Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:56 PM IST Updated On
date_range 4 Sept 2017 1:56 PM ISTഇനിയും എത്രനാള്‍ മഴയും വെയിലും കൊള്ളണം?
text_fieldsbookmark_border
ബത്തേരി ചുങ്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാൻ നടപടിയായില്ല സുല്‍ത്താന്‍ ബത്തേരി: ബത്തേരി ചുങ്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കാൻ നടപടിയായില്ല. നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിട്ടും നഗരസഭ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇതുസംബന്ധിച്ച് നേരത്തെ വാർത്തകൾ വന്നിട്ടും നടപടിയുണ്ടായിട്ടില്ല. നടപ്പാത നവീകരണത്തിനായി ചുങ്കത്തെ ബസ് വെയ്റ്റിങ് ഷെഡ് പൊളിച്ചതോടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. ഇതോടെ ബത്തേരി ടൗണില്‍ എത്തുന്നവര്‍ക്ക് മഴ നനയാതെ ബസ് കയറാനാകാത്ത അവസ്ഥയായി. പുല്‍പള്ളി, മുത്തങ്ങ, ചീരാൽ, പാട്ടവയല്‍ ഭാഗങ്ങളിലേക്കും കല്‍പറ്റ, കോഴിക്കോട്, വടുവഞ്ചാല്‍, മാനന്തവാടി, താളൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും യാത്ര ചെയ്യേണ്ടവര്‍ ചുങ്കത്താണ് ബസ് കാത്തുനില്‍ക്കുന്നത്. എന്നാല്‍, ഇവിടെ രണ്ട് ഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാല്‍ മഴയാണെങ്കിലും പൊരിവെയിലാണെങ്കിലും സമീപത്തുള്ള കടത്തിണ്ണയില്‍ കയറി നില്‍ക്കുകയേ രക്ഷയുള്ളൂ. ഓണമെത്തിയതോടെ നിരവധിയാളുകളാണ് പല ആവശ്യങ്ങള്‍ക്കുമായി ടൗണില്‍ എത്തുന്നത്. ബസില്‍ നല്ല തിരക്കുള്ള സമയമായതിനാല്‍ ഒരുപാട് നേരം കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ആളുകള്‍ നനഞ്ഞ് നില്‍ക്കേണ്ട അവസ്ഥയാണ്. കൈക്കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. കീര്‍ത്തി ടവറിനു മുന്നിലായി ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് നടപ്പാത നവീകരണത്തിെൻറ ഭാഗമായി ഇത് പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ പിന്നീട് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല. പലപ്പോഴും കച്ചവടസ്ഥാപനങ്ങള്‍ക്കുമുന്നില്‍ യാത്രക്കാര്‍ നില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും ഇവിടെയെത്തുന്ന ആളുകള്‍ക്കും ബുദ്ധിമുട്ടാവുന്നുണ്ട്. മഴ തുടങ്ങിയതോടെ നനഞ്ഞ് കുളിച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ബസ് കയറുന്നത്. അടിയന്തരമായി ചുങ്കത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടേയും യാത്രക്കാരുടേയും ആവശ്യം. SUNWDL17 ബത്തേരി ചുങ്കത്ത് കടത്തിണ്ണയില്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ സന്ദർശകരെ മാടി വിളിച്ച് കർലാട് തടാകം സൗകര്യങ്ങൾ വിപുലമാക്കി സിപ് ലൈൻ പുനരാരംഭിച്ചു കൽപറ്റ: കർലാട് അഡ്വഞ്ചർ ക്യാമ്പിൽ കൂടുതൽ വിനോദ ഉപാധികൾ ഒരുക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. പെയിൻറ് ബാൾ ഗൺ, ആർച്ചറി സൗകര്യങ്ങളാണ് പുതുതായി ഏർപ്പെടുത്തിയത്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ജൂൺ ആറിനു നിർത്തിവച്ച സിപ് ലൈൻ പ്രവർത്തനവും പുനരാരംഭിച്ചു. 