Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഹിങ്ക്യകൾക്ക്...

രോഹിങ്ക്യകൾക്ക് സംരക്ഷണം ഉറപ്പു വരുത്തണം -ഇ.ടി. മുഹമ്മദ് ബഷീർ

text_fields
bookmark_border
റോഹിങ്ക്യകൾക്ക് സംരക്ഷണം ഉറപ്പുവരുത്തണം --ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചാത്തമംഗലം: മുസ്‌ലിംകളായതി​െൻറ പേരിൽ ജന്മനാട്ടിൽനിന്ന് അടിച്ചോടിക്കപ്പെടുന്ന റോഹിങ്ക്യകൾക്ക് ഐക്യരാഷ്ട്രസഭയുടെ നിർദേശം പാലിച്ചുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ വർക്കിങ് ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു . ചൂലൂർ സി.എച്ച് സ​െൻറർ പെരുന്നാൾ ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ അടക്കമുള്ള ആഘോഷങ്ങൾ അനുഭവിക്കാൻ സാധിക്കാതെ പട്ടിണിയിൽ കഴിയുന്ന വിഭാഗമാണ് റോഹിങ്ക്യൻ മുസ്ലിംകൾ. സന്നദ്ധസംഘടനകളും കാരുണ്യ പ്രവർത്തകരും എത്തിച്ചുകൊടുക്കുന്ന സഹായംമാത്രമാണ് ഇവർക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. എം.വി.ആർ കാൻസർ സ​െൻററിന് സമീപം ചേർന്ന ചടങ്ങിൽ സി.എച്ച് സ​െൻറർ വൈസ് പ്രസിഡൻറ് ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു. ടി.പി. ചെറൂപ്പ, കെ. അലി ഹസൻ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി പി.പി. അബ്ദുറഹിമാൻ സ്വാഗതവും എൻ.പി. ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story