Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:14 PM IST Updated On
date_range 7 Sept 2017 2:14 PM ISTഗൗരി ലേങ്കഷ് വധം: മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
text_fieldsbookmark_border
കോഴിക്കോട്: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയ ഫാഷിസ്റ്റ് ഭീകരതക്കെതിരെ കോഴിക്കോെട്ട മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറിലേറെ മാധ്യമപ്രവർത്തകർ പെങ്കടുത്തു. പ്രതിഷേധയോഗത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷനായിരുന്നു. മുൻ സംസ്ഥാന പ്രസിഡൻറ് എൻ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചിന്തിക്കാനുള്ള സ്വാതന്ത്ര്യംപോലും ചോദ്യംചെയ്യപ്പെടുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റം ശക്തമാക്കണെമന്നും എൻ.പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പി.ജെ. ജോഷ്വ, കെ.പി. വിജയകുമാർ, സോഫിയ ബിന്ദ്, വി.പി. റജീന, റസൽ ഷാഹുൽ, വി. മുഹമ്മദലി തുടങ്ങിയവരും സംസാരിച്ചു. സെക്രട്ടറി എൻ. രാജേഷ് സ്വാഗതവും ട്രഷറർ വിപുൽനാഥ് നന്ദിയും പറഞ്ഞു. പടം PK

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story