12 പെയിൻറ് ബാൾ തോക്കുകളാണ് സന്ദർശകർക്കായി സജ്ജമാക്കിയതെന്ന് അഡ്വഞ്ചർ ക്യാമ്പ് മാനേജർ എം.എസ്. ദിനേശൻ പറഞ്ഞു. അഞ്ചു വട്ടം നിറയൊഴിക്കാവുന്ന വിധത്തിൽ ഒരു പെയിൻറ് ബാൾ ഗൺ ഉപയോഗിക്കുന്നതിനു 80 രൂപയാണ് നിരക്ക്. ഒരേ സമയം 12 പേർക്ക് ഈ വിനോദത്തിൽ ഏർപ്പെടാം. അമ്പെയ്ത്തിൽ താൽപര്യമുള്ളവർക്കായി ആറ് ആധുനിക വില്ലുകളാണ് ക്യാമ്പിലുള്ളത്. അഞ്ച് അമ്പു സഹിതം വില്ല് ഉപയോഗിക്കുന്നതിനു 50 രൂപയാണ് ഫീസ്. സിപ് ലൈൻ യാത്രക്ക് ആളൊന്നിനു 290 രൂപയാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ് മേയ് ഒന്നു മുതൽ നാഷനൽ അഡ്വഞ്ചർ ഫൗണ്ടേഷനാണ് കർലാട് അഡ്വഞ്ചർ ക്യാമ്പിെൻറ നടത്തിപ്പുചുമതല. നേരത്തേ ഇത് ഡൽഹി ആസ്ഥാനമായ ടെക്സോൾ ഏജൻസിക്കായിരുന്നു. വരുമാനത്തിെൻറ 75 ശതമാനത്തോളം ഡി.ടി.പി.സിക്ക് ലഭിക്കുന്ന വിധത്തിലാണ് അഡ്വഞ്ചർ ഫൗണ്ടേഷനുമായുള്ള നടത്തിപ്പ് കരാർ. കൽപറ്റയിൽനിന്നു 18 കിലോമീറ്റർ അകലെ തരിയോട് പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കർലാട് തടാകം. 11 ഏക്കർ വിസ്തൃതിയും ശരാശരി ആറ് മീറ്റർ ആഴവുമാണ് തടാകത്തിന്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന തടാകവും ഇതോടുചേർന്നു മൂന്നര ഏക്കർ കരയും 1999ൽ തരിയോട് പഞ്ചായത്ത് വിലക്കുവാങ്ങിയതാണ്. വിനോദസഞ്ചാര വികസനത്തിനായി 2002ൽ ഇത് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറി. 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കർലാട് വിനോദസഞ്ചാര കേന്ദ്രത്തെ അഡ്വഞ്ചർ ടൂറിസം ക്യാമ്പായി വികസിപ്പിച്ചത്. 12 സ്വിസ് കോട്ടേജ് ടെൻറ്, 10 കനോയിങ് ആൻഡ് കയാക്കിങ് യൂനിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാൻഡ് സോർബിങ് ബാൾ തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പിലുണ്ട്. SUNWDL7 കർലാട് അഡ്വഞ്ചർ ക്യാമ്പിൽ സന്ദർശകർക്കായി സജ്ജമാക്കിയ വില്ലുകൾ ആറാട്ടുപാറയിലേക്ക് വിനോദയാത്ര കൽപറ്റ: വയനാട് കുമ്പളേരി റോക്ക് ഗാർഡൻ ടൂറിസം ക്ലബ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ സഹകരണത്തോടെ ചൊവ്വാഴ്ച ആറാട്ടുപാറയിലേക്ക് സാഹസിക വിനോദയാത്ര നടത്തും. രാവിലെ 9.30ന് കുമ്പളേരി എ.കെ.ജി സ്മാരക ഗ്രന്ഥാലയ പരിസരത്ത് ജില്ല കലക്ടർ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്യും. പൊതുജനങ്ങൾക്കു പുറമേ മീനങ്ങാടി, അമ്പലവയൽ, വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് അംഗങ്ങളും യാത്രയിൽ പങ്കാളികളാകുമെന്ന് ക്ലബ് പ്രസിഡൻറ് കെ.പി. ജേക്കബ്, സെക്രട്ടറി എൻ.കെ. ജോർജ്, ഡി.ടി.പി.സി മാനേജർ പി.പി. പ്രവീൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story