന്നെ എടുത്തശേഷമാണ് പലർക്കും പണം നൽകുന്നത്. തിരിച്ചടവ് കാലാവധി തീരുന്നതോടെ പലിശ നൂറു ശതമാനമാവും. സ്ത്രീകളെ മുന്നിൽനിർത്തി നടത്തുന്ന ഇടപാടായതിനാൽ വലയിൽപെടുന്നവർ ഇവർക്കെതിരെ പരാതിപ്പെടാനും മടിക്കുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ഏത് സമയത്തും പണം ലഭിക്കും എന്നതിനാൽ അത്യാവശ്യക്കാർ ഇവരുടെ വലയിലാകുന്നതും വ്യാപകമാണ്. വട്ടിപ്പലിശക്കാരിൽനിന്ന് പണം വാങ്ങി നൽകുന്ന ഏജൻറുമാരും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മദ്യം വാങ്ങാൻ പണമില്ലാതെ നടക്കുന്ന ആദിവാസികൾക്ക് ചെറിയ തുകകൾ നൽകി പിന്നീട് വൻതുക ഈടാക്കുകയാണെന്നും പരാതിയുണ്ട്. blade slug ഉദ്ഘാടനം ചെയ്തു വൈത്തിരി: മിൽമ മലബാർ മേഖലയുടേയും പട്ടികജാതി വികസന വകുപ്പിെൻറയും സഹകരണത്തോടെ ജില്ലയിൽ ആദ്യമായി വൈത്തിരി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ തുടങ്ങിയ മിൽമ മിനി ഷോപ്പിയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി നിർവഹിച്ചു. എൻ.ഡി. അപ്പച്ചൻ, യു.സി. ഗോപി, സലിം മേമന, െഡയറി മാനേജർ എസ്. രാധാകൃഷ്ണൻ, അസി. മാനേജർ പി.ആർ. സന്തോഷ് കുമാർ, അസി. മാനേജർ മാർക്കറ്റിങ് ആഷിസ് ഉണ്ണി, മാർക്കറ്റിങ് അസി. മാനേജർ ഓർഗനൈസർ ബിനോയ് വർഗീസ് എന്നിവർ പങ്കെടുത്തു. പാൽ, തൈര്, സംഭാരം, നെയ്യ്, പേട, വെണ്ണ, ഐസ്ക്രീം, ചോക്ലറ്റ്, മിനറൽ വാട്ടർ, മാംഗോ ജ്യൂസ്, ഗുലാംജാം, കോക്കനട്ട് ബർഫി, ജാക്ക് ഫ്രൂട്ട് ബർഫി തുടങ്ങിയ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും മിതമായ നിരക്കിൽ ലഭിക്കും. WEDWDL13 വൈത്തിരി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ തുടങ്ങിയ മിൽമ മിനി ഷോപ്പിയുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി നിർവഹിക്കുന്നു ഒാണക്കിറ്റ് വിതരണം മേപ്പാടി: എ.ഐ.ടി.യു.സി. ഒാട്ടോ തൊഴിലാളികൾ നിർധനരായവർക്ക് ഒാണക്കിറ്റുകൾ വിതരണം ചെയ്തു. എ.ഐ.ടി.യു.സി. ജില്ല സെക്രട്ടറി പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. മോട്ടോർ യൂനിയൻ ജില്ല സെക്രട്ടറി ടി. മണി അധ്യക്ഷത വഹിച്ചു. സി. സഹദേവൻ, ഒ. സൈനുദ്ദീൻ, മൊയ്തീൻ ചേലക്കര, ദിനേശൻ എന്നിവർ സംസാരിച്ചു. ഫിസിയോ തെറപ്പിസ്റ്റ് ഇൻറർവ്യു വെള്ളമുണ്ട: പെയിൻ ആൻഡ് പാലിയേറ്റിവിെൻറ ഫിസിയോ തെറപ്പി യൂനിറ്റിലേക്ക് അംഗീകൃത യോഗ്യതയും മുൻ പരിചയവുമുള്ള ഫിസിയോ തെറപ്പിസ്റ്റുകൾക്കായി സെപ്റ്റംബർ 11ന് ഉച്ചക്ക് രണ്ടുമണിക്ക് പാലിയേറ്റിവ് ക്ലിനിക്കൽ കൂടിക്കാഴ്ച നടത്തും. ഫോൺ: 9447239082, 9497831649. --------------- WEDWDL14 വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ (എച്ച്.എസ്.എ) സി. ജയരാജൻ സംസ്ഥാന അധ്യാപക പുരസ്കാരം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്ന് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story