Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:14 PM IST Updated On
date_range 7 Sept 2017 2:14 PM ISTപെരിക്കല്ലൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ: ഭൂമി രജിസ്േട്രഷൻ ഇന്ന്
text_fieldsbookmark_border
പുൽപള്ളി : മുള്ളൻകൊല്ലി പഞ്ചായത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ രജിസ്േട്രഷൻ വ്യാഴാഴ്ച നടക്കും. പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലവും പഞ്ചായത്ത് വിലകൊടുത്തുവാങ്ങിയ ഒരേക്കർ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 46ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കോട്ടയം അതിരൂപത സഹായ മെത്രാൻ ജോസഫ് പണ്ടാരശ്ശേരിയിൽ, പഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ കൃഷ്ണൻ, തൃതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്നു ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിവരാമൻ പാറക്കുഴി, തോമസ് പാഴൂക്കാല, അഡ്വ. പി.എ. പ്രകാശൻ, മുനീർ ആച്ചിക്കുളത്ത്, സി.പി. വിൻസൻറ്, ജാൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story