Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:11 PM IST Updated On
date_range 6 Sept 2017 2:11 PM ISTഹനാെൻറ മരണം; ദുരൂഹത നീക്കണം ^ആക്ഷൻകമ്മിറ്റി
text_fieldsbookmark_border
ഹനാെൻറ മരണം; ദുരൂഹത നീക്കണം -ആക്ഷൻകമ്മിറ്റി നന്തിബസാർ: ഇരിങ്ങത്ത് വിളയാറ്റൂരിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നന്തിബസാറിലെ കാളിയേരി അസീസിെൻറ മകൾ ഹനാെൻറ (22) മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന് ആക്ഷൻ കമ്മിറ്റി. ചൊവ്വാഴ്ചയാണ് നന്തിയിൽ ആക്ഷൻകമ്മിറ്റി യോഗം ചേർന്നത്. കുറ്റവാളികളെ മുഴുവൻ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. കാളിയെരി മൊയ്തു, കെ.ടി. രാജൻ, പി. നാരായണൻ, റസൽ നന്തി, എം.കെ. മുഹമ്മദ്, നാരായണൻ, കെ.പി. കരീം, ടി.കെ. പത്മനാഭൻ, എൻ.കെ. കുഞ്ഞിരാമൻ, വി.പി. രാധാകൃഷ്ണൻ, സനീർ വില്ലംകണ്ടി, എൻ. ശ്രീധരൻ, ഷബീർ മണ്ടോളി, ഡോ. ശ്രീനിവാസൻ, ഡോ. ശ്രീധരൻ സംസാരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി, കെ. ദാസൻ എം.എൽ.എ എന്നിവർ രക്ഷാധികാരികളായി 51 അംഗ അക്ഷൻകമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: ഷീജ പട്ടേരി (ചെയ.) രൂപേഷ് കൂടത്തിൽ (കൺ.), പി.വി. നൂറുദിൻ (ട്രഷ.).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story