Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇത്തവണയും ഓണാഘോഷം...

ഇത്തവണയും ഓണാഘോഷം 'ചപ്പിളിചളിപിളിയിൽ'

text_fields
bookmark_border
ഇത്തവണയും ഓണാഘോഷം 'ചപ്പിളിചളിപിളിയിൽ' ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂരിലെ സാംസ്കാരിക വേദിയായ ചൈതന്യയുടെ ഓണാഘോഷം ഇത്തവണയും പാടത്തെ 'ചപ്പിളിചളിപിളിയിൽ'തന്നെയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിന് കാണികളെ സാക്ഷിയാക്കിയാണ് മത്സരാർഥികളും സംഘാടകരും പാടത്തിറങ്ങി ഓണാഘോഷം കെങ്കേമമാക്കിയത്. ഓട്ടമത്സരം, മീൻപിടിത്തം, കലം പൊട്ടിക്കൽ, കമ്പവലി എന്നിവയാണ് 'ചപ്പിളിചളിപിളിയിൽ' നടന്നത്. ബന്ന ചേന്ദമംഗലൂരി​െൻറ നിയന്ത്രണത്തിലായിരുന്നു ചളിയിലെ മത്സരങ്ങൾ. കൗൺസിലർ പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചൈതന്യ ക്ലബ് പ്രസിഡൻറ് എ.എം. മൻസൂർ, സെക്രട്ടറി സലീം പഞ്ചാബി, കെ.പി. വേലായുധൻ, കെ.ടി. സാജിദ് എന്നിവർ സംസാരിച്ചു. ഫൈസൽ, ഫാസിൽ, സനൽ, റമീസ്, ഷിഹാബ്, രഞ്ജിത്ത്, അഭിലാഷ്, സാനിസ്, സഹീർ, പാലക്കൽ ബാബു, ജസീൽ, പ്രജീഷ്, പി.സി. ശശീന്ദ്രൻ, സിദ്ദീഖ് ചേന്ദമംഗലൂർ, അൻവർ, ഷയിൻ ഫസൽ, ഫൈസൽ, ഫാസിൽ, റമീസ് റിയാസ് കൊച്ചു, അനൂപ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ:CHENA 10, 20 നോർത്ത് ചേന്ദമംഗലൂർ ചൈതന്യ സാംസ്കാരിക വേദി സംഘടിപ്പിച്ച ഓണം -ഈദ് ആഘോഷം 'ചപ്പിളിചളിപിളി'യിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story